
മലയാളികള്‍ക്കിടയില്‍ വീണ്ടും കോവിഡ് വില്ലനാകുന്നുവെന്ന സൂചന നല്കി മരണവാര്‍ത്തകള്‍ തുടരുകയാണ്. ബെല്‍ഫാസ്റ്റിലെ സോജന്റെ മരണവാര്‍ത്ത കേട്ട് ഞെട്ടല്‍ മാറും മുമ്പ് തന്നെ അടുത്ത കോവിഡ് മരണം കൂടി എത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മാഞ്ചസ്റ്ററില്‍ നിന്നാണ് മരണമെത്തിയത്. വയനാട് സ്വദേശിയായ സിസില്‍ ചീരന്‍ ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. കൊറോണാ ബാധിതനായിരുന്നു. പരേതന് 46 വയസായിരുന്നു പ്രായം.
മാഞ്ചസ്റ്റര്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ പാസ്റ്ററായി സേവനം ചെയ്ത് വരുകയായിരുന്നു സിസില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളം ആയി വെന്റിലേറ്ററില്‍ ആയിരുന്നു സിസില്‍. കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തില്‍ കലാശിച്ചത് എന്നാണ് വിവരം. സിസിലിന്റെ മൃതദേഹം മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണ് ഉള്ളത്. പരേതനായ പാസ്റ്റര്‍ ഹാന്സിലി ചീരന്റെ മകനാണ് സിസില്‍.
ബിജി ചീരന്‍ ആണ് സിസിലിന്റെ ഭാര്യ, ഗ്ലെന്‍ 19, ജയ്ക് (15) എന്നീ രണ്ട് മക്കളും ആണ് ഉള്ളത്. ഭാര്യയായ ബിജി മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുന്നു. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.
.jpg)
യുകെയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മലയാളിയാണ് കോവിഡ് ബാധിച്ചു മരണപ്പെടുന്നത്. ലണ്ടനില്‍ ജോണ്‍ വര്‍ഗീസ്, ബെല്‍ഫാസ്റ്റിലെ സോജന് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ടത്.സിസിലിന്റെ മരണത്തോടെ രണ്ടാം കോവിഡ് വ്യാപനത്തില്‍ മരിക്കുന്ന യുകെ മലയാളികളുടെ എണ്ണം 12 ആയി. ഇതുവരെ ആകെ കോവിഡ് മരണങ്ങളില്‍ 29 മലയാളികളാണ് ഇരയായത്.
ആദ്യ കോവിഡ് സമയത്തു തുടര്‍ച്ചയായി യുകെ മലയാളികള്‍ക്കിടയില്‍ സംഭവിച്ചതിനു സമാനമായ സാഹചര്യമാണ് രൂപപ്പെടുന്നത്. ആശുപത്രികളില്‍ കുന്നുകൂടുന്ന രോഗികളുടെ എണ്ണം ജീവനക്കാരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് .യുകെ മലയാളികളില്‍ ഹോസ്പിറ്റല്‍ ജീവനക്കാരില്‍ നല്ലപങ്കും മധ്യ വയസ് പിന്നിട്ടവരും ജീവിത ശൈലി രോഗങ്ങള്‍ക്ക് ഇതിനകം കീഴ്പ്പെട്ടവരും ആണെന്നത് ആശങ്ക ഉയര്‍ത്തുന്ന ഘടകമാണ്..വിവിധ ആശുപത്രികളിലായി ഒരു ഡസനിലേറെ മലയാളികള്‍ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നുണ്ട്. നൂറുകണക്കിന് പേര് നിരീക്ഷണത്തിലും കഴിയുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam