1 GBP =99.10INR                       

BREAKING NEWS

ദാസേട്ടന് പിറന്നാള്‍ സമ്മാനമായി സംഗീതാര്‍ച്ചനയുമായി ചിത്ര ചേച്ചി; ഒപ്പം ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രമുഖ ഗായകരും

Britishmalayali
kz´wteJI³

ലണ്ടന്‍: മലയാളത്തിന്റെ ഗന്ധര്‍വ ഗായകന്‍ പത്മശ്രീ ഡോ. കെ ജെ യേശുദാസിന്റെ എണ്‍പത്തി ഒന്നാം പിറന്നാള്‍ ജനുവരി പത്തിന് ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനമായി സംഗീതാര്‍ച്ചന ഒരുക്കാന്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും മലയാളത്തിലെ  പിന്നണി ഗായകരും, കൂടെ ബ്രിട്ടനിലെ പ്രസ്തരായ ഗായകരും ഒരുമിക്കുന്നു.

കെ എസ് ചിത്രയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നടത്തുന്ന ഈ സംഗീത കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത് യുകെ യില്‍ യേശുദാസ് ഷോ ഉള്‍പ്പടെ നിരവധി സംഗീത പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഗായകന്‍ കൂടിയായ സുദേവ് കുന്നത്ത് ആണ്. ജനുവരി ഒന്‍പതിന് നടത്തുന്ന ഈ സംഗീതാര്‍ച്ചനയില്‍ കെ എസ് ചിത്രയും പിന്നണി ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍,അമേരിക്കയില്‍ നിന്നും സുഷ്മ പ്രവീണ്‍, യു കെ മലയാളികളുടെ പ്രിയ ഗായകരായ ടെസ്സ ജോണ്‍, ജിയാ ഹരികുമാര്‍,രാജേഷ് രാമന്‍ ആന്‍ഡ് ലക്ഷ്മി ,രാജേഷ് നായര്‍, ഡോ . മൈക്കിള്‍ മണര്‍ കാട്ട് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. 

യു കെ യില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗായകര്‍ ഇതില്‍ അണിചേരുന്നുണ്ട്. ഈ സംഗീത സംഗമത്തിനു പ്രശസ്ത സംഗീതജ്ഞന്‍ മിഥുന്‍ ജയ രാജ് ആണ് ഓര്‍ക്കസ്ട്രേഷന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. വീഡിയോ എഡിറ്റിങ് നടത്തിയിരിക്കുന്നത് വെല്‍സ് ചാക്കോയും, ഓഡിയോ എഡിറ്റിങ് ശ്രീനാഥ് വിജയനും, ഓഡിയോ മിക്‌സിങ് എന്‍ . എച്ച , ക്യൂ കൊച്ചിനും ആണ് നിര്‍വഹിച്ചിരിക്കുന്നത്
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category