1 GBP =99.10INR                       

BREAKING NEWS

സിഡ്നിയില്‍ സ്വപ്നം കണ്ടത് മിന്നും ജയം; നിര്‍ണായക വിക്കറ്റുകള്‍ വീണപ്പോള്‍ ആശങ്ക; പിന്നെ അശ്വിന്റെയും വിഹാരിയുടേയും വീരോചിത ചെറുത്തു നില്‍പ്; 'വന്മതില്‍'തീര്‍ത്ത് ഇന്ത്യ നേടിയ സമനിലയ്ക്ക് വിജയത്തോളം മധുരം

Britishmalayali
kz´wteJI³

സിഡ്നി: ജയത്തിനായി വീറോടെ പോരാട്ടം. മുന്നില്‍ നിന്നു പൊരുതിയ ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും ക്രീസ് വിട്ടതോടെ അഞ്ചാം ദിനം കളി കൈവിടുമോ എന്ന ആശങ്ക. പിന്നെ സിഡ്നി സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ താരങ്ങളുടെ വീറുറ്റ ചെറുത്തു നില്‍പ്പിന്. ഒടുവില്‍ വിജയത്തിനൊപ്പം വയ്ക്കാവുന്ന സമനില പൊരുതി നേടി ഇന്ത്യ.

407 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് സമനില സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍തന്നെ ഇടംപിടിക്കാവുന്ന സമനിലയാണ് ഹനുമ വിഹാരി (161 പന്തില്‍ 23), രവിചന്ദ്രന്‍ അശ്വിന്‍ (128 പന്തില്‍ 39) ചേര്‍ന്ന ആറാം വിക്കറ്റില്‍ പൊരുതി നേടിയത്.

പരുക്കും ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം, താരങ്ങളുടെ സ്ലെജിങ്ങുമൊക്കെ കണ്ട സിഡ്നി ടെസ്റ്റില്‍ കളിക്കളത്തിലും പുറത്തും അസാമാന്യ ധീരതയോടെ നേരിട്ടാണ് സിഡ്നിയില്‍ ഇന്ത്യ സമനില പിടിച്ചത്.

നാലാം ദിനം മൂന്നാം സെഷനിലും അവസാന ദിനമായ ഞായറാഴ്ചയിലെ മൂന്നു സെഷനിലുമായി 131 ഓവര്‍ പൊരുതിനിന്നാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്. അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയെന്ന് സമ്മതിച്ചു. ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ തുടരുകയാണ്. നാലാം ടെസ്റ്റ് ഈ മാസം 15 മുതല്‍ ബ്രിസ്ബേനിലാണ് നടക്കേണ്ടത്.

ടെസ്റ്റിലെ മൂന്നാം സെഞ്ചുറിക്ക് മൂന്നു റണ്‍സ് മാത്രം അകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എല്ലാവരും ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്ന പന്ത് 118 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്നു സിക്സും സഹിതം 97 റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാരയും അര്‍ധസെഞ്ചുറി നേടി. 205 പന്തുകള്‍ നേരിട്ട പൂജാര, 12 ഫോറുകള്‍ സഹിതം 77 റണ്‍സെടുത്തു.

എന്നാല്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് 'സമനില തെറ്റാതെ' ഇന്ത്യന്‍ ടീം തിരികെ കയറുമ്പോള്‍, നന്ദി പറയേണ്ടത് രണ്ടു പേരോടാണ്. അസാമാന്യമെന്ന് തന്നെ ഉറപ്പിച്ചു പറയാവുന്ന നിശ്ചയദാര്‍ഢ്യത്തോടെ അവസാന സെഷനില്‍ ക്രീസിലുറച്ചുനിന്ന ഹനുമ വിഹാരിയോടും രവിചന്ദ്രന്‍ അശ്വിനോടും. ബാറ്റിങ്ങിനിടെ പരുക്കേറ്റിട്ടും ഓസീസിന്റെ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന ഇരുവരും വിജയകരമായി പ്രതിരോധിച്ചത് 256 പന്തുകളാണ്! ആകെ നേടിയത് 62 റണ്‍സും! ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിയാതെ പോയതോടൊണ് ഓസ്ട്രേലിയയ്ക്ക് തോല്‍വിക്കു തുല്യമായ സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.

വിജയം സ്വപ്നം കണ്ട ശേഷം സമനില
ഇന്ത്യ തോല്‍ക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന മത്സരത്തിന്റെ അഞ്ചാം ദിനം, ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ അഞ്ചാം ദിനത്തിലെ രണ്ടാം ഓവറില്‍ത്തന്നെ പുറത്തായെങ്കിലും പിന്നീട് ക്രീസില്‍ ഒരുമിച്ച ഋഷഭ് പന്ത് - ചേതേശ്വര്‍ പൂജാര സഖ്യമാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മിന്നിത്തിളങ്ങിയ ഇരുവരും 22 റണ്‍സിന്റെ ഇടവേളയില്‍ പുറത്തായതാണ് വിജയസ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇരുവരും ചേര്‍ന്ന് 148 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ആദ്യം പന്തും പിന്നീട് പൂജാരയും പുറത്തായതോടെയാണ് ഇന്ത്യ പിന്നീട് സമനില ലക്ഷ്യമിട്ടത്.

