
കവന്‍ട്രി: ഓരോ ദിവസവും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കു നീങ്ങും വിധം അതിവേഗം വ്യാപിക്കുന്ന രൂപമാറ്റം വന്ന കോവിഡ് വൈറസിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ബ്രിട്ടന്. ഇതിനകം തന്നെ ആഗോള സമൂഹത്തില്‍ ആവശ്യത്തിലേറെ പേരുദോഷവും രാജ്യത്തിന് സംഭവിച്ചു കഴിഞ്ഞു. നാല്പതിലേറെ രാജ്യങ്ങളാണ് ബ്രിട്ടന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചത്. ലോകബാങ്ക് പോലും ഇനിയൊരു ലോക്ഡോണ്‍ ഒരു രാജ്യത്തിനും താങ്ങാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും വീണ്ടും ഒന്നര മാസത്തേക്ക് രാജ്യം ലോക് ഡൗണിലേക്കു നീങ്ങിയതും കോവിഡിനെ പിടിച്ചു കെട്ടാന്‍ കഴിയില്ലെന്ന് മനസിലാക്കി തന്നെയാണ്. ലണ്ടന്‍ നഗര പ്രദേശങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ മറ്റു ദിക്കുകളിലേക്കും കോവിഡ് രോഗികളെ മാറ്റുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ആശുപത്രികള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരും നേഴ്സുമാരും കൂടിയേ കഴിയൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് .
ഒരു ആശുപത്രിയിലെ ഒരു വാര്‍ഡില്‍ തന്നെ 21 ഓളം ജീവനക്കാര്‍ കോവിഡ് ബാധിച്ചു രോഗക്കിടക്കയിലായി എന്നത് ഒറ്റപ്പെട്ട സംഭവമല്ല. യുകെയില്‍ മിക്കയിടത്തും ആശുപത്രി ജീവനക്കാരുടെ അവസ്ഥ ഏറെക്കുറെ സമാനമാണ് .ഐ ടി യു, റെസ്പിറേറ്ററി യൂണിറ്റ് തുടങ്ങി കോവിഡ് രോഗികളെ പരിചരിക്കുന്ന നിര്‍ണായക മേഖലകളില്‍ ജീവനക്കാര്‍ പൂര്‍ണമായും രോഗാവധിയിലേക്കു നീങ്ങുന്ന അവസ്ഥയില്‍ ബാങ്ക് ഷിഫ്റ്റ് ചെയ്യാന്‍ തയ്യാറാകുന്ന മറ്റു ജീവനക്കാര്‍ക്ക് അധിക ശമ്പളം മിക്ക ട്രസ്റ്റും വാഗ്ദാനം ചെയ്തിട്ടും ആര്‍ക്കും ജോലിക്കു പോകാന്‍ താലപര്യം ഇല്ലെന്നതാണ് നിലവിലെ അവസ്ഥ. മാനസിക ഭയം ഒട്ടേറെപ്പേരെ കീഴ്പ്പെടുത്തിയ അനുഭവമാണ് ഓരോ ജീവനക്കാരും പങ്കിടുന്നത്. കഴിവതും വീട്ടിലിരിക്കാന്‍ ഉള്ള സാധ്യതയാണ് ഓരോരുത്തരും തേടുന്നതും. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ സാധ്യമായത്രയും വിദേശ നഴ്സുമാരെ യുകെയില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ഇപ്പോള്‍ എന്‍എംസി ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി യുകെയില്‍ എത്തിയാലും ജോലി പൂര്‍ണ സ്വാതന്ത്ര്യത്തോടെ ചെയ്യുന്നതിന് ആവശ്യമായ ക്ലിനിക്കല്‍, പ്രായോഗിക പരിചയ പരീക്ഷ - ഓ എസ് സി ഇ - താത്കാലികമായി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനമാണ് എന്‍എംസിയുടെ മുന്നില്‍ ഉള്ളത്. ഈ പരീക്ഷയുടെ പേരില്‍ പലവട്ടം പരാജയപ്പെടുകയും മാനസിക