1 GBP = 102.50 INR                       

BREAKING NEWS

റിസമോള്‍ക്ക് 3 ലക്ഷം; സുരേഷിനും സിനോ മോനും രണ്ട് ലക്ഷം വീതം; ബാക്കിയുള്ളവര്‍ക്ക് ഒരു ലക്ഷം ഉറപ്പ്; വായനക്കാര്‍ നല്കിയ 21050 പൗണ്ട് കൈ മാറുന്നത് ഇങ്ങനെ

Britishmalayali
അജിമോന്‍ ഇടക്കര

കൊറോണ എന്ന മഹാവ്യാധി പടര്‍ന്നു പിടിക്കുന്നതിന്റെ ആശങ്കയും ഒപ്പം ഇനി വരാന്‍ പോവുന്ന ശോഭനമല്ലാത്ത ഭാവിയെ കുറിച്ചുള്ള ആകുലതകളും ഒക്കെയായി കഴിയുന്ന യുകെ മലയാളികള്‍ എത്ര കരുണയുള്ളവരാണെന്ന് ഒന്ന് കൂടി തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ അപ്പീലിനോട് ഉള്ള ഓരോ വായനക്കാരുടെയും പ്രതികരണം.  നിങ്ങള്‍ക്ക് മുമ്പിലേക്ക് കൈനീട്ടിയ നിര്‍ദ്ധനരായ ഒരു കൂട്ടം ആളുകള്‍ക്ക് കൈനിറയെ കരുണ ചൊരിഞ്ഞതിന് ആദ്യമേ നന്ദി പറയട്ടെ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 16 കേസുകള്‍ എടുത്തിട്ടും അവര്‍ക്കെല്ലാം തന്നെ താത്കാലിക ആശ്വാസമെന്നോണം നല്കാനുള്ള പണം നല്കാന്‍ ചാരിറ്റിക്ക് കഴിയുമെന്നതാണ് ആശ്വാസകരമായ കാര്യം. ഈ തുക ഒട്ടും കാലതാമസം കൂടാതെ   ഓരോരുത്തര്‍ക്കും  അര്‍ഹമായ തുക അവരിലേക്കെത്തിക്കുവാന്‍ ശനിയാഴ്ച തന്നെ ചാരിറ്റി ബോര്‍ഡ് ട്രസ്റ്റീസ് മീറ്റിംഗ് തീരുമാനിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ ഉദാരമതികളായ 417 പേര്‍ ഒന്നിച്ച് സഹായിച്ചപ്പോള്‍ വിവിധ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പതിനാറ് കുടുംബങ്ങളുടെ കണ്ണുനീരാണ് തുടച്ചു മാറ്റാനായത്. ചിലര്‍ സാമ്പത്തികമായി സഹായിച്ചപ്പോള്‍ മറ്റു നിരവധിയാളുകള്‍ വിര്‍ജിന്‍മണി ലിങ്കും ന്യൂസുമൊക്കെ ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിച്ചുകൊണ്ട് സഹകരിച്ചു. അദൃശ്യനായ അപ്പാപ്പയുടെ 1111 പൗണ്ടടക്കം 311 പേര്‍വിര്‍ജിന്‍ മണി വഴി 15508.50 പൗണ്ട് നല്കിയപ്പോള്‍ ബാങ്ക് വഴി 106 പേര്‍ ചേര്‍ന്ന് 2455 പൗണ്ടാണ് നല്കിയത്. വിര്‍ജിന്‍ മണി ലഭിച്ച തുകയുടെ ഗിഫ്റ്റ് എയ്ഡായി ലഭിച്ച 3301.88 പൗണ്ട് കൂടി ചേര്‍ത്താണ് ആകെ തുക 21050 പൗണ്ടിലേക്ക് എത്തിയത്.

ഈ തുകയില്‍ നിന്നും റിസമോള്‍ക്കും പിതാവിനും ഒരു പോലെ ചികിത്സ നടക്കുന്നത് കൊണ്ടാണ് അവര്‍ക്ക് 3000 പൗണ്ട് കൊടുക്കാനും സുരേഷ് കെകെ, സിനോമോന്‍ എന്നിവര്‍ക്ക് 2500 പൗണ്ട് വീതം നല്കാനും, തൃക്കൊടിത്താനും സ്വദേശിയായ സുരേഷിന് 1450 പൗണ്ടും പോള്‍സണ്‍, സോബിന്‍, തെരേസ, രതീഷ്, ജിജിമോന്‍, ബിജു, എല്‍സി, എന്നിവര്‍ക്ക് 1050 പൗണ്ടും, ഷീലാ വാസുവിന് 1250 പൗണ്ട് നല്കുവാനും, തങ്കമ്മ, അനുഷ, ചെല്ലപ്പന്‍, മിനി രഞ്ജിത്ത് എന്നിവര്‍ക്ക് 750 പൗണ്ട് വീതവും നല്കാനാണ് തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ പെട്ട തലയോട്ടി തകര്‍ന്ന പന്ത്രണ്ട്കാരിയായ റിസമോളുടെ തലയോട്ടിയുടെ നഷ്ടപെട്ട ഭാഗം മാറ്റി വയ്ക്കാനും നാല്പത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ളഹൃദ്രോഗിയായ പിതാവ് സനലിന്റെ ചികിത്സക്കും വേണ്ടത് ലക്ഷങ്ങളാണ്. കൂലിപ്പണിക്കിടെ മരത്തില്‍ നിന്ന് വീണു നട്ടെല്ല് തകര്‍ന്നു ശയ്യാവലംബനായ പാലക്കാട്ടുകാരന്‍ സുരേഷിന് സ്വന്തമെന്നു പറയാന്‍ ഒരു കുടില്‍ പോലുമില്ല, വയോധിക മാതാപിതാക്കളും വിധവയായ സഹോദരിയും രണ്ട്പിഞ്ചുകുഞ്ഞുങ്ങളും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഉണ്ടാക്കിയ ഒറ്റമുറി ഷെഡിലാണ്.

ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിയായ മുപ്പത്തെട്ട് വയസ്സ് മാത്രം പ്രായമുള്ള സിനോമോനും ആഴ്ച തോറുമുള്ള ഡയാലിസിസിനും കിഡ്നി മാറ്റി വയ്ക്കുന്നതിനും ബുദ്ധിമാന്ദ്യമുള്ള അനിയന്റെ കാര്യങ്ങള്‍ക്കും വയോധികയും കൂലിപ്പണിക്കാരിയുമായ അമ്മ കൂട്ടിയാല്‍ കൂടില്ല. പതിനഞ്ചു വര്‍ഷം മുന്‍പ് തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളര്‍ന്നു കിടക്കുന്ന കോട്ടയം ജില്ലയിലെ അളനാട് സ്വദേശി നാല്പത്തഞ്ച് വയസ്സുള്ള പോള്‍സണും ഒത്തിരി പ്രതീക്ഷയോടെയാണ് നമ്മുടെ ഓരോരുത്തരുടെയും ഉദാരമനസ്‌കതയെ കാത്തിരിക്കുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലംകാരനായ സോബിന്‍ ജോര്‍ജ് ഒട്ടേറെ പ്രതീക്ഷകളോടെ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഒരപകടത്തെ തുടര്‍ന്ന് നടുവിന് പരിക്ക് പറ്റി കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഭാരമായതിന്റെ വേദനയില്‍ ആണ് കഴിയുന്നത്.
കോട്ടയം മണിമല സ്വദേശി പ്രീതി, ജന്മനാ തളര്‍ന്നു കിടക്കുന്ന കുഞ്ഞു തെരേസാമോള്‍ ഒന്നെഴുന്നേറ്റ് നടക്കുന്നത് കാണാന്‍ ആണ് കൊതിക്കുന്നത്. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍  നിന്ന് തന്റെ സ്തനാര്‍ബുദത്തിന് ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളേജില്‍ വരെ എത്താനുള്ള വണ്ടിക്കൂലിക്ക് പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് ഷീല വാസു. ക്യാന്‍സറും പക്ഷാഘാതവും അനാഥത്വവും ഒരുമിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്ന 45വയസ്സുള്ള സുരേഷ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ ഒരു മേസ്തിരി പണിക്കാരനാണ്. ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നടുവിന് പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന എല്‍സിക്കും രോഗാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പ്രവാസികളായ നമ്മുടെ കരുണയാണ്.

മേസ്തിരി പണിക്കാരനായിരുന്ന എരുമേലി സ്വദേശി ചെല്ലപ്പന്‍  കെട്ടിടം പണിക്കിടയില്‍ ആണ് താഴെ വീണു വാരിയെല്ല് തകര്‍ന്ന് കരളിന് ചതവും ഉണ്ടായി കിടക്കയില്‍ ആയതോട് കൂടെ പെരുവഴിയിലായത് വിവാഹ പ്രായമെത്തിയ മകളടങ്ങുന്ന ഒരു കുടുംബമാണ്. കോട്ടയം ചാമക്കാല സ്വദേശി യായ തങ്കമ്മ പപ്പന്‍ എന്ന ക്യാന്‍സര്‍ രോഗിക്കും തുണ നമ്മള്‍ ഈ അപ്പീലിലൂടെ നല്‍കുന്ന സംഭാവനകള്‍ തന്നെയാണ്. പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായെങ്കിലും ഇരുപത്തിമൂന്നാം വയസ്സില്‍ വിധവയാകേണ്ടി വന്ന ഹതഭാഗ്യയായ അനുഷയ്ക്കും കുഞ്ഞുങ്ങള്‍ക്കും രോഗിയും വൃദ്ധയുമായ അമ്മയ്ക്കും ജീവിതത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ ഉള്ള പിടിവള്ളിയായി മുന്‍പില്‍ കാണുന്നത് ഈ അപ്പീലിലൂടെ ലഭിക്കുന്ന സാമ്പത്തിക സഹായമാണ്. ഇരു വൃക്കകളും തകരാറിലായി ആഴ്ച്ചയില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്ത ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ചങ്ങനാശ്ശേരി കോട്ടമുറി സ്വദേശി ജിജോ മോന്‍ എന്ന മുലപ്പത്തുനിന്നാല് വയസ്സുകാരന്‍, തന്റെ രണ്ടാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപെട്ട ഇപ്പോള്‍ മുപ്പത്തിരണ്ട് വയസ്സ് പ്രായമുള്ള മിനി തന്റെ സ്തനാര്‍ബുദരോഗി എന്നിവരും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്ത്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ സഹായം പ്രതീക്ഷിച്ച് കാത്തരിയ്ക്കുന്നവരാണ്.

ഇരു വൃക്കകളും തകരാറിലായ നാല്പത്തിരണ്ട് വയസ്സ്‌കാരനായ തിരുവല്ല പുറമറ്റം സ്വദേശി ബിജു കെ ജെ, ഗജവാതം എന്ന ഭയാനകരോഗത്തിനു അടിമയായ രതീഷ് എന്ന തൊടുപുഴ സ്വദേശിയായ ചെറുപ്പക്കാരന്‍ എന്നിവരും തന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മഹാമനസ്സകതയിലേക്കാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category