1 GBP = 99.60INR                       

BREAKING NEWS

നൃത്തച്ചുവടുകളുമായി സ്വീഡനില്‍ നിന്നും സന്‍സ്‌കൃതി കലാകേന്ദ്രം; ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാം വാരത്തിലേക്ക്

Britishmalayali
kz´wteJI³

ഹോളി, ഗണേഷ് ചതുര്‍ത്ഥി, ദീപാവലി, ഈദ്, ദുര്‍ഗ പൂജ, നവരാത്രി എന്നിവയുടെ പ്രാധാന്യവും ചരിത്രവുംഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന ''മകര സംസ്‌കൃതി'' എന്ന സംഗീത യാത്രയാണ് സ്വീഡനില്‍ നിന്നുള്ള   'സന്‍സ്‌കൃതി' കലാകേന്ദ്രം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാംവാരത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉത്സവങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വിദേശത്ത് അരങ്ങേറുന്ന വര്‍ണ്ണാഭമായ ഷോയാണിത്. 

സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കലാ-സാംസ്‌കാരിക സംഘടനയാണ് സന്‍സ്‌കൃതി. 2015-ല്‍ സ്ഥാപിതമായ കാലം മുതല്‍ സ്വീഡനില്‍ ഇന്ത്യന്‍ കലാ സംസ്‌കാരരികപാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധപരിപാടികളിലൂടെ ഇന്ത്യയെക്കുറിച്ചും ഭാരതീയ കലകളെക്കുറിച്ചും സ്വീഡനിലെ തദ്ദേശീയരിലേയ്ക്കും മറ്റുള്ളവരിലേയ്ക്കും നിരവധി നല്ല ആശയങ്ങള്‍ എത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ഇന്ത്യന്‍നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം, വിവിധ കലാരൂപങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ്  ''സന്‍സ്‌കൃതി''.

സന്‍സ്‌കൃതിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്യ ദത്ത മറ്റ് രണ്ട് സ്ഥാപകരോടൊപ്പം സംഘടനയുടെ നേതൃസ്ഥാനം വഹിക്കുന്നു. കളേഴ്സ് ഓഫ് ഇന്ത്യ ട്രിയോളജി, ഭരത്‌വര്‍ഷ്, ഉത്സവ് എന്നിവയുള്‍പ്പെടെ നിരവധിഷോകള്‍ അവര്‍ സൃഷ്ടിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2010 മുതല്‍ സ്റ്റോക്ക്‌ഹോമില്‍ സ്ഥിരതാമസമാക്കിയതോടെ അനന്യ ഇന്ത്യന്‍ എംബസിയില്‍ സ്ഥിരമായി  കലാപരിപാടികള്‍  അവതരിപ്പിക്കുന്നതിനൊപ്പം നിരവധി ഇന്ത്യന്‍ സംഘടനകളുടെയും പരിപാടികളുടെയും നടത്തിപ്പില്‍ ഏര്‍പ്പെട്ടു. പ്രശസ്ത ഗായികയും രണ്ട് കുട്ടികളുടെ അമ്മയുമായ അനന്യ ആക്‌സെഞ്ചറില്‍ മാനേജരായി ജോലി ചെയ്യുന്നു.മുന്‍ മിസ് ഇന്ത്യ എത്‌നിക് കൊച്ചിന്‍ കലാഭവനില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കിയതുമായ സജിനി സജയ് ‌സന്‍സ്‌കൃതിയിലെ നൃത്തസംവിധായകയും ഭരതനാട്യം നര്‍ത്തകിയുമാണ്. 

ബ്രിസ്റ്റോളിലെ എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളും ചേര്‍ന്ന് 2010ലാണ് ബ്രിസ്‌ക BrisKA (Bristol Keralites Association) രൂപീകരിച്ചത്. ബ്രിസ്റ്റോളിലെ മിക്കവാറും എല്ലാ മലയാളികളും അസോസിയേഷന്റെ ഭാഗമാണ്. ബ്രിസ്‌കയുടെ ഭാഗമായ അസോസിയേഷനുകളിലൂടെ  വിശാലമായ ബ്രിസ്റ്റോളിലെ മലയാളി  കമ്മ്യൂണിറ്റിയിലേക്ക് പ്രവര്‍ത്തിക്കുന്നു. ബ്രിസ്റ്റോളിലെ മുഴുവന്‍ മലയാളികളേയും സംഘടിപ്പിച്ച് വര്‍ണ്ണാഭമായിനടത്തപ്പെടുന്ന ഓണാഘോഷം വളരെ വിപുലമായിരുന്നു. കോവിഡ്- 19ന്റെ  പശ്ചാത്തലത്തില്‍ ഇത്തവണനടത്തപ്പെട്ട വിര്‍ച്ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായി ബ്രിസ്‌കയുടെ അംഗസംഘടനയായ  Yate Malayalee Associationലെ കുട്ടികള്‍ ചെയ്ത മനോഹരമായ ബോളിവുഡ് ഡാന്‍സാണ്  LIDFല്‍ അവതരിപ്പിക്കുന്നത്. ലൈവില്‍ വരുന്നത്  ബ്രിസ്‌കയുടെ  പ്രസിഡന്റ് ടോം ജേക്കബ് ആണ്.

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ്  ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിക്കുന്നത്.    കൊച്ചിന്‍കലാഭവന്‍ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്‌സണ്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ റെയ്മോള്‍ നിധിരി, ദീപാ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യാ നായര്‍ തുടങ്ങിയവരടങ്ങിയകലാഭവന്‍ ലണ്ടന്‍ സംഘമാണ്  ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kalabhavanlondon.com സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category