1 GBP =99.10INR                       

BREAKING NEWS

ക്രൂനാല്‍ പാണ്ഡ്യ പരസ്യമായി അധിക്ഷേപിച്ചു;ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി ദീപക് ഹൂഡ; കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹൂഡ പരാതി നല്‍കി; ആഭ്യന്തര ക്രിക്കറ്റ് സജീവമാകാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദം

Britishmalayali
kz´wteJI³

വഡോദര: കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ആഭ്യന്തര മത്സരങ്ങള്‍ ആരംഭിക്കാനി രിക്കെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദം. ബറോഡ താരം ദീപക് ഹൂഡയാണ് ക്യാപറ്റന്‍ ക്രു നാല്‍ പാണ്ഡ്യക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബറോഡ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നില്‍ വെച്ച് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ക്രിക്കറ്റ് അസോസി യേഷന് പരാതി നല്‍കി.ക്രുണാല്‍ മോശമായി പെരുമാറിയെന്നും കരിയര്‍ അവസാനിപ്പിക്കുമെ ന്ന് ഭീഷണിപ്പെടുത്തിയതായും ബറോഡ ക്രിക്കറ്റ് അസോസിയേഷന് ദീപക് ഹൂഡ നല്‍കിയ പരാതിയില്‍ പറയുന്നു.

വഡോദരയിലെ റിലയന്‍സ് സ്റ്റേഡിയത്തില്‍ പരിശീലിക്കവെയാണ് സംഭവമെന്നാണ് ഹൂഡയു ടെ പരാതിയില്‍ പറയുന്നത്. ബറോഡ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കഴിഞ്ഞ 11 വര്‍ഷ മായി കളിക്കുന്നുണ്ട്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള ടീമിലേക്കും തിര ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കടുത്ത നിരാശയിലും സമ്മര്‍ദത്തിലുമാണ് താനുള്ളതെന്ന് ഹൂഡ കത്തില്‍ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടീം ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ സഹതാരങ്ങളുടേയും എതി ര്‍ ടീം അംഗങ്ങളുടെയും മുന്നില്‍വെച്ച് അസഭ്യം പറയുകയാണെന്നും കരിയര്‍ അവസാനിപ്പിക്കു മെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഹൂഡ കത്തില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നിന്ന് ഹൂഡ പിന്മാറിയിരിക്കുക യാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category