
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ വിജയികളെ ഈ മാസം 10ാം തിയ്യതി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് രൂപത നടത്തിയ വെര്‍ച്വല്‍ ബൈബിള്‍ കലോത്സവത്തിനു അത്ഭുതപൂര്‍വ്വമായ പിന്തുണയായിരുന്നു ഏവരില്‍നിന്നും ലഭിച്ചത്. ഓരോ മത്സര ഇനങ്ങള്‍ക്കും ലഭിച്ച എന്‍ട്രികള്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.
ചുരുങ്ങിയ സമയംകൊണ്ട് റിസള്‍ട്ട് പബ്ലിഷ് ചെയ്യുക എന്നത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഏവരും ആകാംഷയോടെ കാത്തിരുന്ന മത്സര ഫലം ജനുവരി 10 ന് തന്നെ പ്രഖ്യാപിക്കുവാന്‍ സാധിക്കുന്നു. ജനുവരി 10ാം തിയ്യതി 4pm ന് രൂപതയുടെ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയില്‍ അച്ചന്റെ സ്വാഗത പ്രസംഗത്തോടെ ഫലപ്രഖ്യാപന വെര്‍ച്വല്‍ മീറ്റിംഗ് ആരംഭിക്കും. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് വിജയികളെ പ്രഖ്യാപിക്കുന്നത് ഉത്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
ആന്ധ്ര പ്രദേശിലെ അദിലാബാദ് രൂപത അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പനങ്ങാടെന്‍ പിതാവും, രൂപത വികാരി ജനറാള്‍ പെരിയ ജിനോ അരീക്കാട്ട് അച്ചനും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് അംഗങ്ങള്‍ വിജയികളെ പ്രഖ്യാപിക്കും. പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഓരോ എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളായിരുന്നു രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഈ വര്‍ഷം സംഘടിപ്പിച്ചിരുന്നത്. ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ റീജിയണല്‍ തലത്തിലുള്ള വിജയികളുടെ പേരുകള്‍http://smegbbiblekalotsavam.comവെബ്സൈറ്റില്‍ 11ാം തിയ്യതി രാവിലെ 10 മണി മുതല്‍ ലഭ്യമായിരിക്കും.
രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ വിജയികളെ ജനുവരി 10ാം തിയ്യതി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് രൂപതയുടെ YouTubeചാനല്‍
https://m.youtube.com/channel/UCATV4kb3hfbBGbdR_P0-wXw സന്ദര്‍ശിക്കുക
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam