1 GBP = 101.50 INR                       

BREAKING NEWS

യുകെ മലയാളികളെ തേടി വീണ്ടും മരണം; രണ്ടു നാളത്തെ ഇടവേളയ്ക്കു ശേഷം മരണമെത്തുന്നത് ബെല്‍ഫാസ്റ്റില്‍ നിന്നും; ദീര്‍ഘനാളത്തെ അസുഖത്തിന് ശേഷം സോജനെ കീഴ്‌പ്പെടുത്തിയതും കോ വിഡ്; ഒന്നാം കോവിഡിലെ മരണ നിരക്ക് രണ്ടാം ഘട്ടത്തില്‍ മലയാളികള്‍ക്കിടയിലും ആവര്‍ത്തിക്കുന്നു; അടുത്ത രണ്ടാഴ്ച നിര്‍ണായകം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മൂന്നു ദിവസത്തെ ഇടവേളയില്‍ വീണ്ടും യുകെ മലയാളികളെ തേടി കോവിഡ് മരണം. ലണ്ടനില്‍ ജോണ്‍ വര്‍ഗീസ് കോവിഡ് മൂലം മരിച്ച വാര്‍ത്തയുടെ മഷിയുണങ്ങും മുന്‍പേ അടുത്ത മരണം എത്തിയത് ഭയം ഒഴിവാക്കിയുള്ള ജീവിതം വരും നാളുകളില്‍ സാധ്യമല്ല എന്ന സൂചനയാണ് നല്കിക്കൊണ്ടിരിക്കുന്നത്. എത്രയും കരുതലും ജാഗ്രതയും പാലിക്കാമോ അത്രയും സുരക്ഷിതമായി കോവിഡില്‍ നിന്നും അകന്നു നില്‍ക്കാം എന്ന സൂചനയും ഓരോ കോവിഡ് മരണവും ഓര്‍മ്മിപ്പിച്ചാണ് കടന്നു പോകുന്നത്. അനേക വര്‍ഷമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ബല്‍ഫാസ്റ്റിലെ സോജന്‍ എന്ന മലയാളിയാണ് ഇന്നലെ രാവിലെ പത്തരയോടെ മരണത്തിനു കീഴടങ്ങിയത്. അസുഖ ബാധിതന്‍ ആയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സോജനെ കഴിഞ്ഞ ദിവസം വീട്ടില്‍ മടക്കി എത്തിച്ചിരുന്നു.
ബെല്‍ഫാസ്റ്റില്‍ ഫിനഗി എന്ന സ്ഥലത്താണ് സോജനും ഭാര്യ ലൂസിനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു ആണ്‍മക്കള്‍ ഉള്ളതില്‍ മൂത്തയാള്‍ തേജസ് കാനഡയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇളയ മകന്‍ ശ്രേയാസ് യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമാണ്. കഴിഞ്ഞ 17 വര്‍ഷമായി ഈ കുടുംബം യുകെ മലയാളികളായി കഴിയുകയാണ്. കുടുംബത്തിന് പ്രാദേശിക മലയാളി സമൂഹം ആവശ്യമായ സഹായവുമായി കൂടെയുണ്ട് എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. സോജന്റെ മരണത്തോടെ രണ്ടാം കോവിഡ് വ്യാപനത്തില്‍ മരിക്കുന്ന യുകെ മലയാളികളുടെ എണ്ണം 11 ആയി ഉയര്‍ന്നിരിക്കുകയാണ്. ആകെ കോവിഡ് മരണങ്ങള്‍ 28 ആയതും മലയാളി സമൂഹത്തില്‍ ആശങ്കക്ക് കാരണമാകുകയാണ്.

ആദ്യ കോവിഡ് സമയത്തു തുടര്‍ച്ചയായി യുകെ മലയാളികള്‍ക്കിടയില്‍ സംഭവിച്ചതിനു സമാനമായ സാഹചര്യമാണ് രൂപപ്പെടുന്നത്. ആശുപത്രികളില്‍ കുന്നുകൂടുന്ന രോഗികളുടെ എണ്ണം ജീവനക്കാരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് .യുകെ മലയാളികളില്‍ ഹോസ്പിറ്റല്‍ ജീവനക്കാരില്‍ നല്ലപങ്കും മധ്യ വയസ് പിന്നിട്ടവരും ജീവിത ശൈലി രോഗങ്ങള്‍ക്ക് ഇതിനകം കീഴ്‌പ്പെട്ടവരും ആണെന്നത് ആശങ്ക ഉയര്‍ത്തുന്ന ഘടകമാണ്.. ആദ്യ കോവിഡില്‍ കുടിയേറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ അധികമായി മരണമടഞ്ഞതിനെ തുടര്‍ന്ന് അവരെ പ്രത്യേക കാറ്റഗറി ആക്കി മാറ്റിയെകിലും രണ്ടാം കോവിഡില്‍ നിയന്ത്രണം എല്ലാം നഷ്ടമായതോടെ ഏതു കാറ്റഗറിയില്‍ പെട്ടവരും കോവിഡ് രോഗികള്‍ക്കൊപ്പം ജോലി ചെയ്യണം എന്നതായി സാഹചര്യം. കാരണം കോവിഡ് രോഗികള്‍ അല്ലാത്തവര്‍ ഇപ്പോള്‍ ആശുപത്രികളില്‍ എത്തുന്നില്ല എന്നിടത്തേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ചുരുങ്ങിയത് അടുത്ത രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ഈ സാഹചര്യം തന്നെ തുടരും എന്നാണ് പൊതു വിലയിരുത്തല്‍.

പല ആശുപത്രികളിലായി ഒട്ടേറെ മലയാളികള്‍ അത്യാസന്ന നിലയില്‍ ഉണ്ടെന്നതും ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന ഓര്‍മ്മിപ്പിക്കല്‍ ആണ് സൃഷ്ട്ടിക്കുന്നത്. ലണ്ടനില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം രോഗികള്‍ നിറഞ്ഞതോടെ മറ്റു ആശുപത്രികളിലേക്ക് മാറ്റുകയാണ്. മിഡ്ലാന്‍ഡ്‌സില്‍ പലയിടത്തും ഇതുതന്നെയാണ് സ്ഥിതി. മിക്കവാറും ആശുപത്രികളില്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ പൂര്‍ണമായും അടക്കുകയും ചെയ്തു. ഇപ്പോള്‍ അപകടത്തിലും മറ്റും ഉള്‌പേപ്പട്ടു ആശുപത്രിയില്‍ എത്തുന്ന അത്യാഹിത വിഭാഗം രോഗികള്‍ക്ക് മാത്രമായി ഓപ്പറേഷനുകള്‍ ചുരുക്കിയിരിക്കുകയാണ്. ഒന്നാം കോവിഡിനെക്കാള്‍ അധികമായി ജീവനക്കാരും വൈറസിന്റെ പിടിയില്‍ അകപ്പെട്ടതോടെ കൂടുതല്‍ ഗൗരവതരമായ സാഹചര്യമാണ് ഓരോ ആശുപത്രിയും നേരിടുന്നത്. അടുത്ത രണ്ടാഴ്ച താപനില താഴ്ന്നു നില്കുന്നത് പ്രായമായ രോഗികളുടെ കാര്യത്തില്‍ മറ്റൊരു വെല്ലുവിളി ആയി മാറുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category