
കൊച്ചി: ജനപ്രിയ ചാനല്‍ പരിപാടിയായ കൗമുദി ചാനലിലെ സ്നേക്ക്മാസ്റ്ററിന് വനംവകുപ്പിന്റെ റെഡ് സിഗ്നല്‍. പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടിക്കെതിരെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൗമുദിക്ക് പുറമേ കൈരളി ചാനലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇനി പാമ്പുകളെ പറ്റിയുള്ള യാതൊരു പരിപാടികളും ചാനല്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ വഴിയോ പ്രക്ഷേപണം ചെയ്യരുതെന്നും ചൂണ്ടിക്കാട്ടുന്നു.
പാമ്പുകളെ അശാസ്ത്രീയമായി പിടികൂടുന്നതും പാമ്പുകളെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും പാമ്പുകളെ പിടികൂടി പ്രശസ്തിക്കുവേണ്ടി ആളുകള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നതാണ് വനംവകുപ്പിന്റെ ഉത്തരവ്. വാവാ സുരേഷാണ് കൗമുദി ടിവിയിലെ പരിപാടിയുടെ അവതാരകന്.
വാവാ സുരേഷിന്റെ അവതരണം കാരണം കൗമുദിയിലെ ജനപ്രിയ പരിപാടിയായി സ്നേക് മാസ്റ്റര്‍ മാറിയിരുന്നു. പാമ്പുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലായിരുന്നു വാവാ സുരേഷിന്റെ ലക്ഷ്യം. ഇത്തരം പരിപാടികള്‍ക്കാണ് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. പാമ്പുകളോടുള്ള ഭയം കുറയ്ക്കുന്നതായിരുന്നു വാവയുടെ പരിപാടികള്‍.
ഇത്തരം പരിപാടികള്‍ കണ്ട് പാമ്പുകളെ പിടികൂടാന്‍ വനംവകുപ്പിന്റെ അനുമതി ഇല്ലാതെയും പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമായ നിരവധിപേര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഇത്തരത്തില്‍ ഒരു നോട്ടീസ് പുറപ്പെടുവിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആനിമല്‍ പ്ലാനെറ്റിലൂടേയും മറ്റും ഈ പരിപാടികള്‍ എത്തുന്നുമുണ്ട്. ഇത് തടയാന്‍ വനം വകുപ്പിന് കഴിയുകയുമില്ല.
പാമ്പുകടിയേറ്റ് ജീവന് നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കൂടിയതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. ഇതില്‍ ഏറെയും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റിട്ടുള്ളത്. കൗമുദിയിലെ സ്നേക്ക്മാസ്റ്റര്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിപാടിയായിരുന്നു. കേരളത്തിന്റെ പാമ്പു പിടുത്തക്കാരന് വാവാ സുരേഷുമായി ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വാവാ സുരേഷ് ഉഗ്ര വിഷമുള്ള പാമ്പുകളെ സാഹസികമായി പിടികൂടുന്നത് ചിത്രീകരിച്ചാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നത്.
പിടികൂടിയ പാമ്പിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതിന്റെ ശാസ്ത്രീയനാമമുള്പ്പെടെ വിശദീകരിച്ചു കൊണ്ടായിരുന്നു പരിപാടി. എന്നാല്‍ ജനങ്ങള്‍ക്ക് പാമ്പിനോടുള്ള പേടി മാറി അനായാസം കൈകാര്യം ചെയ്യാമെന്ന തോന്നലിലേക്ക് എത്താന്‍ ഈ പരിപാടികള്‍ പ്രചോദനമായെന്ന കണ്ടെത്തലാണ് വളരെ വേഗമുള്ള ഈ നടപടിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വനംവകുപ്പിന്റെ യാതൊരു അനുമതിയും ഇവര്‍ വാങ്ങിയിട്ടില്ലാത്തതും നടപടിക്ക് കാരണമായിട്ടുണ്ട്.
കൊല്ലം അഞ്ചലിലെ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷമാണ് വനം വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാമ്പു പിടുത്തക്കാര്‍ പിടിക്കുന്ന പാമ്പിന്റെ കണക്കുകള്‍ വനം വകുപ്പിനെ കൃത്യമായി അറിയിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൂടാതെ പാമ്പു പിടുത്തക്കാര്‍ക്ക് വനംവകുപ്പിന്റെ അനുമതി ഇല്ലാതെ പാമ്പിനെ പിടിക്കാന്‍ അവകാശമില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന ചാനല്‍ പരിപാടിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേ സമയം ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാന്‍ കേരളത്തില്‍ ഇനി 827 അംഗീകൃത പാമ്പുരക്ഷകര്‍ പരിശീലനം പൂര്‍ത്തിയാക്കിയതായി വനം വകുപ്പ് അറിയിച്ചു. മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴില്‍ പരിശീലനം സിദ്ധിച്ച ഇവരില്‍ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുമുണ്ട്.
സ്ത്രീകളടക്കമാണ് ഓരോ ജില്ലയിലും നിശ്ചിത എണ്ണം പാമ്പുരക്ഷകരുള്ളത്. ഏറ്റവുംകൂടുതല്‍പേര്‍ മലപ്പുറത്തും (134) കുറവ് ആലപ്പുഴയിലുമാണ് (15). ഇതില്‍ 280 പേര് വനംവകുപ്പ് ജീവനക്കാരാണ്. എല്ലാ ജില്ലകളിലുമായി 547 സന്നദ്ധപ്രവര്‍ത്തകരുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam