
കോവിഡ് വാക്സിന് സ്വീകരിച്ചതിനു ശേഷം മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ വെയില്‍സിലെ ഒരു നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. കുത്തിവയ്പിന് ശേഷം ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുവാന്‍ ആഴ്ച്ചകളോളം വേണ്ടിവരും എന്നാണ് ഇത് കാണിക്കുന്നത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫൈസര്‍ വാക്സിന്റെ രണ്ടാം ഘടു എടുക്കുവാനായി കാത്തിരിക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അവര്‍ പറഞ്ഞു. ഹൈവെല്‍ ഡാ യൂണിവേഴ്സിറ്റി ഹെല്‍ത്ത് ബോര്‍ഡ് ഏരിയയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
നിങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നല്ലാതെ ഒരു വാക്സിനും നൂറു ശതമാനം സംരക്ഷണം ഉറപ്പാക്കുന്നില്ല എന്നാണ് ഹെല്‍ത്ത് ബോര്‍ഡും പറയുന്നത്. അതേസമയം ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്, വാക്സിനു ശേഷം ദിവസങ്ങള്‍ വേണ്ടിവരും വൈറസിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ ശേഷി വികസിച്ചു വരുവാന്‍ എന്നാണ്. അതുകൊണ്ടുതന്നെ, വാക്സിന് സ്വീകരിച്ചുകഴിഞ്ഞാലും കൊറോണവൈറസ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ജീവിക്കേണ്ടതായി വരും.
ഈ ഘട്ടത്തില്‍ രോഗബാധിതയായിതില് ദുഖവും കോപവും ഉണ്ടെന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ നഴ്സ് പറഞ്ഞത്. ഏറെ കാത്തിരിപ്പിനു ശേഷം ഡിസംബര്‍ അവസാനമായിരുന്നു ഇവര്‍ക്ക് ഫൈസര്‍ വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചത്. വാക്സിനേഷന് കഴിഞ്ഞപ്പോള്‍ ഒരു സുരക്ഷിത ബോധം തോന്നി എന്ന് ഇവര്‍ പറയുന്നു. തന്റെ കുടുംബത്തിനായി ഒരു നല്ലകാര്യമാണ് താന്‍ ചെയ്തതെന്ന തോന്നലും വന്നിരുന്നു. എന്നാല്‍ അതൊരു കപട സുരക്ഷിതത്വ ബോധമായി മാറിയിരിക്കുന്നു എന്ന് അവര്‍ ഖേദത്തോടെ പറയുന്നു.
വാക്സിന് എടുത്തതിന് ശേഷം ചുരുങ്ങിയത് പത്തു ദിവസമെങ്കിലും എടുക്കും ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി വികസിപ്പിക്കാന്‍ എന്ന് വാക്സിന് എടുക്കുന്ന വേളയില്‍ പറഞ്ഞിരുന്നതായി ഇവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വാക്സിന് എടുത്തതിന് മൂന്നാഴ്ച്ചകള്‍ക്ക് ശേഷമാണ് ചില ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറഞ്ഞു. കടുത്ത പനിയും ചുമയും ശ്വാസതടസ്സവുമായിരുന്നു അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.
കടുത്ത രോഗബാധ തടുക്കുവാന്‍ കഴിവുള്ളവയാണ് വാക്സിനുകള്‍ എന്നാണ് കാണുന്നത്. അതുകൊണ്ടുതന്നെ വാക്സിന് എടുത്താല്‍ രോഗബാധയുണ്ടായാലും അത് ഗുരുതരമാകാതെ തടയാനാകും. ഇതുവരെ മൂന്ന് കോവിഡ് വാക്സിനുകള്‍ക്കാണ് ബ്രിട്ടനില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. അതില്‍ ആദ്യമെത്തിയ ഫൈസര്‍ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയാണ് ഉറപ്പുനല്‍കുന്നത്. ഇതിനൊപ്പം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനും ഇപ്പോള്‍ നല്കി വരുന്നുണ്ട്. മറ്റൊരു വാക്സിനായ മോഡേണയുടെ വാക്സിന് ഇന്നലെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
അതേസമയം, വാക്സിന് സ്വീകരിക്കുന്നവര്‍ ഇപ്പോഴെടുക്കുന്ന മുന്കരുതലുമള് ഒഴിവാക്കരുതെന്ന് വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ് പറഞ്ഞു. സംരക്ഷണം ഉണ്ടെങ്കില്‍ പോലും വൈറസ് നമുക്ക് ചുറ്റും തന്നെയുണ്ടെന്ന വിചാരത്തിലായിരിക്കണം ജീവിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു വാക്സിനും നൂറുശതമാനം ഉറപ്പ് നല്‍കുന്നില്ല, മറിച്ച് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam