1 GBP = 102.80 INR                       

BREAKING NEWS

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി

Britishmalayali
kz´wteJI³

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഈ വര്‍ക്ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം 9/1/2021 ല്‍ ലക്‌സറ്റര്‍ ശ്രീ ജയദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ ഗോപകുമാറിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യ പൂജാരി പ്രസാദ് ഭട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ നടന്നു. 

നവാഭിക്ഷേകം കുടുംബാര്‍ച്ചന പടി പൂജകളോടെ നടന്ന ഭക്തി സാന്ദ്രമായ അഘോഷത്തില്‍  ഹരിദാസ് തെക്കേമുറി, ജഗദീഷ് നായര്‍ എന്നി വിശിഷ്ഠ വ്യക്തികള്‍ പങ്കെടുത്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്ചുല്‍ ആയി നടന്ന നൂറോളം കുടുംബാഗങ്ങള്‍ പങ്കെടുത്ത ആഘോഷ പരിപാടികള്‍ക്ക് നിറവേകി കമ്മ്യൂണിറ്റി കുടുംബാഗങ്ങള്‍ നടത്തിയ ഭജന്‍ ഹരികുമാര്‍ ,ഷാജി ,സന്താഷ് നായര്‍, അജിത് അമ്പാടി എന്നിവര്‍ അണിയിച്ചൊരുക്കി.

ഹരിവരാസനം പാടി നടയടച്ച ആഘോഷ പരിപാടികള്‍ക്ക് GMMHC പ്രസിഡന്റ്സിനിബിജു, സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍,ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category