ഓസീസിനെതിരെ ഇന്ത്യയുടെ പ്രത്യാക്രമണം നയിച്ച പന്ത് 97 റണ്‍സെടുത്താണ് പുറത്തായത്. 118 പന്തില്‍ 12 ഫോറും മൂന്നു സിക്സും സഹിതം 97 റണ്‍സെടുത്ത പന്തിനെ നഥാന്‍ ലയോണാണ് പുറത്താക്കിയത്. പാറ്റ് കമ്മിന്‍സ് ക്യാച്ചെടുത്തു. ഈ സമയത്ത് ഇന്ത്യന്‍ സ്‌കോര്‍ 250 റണ്‍സ്. 22 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും പൂജാരയും പുറത്തായി. 205 പന്തില്‍ 12 ഫോറുകള്‍സഹിതം 77 റണ്‍സെടുത്ത പൂജാരയെ ഹെയ്സല്‍വുഡ് ക്ലീന്‍ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. 18 പന്തില്‍ നാലു റണ്‍െസടുത്ത രഹാനെയെ നഥാന്‍ ലയോണാണ് പുറത്താക്കിയത്.

118 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ് പുറത്തായത്. അതേസമയം, ഓസീസിനെതിരെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായ 10-ാം ഇന്നിങ്സിലും 25+ സ്‌കോര്‍ നേടിയ പന്ത്, തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് ഒന്നുകൂടി പുതുക്കി. ഒന്നാം ഇന്നിങ്സില്‍ 174 പന്തില്‍ അര്‍ധസെഞ്ചുറി നേടി കരിയറിലെ ഏറ്റവം വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയെന്ന 'പേരുദോഷം' സ്വന്തമാക്കിയ പൂജാര, ഇത്തവണ 170 പന്തിലാണ് അര്‍ധസെഞ്ചുറി പിന്നിട്ടത്. 80-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയുടെ 26-ാം അര്‍ധസെഞ്ചുറി കൂടിയാണിത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ്ങില്‍ പന്താണ് താരം
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക്, തുടക്കത്തില്‍ത്തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ത്തന്നെ ടീമിന്റെ പ്രധാന പ്രതീക്ഷയായിരുന്ന അജിന്‍ക്യ രഹാനെ പുറത്തായി. ലയണിന്റെ പന്തില്‍ മാത്യു വെയ്ഡ് ക്യാച്ചെടുത്തു. സമ്പാദ്യം. 18 പന്തില്‍ നാലു റണ്‍സ്.

ഇന്ത്യയുടെ പ്രതീക്ഷയറ്റെങ്കിലും ഹനുമ വിഹാരിക്കു മുന്‍പേ സ്ഥാനക്കയറ്റം നേടിയെത്തിയ ഋഷഭ് പന്ത് രണ്ടും കല്‍പ്പിച്ചായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിടെ ഏറുകൊണ്ട് സ്‌കാനിങ്ങിന് വിധേയനായ പന്ത്, ഏകദിന ശൈലിയില്‍ കടന്നാക്രമിച്ചതോടെ ഓസീസ് പതറി. 64 പന്തില്‍ നാലു ഫോറും മൂന്നു സിക്സും സഹിതം പന്ത് അര്‍ധസെഞ്ചുറി പിന്നിട്ടു. 68 ഓവറില്‍ ഇന്ത്യ 200 കടന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ഉച്ചഭക്ഷണത്തിനുശേഷം ബൗണ്ടറിയുമായി തുടക്കമിട്ട പൂജാരയും അധികം വൈകാതെ അര്‍ധസെഞ്ചുറിയിലെത്തി. 170 പന്തില്‍ ഏഴു ഫോറുകള്‍ സഹിതമാണ് പൂജാര 50 കടന്നത്. 79-ാം ഓവറില്‍ ഇന്ത്യ 250 കടന്നു. വിജയപ്രതീക്ഷയുമായി ഇന്ത്യ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു പന്തിന്റെ മടക്കം. 118 പന്തില്‍ 12 ഫോറും മൂന്നു സിക്സും സഹിതം 97 റണ്‍സുമായി പന്ത് കൂടാരം കയറി. ഇടയ്ക്ക് പാറ്റ് കമ്മിന്‍സിനെതിരെ തുടര്‍ച്ചയായി മൂന്നു ഫോറുകള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും 22 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും പൂജാരയും മടങ്ങി. 205 പന്തില്‍ 12 ഫോറുകള്‍ സഹിതം 77 റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡ് ബൗള്‍ഡാക്കി.

നേരത്തെ, ഓസ്ട്രേലിയയ്ക്കെതിരായ 3-ാം ടെസ്റ്റില്‍ 407 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4-ാം ദിനം കളി നിര്‍ത്തുമ്പോള്‍ 2നു 98 എന്ന നിലയിലായിരുന്നു. പൂജാരയും (9) ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (4) ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (52), ശുഭ്മാന്‍ ഗില്‍ (31) എന്നിവരാണ് പുറത്തായത്. 2005ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 288 റണ്‍സാണു സിഡ്നിയില്‍ 4-ാം ഇന്നിങ്സിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category