1 GBP = 101.50 INR                       

BREAKING NEWS

ഇത് ലണ്ടനാണ് പ്രിയങ്കേ മുംബൈയല്ല; ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സലൂണില്‍ എത്തി മുടി വെട്ടിയ പ്രിയങ്ക ചോപ്രയെ പൊക്കി പോലീസ്; ബോളിവുഡ് നടിയുടെ ലോക്ക്ഡൗണ്‍ ലംഘനം ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വൈറല്‍ വാര്‍ത്ത

Britishmalayali
kz´wteJI³

ടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ലണ്ടനിലെ ഒരു ഹെയര്‍സലൂണില്‍ എത്തിയ ബോളിവുഡ് നടിയെ ബ്രിട്ടീഷ് പോലീസ് പൊക്കി. നോട്ടിംഗ് ഹില്ലിലെ ജോഷ് വുഡ് കളര്‍ സലൂണിലായിരുന്നു അമ്മയ്ക്കൊപ്പം നടിയെത്തിയത്. എന്നാല്‍, ഒരു സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായി മുടിയ്ക്ക് നിറം നല്‍കാന്‍ എത്തിയതാണെന്നാണ് നടി അവകാശപ്പെട്ടത്. അതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതിനാല്‍ നടിക്ക് പിഴയൊടുക്കേണ്ടതായി വന്നില്ല.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു തന്നെയാണ് നിലവില്‍ ചിത്രീകരണം നടക്കുന്ന ഒരു സിനിമയുടെ ആവശ്യത്തിനായി മുടിക്ക് നിറം നല്‍കാന്‍ ജോഷ് വുഡ് തയ്യാറായതെന്ന് പ്രിയങ്കയുടെ വക്താവ് അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമായി സലൂണ്‍ തുറക്കുകയായിരുന്നു. മാത്രമല്ല, അതില്‍ ഉള്‍പ്പെട്ടവരെ മുഴുവനും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഡി സി എം എസ് വര്‍ക്കിംഗ് മാനദണ്ഡങ്ങളും ഫിലിം പ്രൊഡക്ഷന്‍ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോഴും സിനിമ-ടി വി ഷൂട്ടിംഗുകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഷൂട്ടിംഗ് നടക്കേണ്ടത്. ബോളിവുഡില്‍ ശ്രദ്ധേയയായ പ്രിയങ്ക ഇപ്പോള്‍ ഭര്‍ത്താവ് നിക്ക് ജോനാസുമൊത്ത് ലണ്ടനിലാണ് താമസിക്കുന്നത്. അമ്മ, മധുവിനൊപ്പമാണ് 38 കാരിയായ നടി സലൂണില്‍ എത്തിയത്. തൊട്ടുപിന്നാലെ പോലീസും എത്തുകയായിരുന്നു. നടി സലൂണില്‍ പോകുന്നതിന്റെയും പോലീസ് പിന്തുടര്‍ന്നെത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ അരിശം അണപൊട്ടിയൊഴുകി.

കടുത്ത നിയന്ത്രണങ്ങളുടെ കൂട്ടിലടച്ചിടപ്പെട്ട സാധാരണക്കാര്‍ ഇതിനെതിരെ വിമര്‍ശനവുമായി എത്തി. ഒരു നടി നിയമത്തിന് മേലാണോ എന്നായിരുന്നു മിക്കവരും ചോദിച്ചത്. ഇംഗ്ലണ്ടില്‍ സലൂണ്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നിഷേധിച്ചിരിക്കുന്ന അവസരത്തില്‍ സലൂണില്‍ പോയി മുടിക്ക് നിറം നല്‍കുന്ന ഫോട്ടോ എന്തിനാണ് പരസ്യമാക്കിയതെന്ന് ഒരാള്‍ പ്രിയങ്കയോട് ട്വിറ്ററില്‍ നേരിട്ട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികള്‍ നിയമത്തിന് അതീതരാണെന്ന സ്വയം ധാരണ തിരുത്തെണ്ട സമയമായെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍, സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത സലൂണ്‍ ഉടമയെ അറിയിച്ചതല്ലാതെ പിഴയൊന്നും ചുമത്തിയില്ല. മുടിക്ക് നിറം നല്‍കുന്നതുള്‍പ്പടെയുള്ള പേഴ്സണ്‍ല്‍ കെയര്‍ സേവനങ്ങള്‍ മറ്റ് വീടുകളില്‍ എത്തി നല്‍കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും സലൂണില്‍ എത്തി കാര്യം നേടാന്‍ പ്രിയങ്കയ്ക്കായി. ടെക്സ്റ്റ് ഫോര്‍ യു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഇപ്പോള്‍ നടി ലണ്ടനിലുള്ളത്. ഭര്‍ത്താവിനൊപ്പമാണ് ഇവിടെ താമസിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category