1 GBP = 102.00 INR                       

BREAKING NEWS

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി യാക്കോബായ സഭയുടെ യു.കെ ഭദ്രാസനം

Britishmalayali
ഫാ. യല്‍ദോസ് കൗങ്ങംപിള്ളില്‍

ലണ്ടന്‍: ക്രിസ്തീയ സഭകളുടെ ഈറ്റില്ലവും, AD 37 ല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരില്‍ തലവനായ പരിശുദ്ധ പത്രോശ്ലീഹായാല്‍ അന്ത്യോഖ്യായില്‍ സ്ഥാപിതവുമായതാണ് പരിശുദ്ധ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്  സഭ. എന്നാല്‍ കേവലം നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് വിഘടിച്ച് രൂപമെടുത്ത ഇഡ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന് സ്വന്തമാതൃസഭയ്‌ക്കെതിരെ കാണിച്ചുകൂട്ടുന്ന അതിക്രമങ്ങള്‍, പള്ളികയ്യേറ്റങ്ങളും,ശവമടക്ക് തടയലുകള്‍, തുടങ്ങിയ പൈശാചീക പ്രവര്‍ത്തനങ്ങള്‍ എല്ലാം മാനവികതയക്കും ക്രൈസ്തവതക്കും  നിരക്കാത്തതാകുന്നു. ലൗകീകതയ്ക്കും സ്ഥാനമാനങ്ങള്‍ക്കും അധികാരങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്നതിനാല്‍ വിഘടിത വിഭാഗമായ 'ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഗ്രൂപ്പ് ' ഇന്ന് ഇതര ലോകക്രൈസ്തവ സഭകളുടെ മുന്‍പില്‍ സ്വയം അപഹാസ്യരായി തീര്‍ന്നിരിയ്ക്കുന്നുവെന്നും കഴിഞ്ഞ ദിവസം കൂടിയ യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസന പള്ളി പ്രതിപുരുഷയോഗം അഭിപ്രായപ്പെടുകയും അതില്‍ ശക്തമായി പ്രതിഷേധിയ്ക്കുകയും ചെയ്തു. 

പരിശുദ്ധ അന്ത്യോഖ്യാ സിംഹസനത്തിനു കീഴില്‍ യാക്കോബായ സഭയും, യു.കെ ഭദ്രാസനവും എക്കാലവും അടിയുറച്ച് നിലകൊള്ളുമെന്നും യോഗം ഐക്യകണ്ഠമായി തീരുമാനിയ്ക്കുകയും, ഇനിമേലില്‍ വിഘടിത ഗ്രൂപ്പായ ഇഡ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി യാതൊരുവിധ കൗദാശീക ബന്ധങ്ങളോ, സഹകരണമോ ഉണ്ടായിരിയ്ക്കുന്നതല്ലായെന്നും തീരുമാനിച്ചു. യു.കെ.ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോര്‍ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഭദ്രാസന പള്ളിപ്രതിപുരുഷയോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി,ഫാ. ഗീവറുഗീസ് തണ്ടായത്ത് (വൈസ് പ്രസിഡന്റ്), ഫാ. യല്‍ദോസ് കൗങ്ങംപിള്ളില്‍ (ഭദ്രാസന സെക്രട്ടറി), മധു മാമ്മന്‍ ( ട്രഷറാര്‍), ഫാ. ഫിലിപ്പ് തോമസ് (സണ്ടേസ്‌കൂള്‍ ഡയറക്ടര്‍), ഫാ. അനീഷ് കവലയില്‍(വനിതാ സമാജം), ഫാ. എബിന്‍ ഐപ്പ് (യൂത്ത് അസ്സോസിയേഷന്‍ ), ഫാ.യല്‍ദോസ് വട്ടപ്പറമ്പില്‍ & ഫാ. അഖില്‍ ജോയി (സ്റ്റുഡന്റ് മൂവ്‌മെന്റ്) എന്നിവര്‍ ഉള്‍പ്പെടുന്ന 43 അംഗ ഭദ്രാസന കൗണ്‍സിലിനെ തിരഞ്ഞെടുത്തു. 

കോവിഡ്-19 മുഖാന്തിരം മരണമടഞ്ഞവരെ ഓര്‍ക്കുകയും, ലോകം എത്രയും വേഗം ഈ മഹാമാരിയില്‍ നിന്ന് വിമുക്തി നേടുവാനും പ്രാര്‍ത്ഥിച്ചു. മലങ്കര മാര്‍ത്തോമ്മ സഭയുടെ ജോസഫ് വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷനായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവയോടും, കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയോടും, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള മറ്റ് എല്ലാ മെത്രാപ്പോലീത്ത തിരുമേനിമാരോടുമുള്ള വിധേയത്വവും അനുസരണവും ഒരിയ്ക്കല്‍ കൂടി രേഖപ്പെടുത്തി കൊണ്ട് യോഗം പ്രാര്‍ത്ഥനയോടെ പര്യവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category