1 GBP = 102.00 INR                       

BREAKING NEWS

ഇത്രയും നാളായിട്ടും നിങ്ങള്‍ ഈ വിവരം അറിഞ്ഞില്ലേ? ഇന്നും കൂടി അറിയാതെ പോയാല്‍ പിന്നെ പശ്ചാത്തപിക്കേണ്ടി വരും; മനുഷ്യനായിരിക്കുന്നവര്‍ ഇവരുടെ കഥ അറിയാതിരിക്കരുത്: യുകെ മലയാളികള്‍ അറിഞ്ഞിരിക്കാന്‍ ഇതാ ഒരു അഭ്യര്‍ത്ഥന

Britishmalayali
എഡിറ്റോറിയല്‍

ബ്രിട്ടീഷ് മലയാളിയെ സ്‌നേഹിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത നല്ലവരായ വായനക്കാരോട് ടീം ബ്രിട്ടീഷ് മലയാളി ഇന്നൊരു അഭ്യര്‍ത്ഥന നടത്തുകയാണ്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും ആശങ്കകള്‍ക്ക് നടുവില്‍ ഒരു സ്‌നേഹാഭ്യര്‍ത്ഥന. കൊറോണ എന്ന മഹാമാരി നമ്മുടെ ജീവിത സ്വപ്‌നങ്ങളെ വലിച്ചുകീറിയെറിയാതിരിക്കുന്നതിന് ദൈവത്തിന് നന്ദി പറയാനുള്ള ഒരു അഭ്യര്‍ത്ഥന. ഇതുവരെ ഈശ്വരന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് തിരിച്ച് നന്ദി കാണിക്കാനുള്ള ഒരു അഭ്യര്‍ത്ഥന.

കഴിഞ്ഞ ഒരു മാസമായി ഞങ്ങള്‍ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ചത് 16 നിസ്സഹായ ജീവിതങ്ങളുടെ കഥയാണ്. ആ ജീവിതങ്ങളുടെ പൊരുള്‍ തേടിയപ്പോള്‍ കാതില്‍ കേട്ട നൊമ്പരത്തിന്റെ ഗാനം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയും നമുക്കിടയില്‍ മനുഷ്യരുണ്ടോ എന്നു പോലും ചിന്തിച്ചു പോകുന്ന അവസ്ഥ. എല്ലാം ഉണ്ടായിട്ടും തൃപ്തരല്ലാത്ത നമ്മള്‍ അറിയേണ്ടത് തന്നെയാണ് നിസ്സഹായത മാത്രം കൈമുതലായ ഇവരുടെയൊക്കെ ജീവിതം.
നിങ്ങള്‍ ഇതുവരെ  ഈ ജീവിതങ്ങളുടെ കഥ കേട്ടില്ലെങ്കില്‍ ഇനി കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്രയേറെ സമൃദ്ധി ദൈവം തന്നിട്ടും ഇങ്ങനെ ഇല്ലാത്തവനും വേദനിക്കുന്നവരുമായി ഒരു മിനിട്ട് മാറ്റി വയക്കാനോ പത്ത് പൗണ്ട്് നല്‍കാനോ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. കാരണം ഈശ്വരനും പ്രകൃതിയും നമുക്ക് ആവോളം തന്നിട്ടും നമ്മള്‍ എന്തുകൊണ്ടാണ് നമ്മുടെ ഭാഗ്യം ലഭിക്കാത്തവരുടെ ശബ്ദം കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരില്ലേ?

ഒരു ദിവസം കൂടി മാത്രമെ നിങ്ങള്‍ക്ക് സഹായം ചെയ്യാന്‍ അവസരം ഉണ്ടാകു. നാളെ അര്‍ത്ഥരാത്രിയില്‍ സമാപിക്കുകയാണ് ഈ അപ്പീല്‍. ദയവായി നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക. അഞ്ചോ പത്തോ പൗണ്ടാണെങ്കിലും മതി. നല്‍കുന്ന തുകയുടെ വലുപ്പമല്ല. നിങ്ങളുടെ മനസാണ് പ്രധാനം.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ഞങ്ങള്‍ 16 കേസുകള്‍ ഒരുമിച്ച് വായനക്കാരുടെ മുന്‍പില്‍ എത്തിച്ചത് കൊറോണ ദുരന്തത്തില്‍ പെട്ടവരെ കാക്കാന്‍ യുകെ മലയാളികള്‍ക്ക് കഴിയും എന്ന ഉറപ്പിലായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ ശരിവച്ചുകൊണ്ട് ഇതുവരെ വായനക്കാര്‍ നല്‍കിയത് 18522 .88  പൗണ്ടാണ്. വിര്‍ജിന്‍ മണി വഴി 13.603.50  പൗണ്ട് കിട്ടിയപ്പോള്‍ അതിന്റെ ഗിഫ്റ്റ് എയ്ഡായി 2839.38 പൗണ്ടും ബാങ്ക് വഴി ലഭിച്ച 2080 പൗണ്ടും ഉള്‍പ്പെടെയാണ് ഈ തുക.

തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ പെട്ട തലയോട്ടി തകര്‍ന്ന പന്ത്രണ്ട്കാരിയായ റിസമോളുടെ തലയോട്ടിയുടെ നഷ്ടപെട്ട ഭാഗം മാറ്റി വയ്ക്കാനും നാല്പത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ളഹൃദ്രോഗിയായ പിതാവ് സനലിന്റെ ചികിത്സക്കും വേണ്ടത് ലക്ഷങ്ങളാണ്. കൂലിപ്പണിക്കിടെ മരത്തില്‍ നിന്ന് വീണു നട്ടെല്ല് തകര്‍ന്നു ശയ്യാവലംബനായ പാലക്കാട്ടുകാരന്‍ സുരേഷിന് സ്വന്തമെന്നു പറയാന്‍ ഒരു കുടില്‍ പോലുമില്ല, വയോധിക മാതാപിതാക്കളും വിധവയായ സഹോദരിയും രണ്ട്പിഞ്ചുകുഞ്ഞുങ്ങളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഉണ്ടാക്കിയ ഒറ്റമുറി ഷെഡിലാണ്.

ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിയായ മുപ്പത്തെട്ട് വയസ്സ് മാത്രം പ്രായമുള്ള സിനോമോനും ആഴ്ച തോറുമുള്ള ഡയാലിസിസിനും കിഡ്നി മാറ്റി വയ്ക്കുന്നതിനും ബുദ്ധിമാന്ദ്യമുള്ള അനിയന്റെ കാര്യങ്ങള്‍ക്കും വയോധികയും കൂലിപ്പണിക്കാരിയുമായ അമ്മ കൂട്ടിയാല്‍ കൂടില്ല. പതിനഞ്ചു വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളര്‍ന്നു കിടക്കുന്ന കോട്ടയം ജില്ലയിലെ അളനാട് സ്വദേശി നാല്പത്തഞ്ച് വയസ്സുള്ള പോള്‍സണും ഒത്തിരി പ്രതീക്ഷയോടെയാണ് നമ്മുടെ ഓരോരുത്തരുടെയും ഉദാരമനസ്‌കതയെ കാത്തിരിക്കുന്നത് . എറണാകുളം ജില്ലയിലെ കോതമംഗലംകാരനായ സോബിന്‍ ജോര്‍ജ് ഒട്ടേറെ പ്രതീക്ഷകളോടെ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഒരപകടത്തെ തുടര്‍ന്ന് നടുവിന് പരിക്ക് പറ്റി കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഭാരമായതിന്റെ വേദനയില്‍ ആണ് കഴിയുന്നത്.
കോട്ടയം മണിമല സ്വദേശി പ്രീതി, ജന്മനാ തളര്‍ന്നു കിടക്കുന്ന കുഞ്ഞു തെരേസാമോള്‍ ഒന്നെഴുന്നേറ്റ് നടക്കുന്നത് കാണാന്‍ ആണ് കൊതിക്കുന്നത്. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍  നിന്ന് തന്റെ സ്തനാര്‍ബുദത്തിന് ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളേജില്‍ വരെ എത്താനുള്ള വണ്ടിക്കൂലിക്ക് പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് ഷീല വാസു. ക്യാന്‍സറും പക്ഷാഘാതവും അനാഥത്വവും ഒരുമിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്ന 45വയസ്സുള്ള സുരേഷ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ ഒരു മേസ്തിരി പണിക്കാരനാണ്. ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നടുവിന് പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന എല്‍സിക്കും രോഗാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പ്രവാസികളായ നമ്മുടെ കരുണയാണ്.

