1 GBP = 102.00 INR                       

BREAKING NEWS

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 9 ന്

Britishmalayali
kz´wteJI³

ലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മകരവിളക്ക് virtual ആയി ആഘോഷിക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി(GMMHC) തയ്യാറെടുക്കുന്നു.മുന്‍കാലങ്ങളില്‍ മകരവിളക്ക് മഹോത്സവം, നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്‌ടെയും അകമ്പടിയോടെ തൃക്കൊടിയേറ്റത്തില്‍ ആരംഭിച്ച് അയ്യപ്പഭക്തന്മാര്‍ക്കു ദര്‍ശനപുണ്യമേകാന്‍ അഭിഷേകം ഉള്‍പ്പെടെ വിവിധ പൂജകളും ഭക്തിസാന്ദ്രമായ ഭജനയുമായി വന്‍ ആഘോഷമായി ആണ് ഗ്രെയ്റ്റര്‍ മാഞ്ചെസ്റ്റെര്‍ മലയാളീ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയിരുന്നത്.

നാനൂറില്‍ പരം ഭക്തജനങ്ങള്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ മകരവിളക്ക് മഹോത്സാവം പ്രേത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശബരി ശൈലവാസന്റെ ആ തിരുവുത്സവം ഇക്കുറി കോവിഡിന്റെ പശ്ചാതലത്തില്‍ ഓണ്‍ലൈനിലൂടെ ആണ് നടത്തപ്പെടുന്നത്. അയ്യപ്പപൂജയും ഭക്തിഗാനസുധയും അടങ്ങുന്ന മകരവിളക്ക് ആഘോഷം മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി ദര്‍ശിക്കാവുന്നതാണ്.

Virtual ആയി നടത്തുന്ന പ്രസ്തുത ചടങ്ങിലേക്ക് എല്ലാ അയ്യപ്പ ഭക്തന്മാരെയയും സ്വാഗതം ചെയ്യുന്നതായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി രാധേഷ് നായര്‍ (07815 819190) എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category