പീഡനം നേരിടുകയും ചെയ്യേണ്ടി വന്ന അനുഭവ കഥകള്‍ പങ്കുവയ്ക്കാന്‍ ഉള്ള നൂറുകണക്കിന് മലയാളി നേഴ്സുമാര്‍ യുകെയില്‍ ഉണ്ട്. അടുത്ത ഏതാനും ആഴ്ചകള്‍ മുന്നോട്ടു നീങ്ങുവാന്‍ ഇത്തരം കടുത്ത നടപടികള്‍ അല്ലാതെ മുന്നില്‍ മറ്റൊരു വഴിയില്ലെന്നാണ് എന്‍എംസി പറയുന്നത്. തീരുമാനം ഏറ്റവും വേഗത്തില്‍ നടപ്പാക്കണമെന്നും ട്രസ്റ്റുകളെ അറിയിച്ചു കഴിഞ്ഞു. രോഗികളെ കൈകാര്യം ചെയ്യാന്‍ ജീവനക്കാരില്ലാത്ത അതീവ ഗുരുതര സാഹചര്യമാണ് ഇപ്പോള്‍ എന്‍എച്എസിന്റെ മുന്നില്‍ ഉള്ളത്. ഇതിനായി അടിയന്തിരമായി വാര് റൂം യോഗം ചേര്‍ന്ന നാലു യുകെ നേഴ്സിങ് ചീഫും എന്‍എംസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ചേര്‍ന്നാണ് നിര്‍ണായക തീരുമാനം എടുത്തത്.
എന്‍എംസി രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കിയ ഏതു വിദേശ നേഴ്സിനും ഇനി ഉടന്‍ ജോലിയില്‍ പ്രവേശിക്കാം. നേരത്തെ ഓഎസ്സി ഇ പരീക്ഷ പാസായാല്‍ മാത്രമേ സ്വതന്ത്ര ചുമതലയോടെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. വിദേശ നേഴ്സുമാരുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ വേണ്ടി മാത്രം എന്‍എംസി താല്‍ക്കാലിക രജിസ്റ്റര്‍ തുറന്നിരിക്കുകയാണ്. നടപടിക്രമം ഏറ്റവും വേഗത്തിലാക്കുന്നതിനു വേണ്ടിയാണിത്. യുകെയില്‍ എത്താന്‍ ആഗ്രഹിക്കുന്നവരുടെ പരിഗണന ലിസ്റ്റ് ഏറ്റവും വേഗത്തില്‍ തയ്യാറാക്കാനും വിവിധ ട്രസ്റ്റുകള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതുകൂടാതെ ഇതുവരെ അപേക്ഷ നല്കി കാത്തിരിക്കുന്ന 2000 നേഴ്സുമാരെ അടിയന്തിരമായി താത്കാലിക രജിസ്റ്ററില്‍ ഉള്‍പ്പടുത്തി യുകെയില്‍ എത്തിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കുന്നതും വാക്സിന് നല്കുന്നതിനുമായി ആയിരക്കണക്കിന് നേഴ്സുമാരെ അടിയന്തിരമായി ലഭിക്കേണ്ട സാഹചര്യമാണ് ബ്രിട്ടന് നേരിടുന്നതെന്നും എന്‍എംസി വ്യക്തമാക്കി.
താല്‍ക്കാലിക രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന അനേകം ആഫ്രിക്കന്‍ ഏഷ്യന്‍ വിഭാഗത്തില്‍ പെട്ട നേഴ്സുമാര്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കു ഏറ്റവും വേഗത്തില്‍ പിന് നമ്പര്‍ ലഭ്യമാക്കാന്‍ ഉള്ള നടപടികളാണ് ചീഫ് നഴ്സിങ് ഓഫിസര്‍മാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടുതല്‍ നേഴ്സുമാരെ ഏറ്റവും വേഗത്തില്‍ എത്തിച്ചു വലിഞ്ഞോടുന്ന എന്എച്എസിനെ എങ്ങനെയും ശ്വാസം വിടാന്‍ സാധിക്കും വിധം പ്രവര്ത്തനക്ഷമക്കാനുള്ള എന്‍എംസി തീരുമാനത്തിനിന് ആര്‍സിഎന്‍, യൂനിസന് തുടങ്ങിയ സംഘടനകളും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam