1 GBP = 100.80 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും നീണ്ടകാല ലോക്ഡൗണിനു പദ്ധതിയിട്ട്‌ ബ്രിട്ടന്‍; മെയ് വരെ നിയന്ത്രണം നീളാം; ഈസ്റ്ററും വിഷുവും അടക്കം ആഘോഷങ്ങള്‍ ഇല്ലാത്ത മറ്റൊരു വര്‍ഷം കൂടിയാണ് യുകെയില്‍ എന്നുറപ്പായി; ജീവന്‍ ബാക്കിയുണ്ടാകണേ എന്ന പ്രാര്‍ത്ഥനയിലേക്ക് ബ്രിട്ടന്‍ മാറപ്പെടുമ്പോള്‍ ബാക്കിയാകുന്നത് ആശങ്ക മാത്രം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകത്തെ ഏറ്റവും നീണ്ട കാല കോവിഡ് ലോക്ഡോണ്‍ ബ്രിട്ടനില്‍ ഉണ്ടാകുമെന്നു സൂചന. വാക്‌സിന്‍ വരുന്നതോടെ എല്ലാം നിയന്ത്രണ വിധേയമാകും എന്ന് കരുതിയ സ്ഥാനത്തു ദിവസവും ആയിരത്തിലേറെപ്പേരുടെ മരണം കാണേണ്ടി വരുന്ന അസ്വാഭാവിക സാഹചര്യത്തിലൂടെ ബ്രിട്ടന്‍ സഞ്ചരിക്കേണ്ടി വന്നതോടെയാണ് മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ലോക് ഡൌണ്‍ ഉണ്ടായേക്കും എന്ന സൂചന പുറത്തു വന്നത്. ലോകത്തു എവിടെയും കാണാത്ത തരത്തിലാണ് കോവിഡ് ബ്രിട്ടനെ ഇപ്പോള്‍ കടന്നാക്രമിക്കുന്നത്. ഇതിനുള്ള സാഹചര്യം സംബന്ധിച്ച് വിദഗ്ധര്‍ കൂടുതല്‍ പഠനം നടത്തി നിഗമനത്തില്‍ എത്താനിരിക്കെ ഇനിയും കാര്യങ്ങള്‍ പിടിവിട്ടു പോകുന്നത് ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ ഇമേജ് തന്നെ പൂര്‍ണമായും തകര്‍ന്നടിയാനും കാരണമാകും എന്നാണ് പൊതുചിന്ത. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം 26നു നടക്കേണ്ട റിപ്പബ്ലിക് ദിനആഘോഷത്തിലെ വിശിഷ്ട അതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് റദ്ദാക്കിയത് പോലും രാജ്യം കടുത്ത നിയന്ത്രത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ്.

ഇനിയും ഇത്തരം പ്രതികൂല സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കോവിഡിനെതിരെ യുദ്ധം ചെയ്യാന്‍ തന്നെ ഉള്ള ഒരുക്കമാണ് രാജ്യം ചെയ്യേണ്ടത് എന്ന ഉപദേശമാണ് ബോറിസ് സര്‍ക്കാരിന് ഇപ്പോള്‍ ലഭിക്കുന്നത്.ഇതനുസരിച്ചു മെയ് മാസം വരെയെങ്കിലും നീളുന്ന ലോക്ഡോണ്‍ നിയന്ത്രണം വേണ്ടിവരും എന്ന ധാരണയാണ് ഇപ്പോള്‍ രൂപം കൊള്ളുന്നത്. ഇത്രയും നീണ്ട കാലത്തെ ലോക്ഡോണ്‍ മൂലമുള്ള തിരിച്ചടികള്‍ എന്തുതന്നെ ആയാലും കോവിഡിന്റെ മൂന്നാം വരവ് ബ്രിട്ടനെന്നല്ല ഒരു രാജ്യത്തിനും താങ്ങാനാകില്ല എന്നതും ഈ നിയന്ത്രണത്തിന് കാരണമായി മാറുകയാണ്. ബ്രിട്ടന് ഒപ്പം ഒന്നാം കോവിഡില്‍ തകര്‍ന്ന പല രാജ്യങ്ങളിലും രണ്ടാം കോവിഡ് കടുത്ത ആഘാതമായി മാറാത്ത സാഹചര്യത്തില്‍ ബ്രിട്ടന്‍ മാത്രം എന്തുകൊണ്ട് ഇവ്വിധം കോവിഡിന് മുന്നില്‍ നാനാവിധമായി മാറുന്നു എന്ന ചിന്തയാണ് ഭരണതലത്തില്‍ സജീവമാകുന്നത്.

ബ്രിട്ടന്‍ മാര്‍ച്ച് വരെ തീര്‍ച്ചയായും ലോക് ഡൗണില്‍ തുടരുമെങ്കിലും അത് മെയ് മാസം വരെ നീണ്ടു പോയേക്കാം എന്ന ധാരണയും സജീവമാകുകയാണ് .ഇതിനിടയില്‍ സ്‌കൂളും കോളേജുമെല്ലാം തുറക്കുന്നതും സാഹചര്യം വിലയിരുത്തി മാത്രം ആയിരിക്കും. എന്നാല്‍ സാമൂഹ്യ ഇടപെടല്‍ കൂടുതല്‍ ഉണ്ടാകുന്ന ബ്രിട്ടീഷ് ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത സദസ്സുകള്‍ കൂടിയായ പബുകളും റെസ്റ്റോറന്റുകളും അടഞ്ഞു തന്നെ കിടക്കാന്‍ ആയിരിക്കും കൂടുതല്‍ സാധ്യതയും. കഴിഞ്ഞ ഒരു വര്‍ഷമായി നിയന്ത്രണങ്ങളിലൂടെ നീങ്ങുന്ന സമൂഹമായി ബ്രിട്ടന്‍ മാറിയിട്ടും കോവിഡ് ശാന്തമാകുന്നില്ല എന്നതാണ് മിക്കവരെയും അസ്വസ്ഥമാക്കുന്നത്. ഇതിനായി ഇനിയെത്ര കാലം കൂടി കാത്തിരിക്കണം എന്ന് സ്വയം ചോദിക്കാത്തവരായി ആരും തന്നെയില്ല.

എന്നാല്‍ ഇത്തവണയും ഈസ്റ്ററും വിഷുവും ആഘോഷിക്കാന്‍ യുകെ മലയാളി സമൂഹം തയ്യാറെടുക്കേണ്ട എന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അടുത്ത ആറുമാസത്തേക്കെങ്കിലും വലിയ ആള്‍കൂട്ടം ഉണ്ടാക്കുന്ന ഹാളുകളും മറ്റും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാനും സാധ്യതയില്ല. കോവിഡിന്റെ രണ്ടാം വരവിന്റെ തീവ്രത അത്ര ശക്തമാണ്. ഒന്നാം കോവിഡ് ചില മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി പിന്‍വാങ്ങിയപ്പോള്‍ രണ്ടാം വരവില്‍ ആക്രമണം രൂക്ഷമാകാത്ത ഒരിടവും ബ്രിട്ടനില്‍ ഇല്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ രണ്ടാം കോവിഡിന്റെ രൗദ്രത കെട്ടടങ്ങാനും സമയമെടുക്കും. ഒരു പക്ഷെ ആദ്യ കോവിഡ് മരണത്തേക്കാള്‍ ഭയാനകമായ തരത്തില്‍ രണ്ടാം കോവിഡും ജനങ്ങളെ കൊന്നൊടുക്കും എന്ന സൂചനയാണ് ദിനംപ്രതിയുള്ള ആയിരത്തിലേറെ മരണങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

മരണ നിരക്ക് ഇത്തരത്തിലായാല്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ യുകെയിലെ മൊത്തം കോവിഡ് മരണങ്ങള്‍ ഒരുലക്ഷം കടക്കും എന്നുറപ്പാണ് .അവിടം കൊണ്ടും അവസാനിക്കുന്നില്ല എന്നതാണ് കോവിഡ് നല്‍കുന്ന വലിയ പാഠവും. ഒന്നാം കോവിഡില്‍ അരലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ കോവിഡിനെ വെല്ലുവിളിച്ചെന്നോണമാണ് ആഴ്ചകള്‍ക്കു മുന്‍പ് ക്രിസ്മസിനും ന്യൂ ഇയര്‍ ആഘോഷത്തിനും ജനങ്ങള്‍ കടകള്‍ കയറി ഇറങ്ങിയതും ആള്‍ക്കൂട്ട പാര്‍ട്ടികള്‍ നടത്തിയതും. അതിന്റെയൊക്കെ വിലകൂടിയാണ് രാജ്യം ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ അടുത്ത ഭാവിയില്‍ ഒന്നും ഒരാള്‍ക്കും ഒരാഘോഷത്തിനും അവസരം നല്‍കാതെ സംഹാര താണ്ഡവമാടുന്ന തിരക്കാണ് കോവിഡ് വൈറസിനിപ്പോള്‍. ഇതുകൂടി വ്യക്തമായി തിരിച്ചറിഞ്ഞാണ് മെയ് മാസം വരെയെങ്കിലും ലോക് ഡൌണ്‍ നിലനിര്‍ത്തേണ്ടി വരും എന്ന ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ എത്തിയിരിക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ലോക് ഡൌണ്‍ പിന്‍വലിക്കാന്‍ ഒരു ധൃതിയും കാട്ടേണ്ട എന്നാണ് ബോറിസ് ജോണ്‌സണ് ലഭിക്കുന്ന വിദഗ്ധ ഉപദേശം. രാജ്യം ആദ്യമായി ലോക് ഡൗണിലേക്കു നീങ്ങിയ മാര്‍ച്ച് 23 വരെ എങ്കിലും നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ അതേവിധം നിലനിര്‍ത്തണം എന്നാണ് സര്‍ക്കാരിന്റെ ഉപദേശക നിരയുടെ ഏകാഭിപ്രായം. ഏതായാലും രാജ്യത്തെല്ലായിടത്തുമായി ഒറ്റയടിക്ക് ലോക് ഡൌണ്‍ നിയന്ത്രണം എടുത്തു മാറ്റില്ലെന്ന് ബോറിസ് ജോണ്‍സണും പലയിടത്തായി പറഞ്ഞു കഴിഞ്ഞു. മദ്യം അകത്തു ചെന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ട കാര്യങ്ങള്‍ ഒക്കെ മറക്കും എന്നതാണ് പബുകള്‍ മെയ് ആദ്യം വരെയെങ്കിലും അടച്ചിടാന്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നവരെ പ്രേരിപ്പിക്കുന്ന ഘടകം. ഇതേകാരണം തന്നെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഹാളുകള്‍ക്കും ബാധകമാകും.

ചുരുക്കത്തില്‍ പുതുവര്‍ഷത്തിന്റെ വരവോടെ കോവിഡ് ദുരിതം ഒക്കെ മാറും എന്ന് കരുതിയവരാണ് നല്ല പങ്കു ബ്രിട്ടീഷുകാരും. എന്നാല്‍ ഈ വര്‍ഷവും ബ്രിട്ടീഷ് ജനതക്കായി സന്തോഷിക്കാന്‍ അധിക ദിവസങ്ങള്‍ ഒന്നും സമ്മാനിക്കാന്‍ കലണ്ടര്‍ താളുകള്‍ക്കു കഴിയില്ല എന്ന സത്യമാണ് ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ വ്യക്തമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category