മേസ്തിരി പണിക്കാരനായിരുന്ന എരുമേലി സ്വദേശി ചെല്ലപ്പന്‍  കെട്ടിടം പണിക്കിടയില്‍ ആണ് താഴെ വീണു വാരിയെല്ല് തകര്‍ന്ന് കരളിന് ചതവും ഉണ്ടായി കിടക്കയില്‍ ആയതോട് കൂടെ പെരുവഴിയിലായത് വിവാഹ പ്രായമെത്തിയ മകളടങ്ങുന്ന ഒരു കുടുംബമാണ്. കോട്ടയം ചാമക്കാല സ്വദേശി യായ തങ്കമ്മ പപ്പന്‍ എന്ന ക്യാന്‍സര്‍ രോഗിക്കും തുണ നമ്മള്‍ ഈ അപ്പീലിലൂടെ നല്‍കുന്ന സംഭാവനകള്‍ തന്നെയാണ്. പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായെങ്കിലും ഇരുപത്തിമൂന്നാം വയസ്സില്‍ വിധവയാകേണ്ടി വന്ന ഹതഭാഗ്യയായ അനുഷയ്ക്കും കുഞ്ഞുങ്ങള്‍ക്കും രോഗിയും വൃദ്ധയുമായ അമ്മയ്ക്കും ജീവിതത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ ഉള്ള പിടിവള്ളിയായി മുന്‍പില്‍ കാണുന്നത് ഈ അപ്പീലിലൂടെ ലഭിക്കുന്ന സാമ്പത്തിക സഹായമാണ്. ഇരു വൃക്കകളും തകരാറിലായി ആഴ്ച്ചയില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്ത ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ചങ്ങനാശ്ശേരി കോട്ടമുറി സ്വദേശി ജിജോ മോന്‍ എന്ന മുലപ്പത്തുനിന്നാല് വയസ്സുകാരന്‍, തന്റെ രണ്ടാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപെട്ട ഇപ്പോള്‍ മുപ്പത്തിരണ്ട് വയസ്സ് പ്രായമുള്ള മിനി തന്റെ സ്തനാര്‍ബുദ  രോഗി എന്നിവരും  ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ സഹായം പ്രതീക്ഷിച്ച് കാത്തരിയ്ക്കുന്നവരാണ്.

ഇരു വൃക്കകളും തകരാറിലായ നാല്പത്തിരണ്ട് വയസ്സ്‌കാരനായ തിരുവല്ല പുറമറ്റം സ്വദേശി ബിജു കെ ജെ, ഗജവാതം എന്ന ഭയാനകരോഗത്തിനു അടിമയായ രതീഷ് എന്ന തൊടുപുഴ സ്വദേശിയായ ചെറുപ്പക്കാരന്‍ എന്നിവരും തന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഇന്ന് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മഹാമനസ്സകതയിലേക്കാണ്.

ഈ നിര്‍ദ്ധന ജീവിതങ്ങളിലും പ്രതീക്ഷയുടെ ചെറുകൈത്തിരി തെളിക്കാന്‍ ഈ പുതുവത്സരത്തില്‍ നമുക്ക് കഴിഞ്ഞാല്‍ അതിന്റെ അനുഗ്രഹം നമ്മുടെ മുന്നോട്ടുള്ള ജീവിതം തന്നെ ധന്യമാക്കുമെന്നതില്‍ സംശയം വേണ്ടാ. ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRCഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRCഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Xmas-New Yr 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category