
തിരുവനന്തപുരം: തിയേറ്റര്‍ തുറക്കുന്നതിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. ഇളയ ദളപതി വിജയുടെ മാസ്റ്റര്‍ എന്ന സിനിമ ജനുവരി 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് ചര്‍ച്ചകള്‍. കേരളത്തിലെ തീയറ്റര്‍ ഉടമകളെ സഹായിക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊണ്ട് തിയറ്റര്‍ തുറക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കും എന്നുതന്നെയാണ് വിശ്വാസമെന്നും വിജയ് സിനിമയുടെ വിതരണക്കാര്‍ പറയുന്നു.
തമിഴ്നാട്ടില്‍ തീയറ്ററുകളില്‍ 100% സീറ്റ് തമിഴ്നാട് ഗവണ്മെന്റ് അനുവദിച്ചപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെട്ട് അത് 50% ആയി വെട്ടിക്കുറച്ചിരിക്കുകയാണ്. അത് ഒരു കനത്ത വെല്ലുവിളി തന്നെയാണ്. കേരളത്തില്‍ ആണെങ്കില്‍ യുവാക്കള്‍ കൂടുതല്‍ കയറുന്നതു സെക്കന്‍ഡ് ഷോയ്ക്കാണ്. സെക്കന്റ് ഷോയ്ക്കും കേരളത്തില്‍ നിരോധനം. അങ്ങനെ വിജയ് ചിത്രം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. തമിഴ്നാട്ടില്‍ വെളുപ്പിന് 1 മണിക്ക് തുടങ്ങുന്ന 24 മണിക്കൂര്‍ ഷോ അനുവദിച്ചപ്പോള്‍ കേരളത്തില്‍ 9 മണി മുതല്‍ 9 മണിവരെയുള്ള 12 മണിക്കൂര്‍ ഷോ ആണ് അനുവദിച്ചിട്ടുള്ളത്.
നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തി?യേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഒഫ് കേരള ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു. ഗ്രാന്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ അദ്ധ്യക്ഷത വഹിച്ചു.തിയേറ്റര്‍ ഉടമകളുടെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഫിയോക് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും.
കോവിഡ് കാരണം പത്തുമാസമായി അടഞ്ഞുകിടക്കുന്ന തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിയേറ്ററുകള്‍ തുറക്കാന്‍ ഭൂരിപക്ഷം ഉടമകളും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത മൂലം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞതിനോട് എല്ലാവരും യോജിക്കുകയായിരുന്നു. വിജയിന്റെ 'മാസ്റ്റര്‍' 13ന് റിലീസ് ചെയ്യാന്‍ ഉടമകള്‍ ആലോചിച്ചിരുന്നെങ്കി?ലും അതും വേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും തിയേറ്ററുകള്‍ തുറക്കുന്നത് തീരുമാനിക്കുക. സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസം.
'മാസ്റ്റര്‍' എന്ന സിനിമയുടെ കാസര്‍ഗോഡ് മുതല്‍ കൊച്ചി വരെയുള്ള വിതരണം ഏറ്റെടുത്തിട്ടുള്ളത് ഫോര്‍ച്യൂണ്‍ സിനിമയാണ്. ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ മാജിക് ഫ്രെയിംസ് ആണ് എടുത്തിട്ടുള്ളത്. ഈ സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ജനുവരിയില്‍ ആണ് വന്‍ തുക ജി എസ് ടി ഉള്‍പ്പടെ അഡ്വാന്‍സ് കൊടുത്ത് ഡിസ്ട്രിബൂഷന്‍ റൈറ്റ് വാങ്ങിയത്. അന്ന് ഏപ്രിലില്‍ ആയിരുന്നു റിലീസ് തീയതി പറഞ്ഞിരുന്നത്. അതിനു ശേഷം കൊറോണ വന്നു.
ജനുവരി 13 നാണ് മാസ്റ്റര്‍ റിലീസ് തീയതി തീരുമാനിച്ചിരിക്കുന്നത്. അതിനു മുന്‍പേ തന്നെ സര്‍ക്കാര്‍ തിയറ്റര്‍ ഉടമകളുടെ ആവശ്യം അനുഭാവ പൂര്‍വം കണ്ടു ഒരു പോംവഴി കണ്ടെത്തും എന്നാണു ഇവരുടെ പ്രതീക്ഷ തീയറ്റര്‍ അടഞ്ഞു കിടന്നാലും വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഒരു ഫിക്സഡ് തുക തീയറ്ററുകള്‍ക്ക് എല്ലാ മാസവും വരും. പടം ഓടാതെ ഈ ഭീമമായ തുക അടക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. പിന്നെ തിയറ്ററുകള്‍ പരിപാലിക്കുന്നതിന്റെ വേറെ ചെലവ്. ഇതെല്ലം പരിഹരിക്കാന്‍ ഒരു പോംവഴി കണ്ടെത്തിയേ ശേഷമേ തിയേറ്റര്‍ തുറക്കൂവെന്നാണ് ഉടമകളുടെ നിലപാട്.
'സൂപ്പര്‍ താരം വിജയ് തിയറ്റര്‍ ഉടമകള്‍ക്ക് ഒപ്പം നിന്ന് വളരെ ചലഞ്ചിങ് ആയ ഒരു തീരുമാനമാണ് എടുത്തത്. എന്ത് നഷ്ടം വന്നാലും താന്‍ അതിനൊപ്പമുണ്ട്, മാസ്റ്റര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴിലെയും മലയാളത്തിലേയും മുന്തിയ താരങ്ങളുടെ സിനിമകള്‍ പോലും ഒടിടി റിലീസിന് പോകുമ്പോഴാണ് വിജയ് ഈ തീരുമാനം എടുത്തത്. വന്‍ തുകയ്ക്ക് സിനിമ എടുക്കാന്‍ ആമസോണ്‍ ഇപ്പോഴും തയ്യാറാണ് എന്നുള്ളതാണ് വസ്തുത. തിയറ്റര്‍ ഉടമകളുടെ സംഘടന വിജയ്ക്ക് നന്ദി അറിയിച്ചിരുന്നു.
വിജയ്യുടെ സിനിമ ബിഗിലിന്റെ കേരളത്തിലെ മാത്രം ഗ്രോസ് കളക്ഷന്‍ ഏകദേശം 30 കോടി രൂപയായിരുന്നു. അത്രയും ഒരു മാസ്സ് ഫാന്‍ ഫോള്ളോവെഴ്സ് വിജയ്ക്ക് കേരളത്തില്‍ ഉണ്ട്. വിജയ് ഫാന്‍സിന് അവരുടെ അസോസിയേഷന് വഴി ടിക്കറ്റ് എത്തിക്കാനാണ് വിതരണക്കാരുടെ തീരുമാനം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam