
സിഡ്നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷം തുടരുമ്പോഴും ബ്രിസ്ബെയ്നിലെ അവസാന ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് നായകന് അജിങ്ക്യാ രഹാനെ. പരുക്കിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളെ മുന്‍പേ നഷ്ടമായ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന താരങ്ങളില്‍ ഏതാനും പേരെ സിഡ്നി ടെസ്റ്റിലും നഷ്ടമായി. സിഡ്നിയില്‍ പരുക്കേറ്റ താരങ്ങളില്‍ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയ ഇന്നിങ്സ് കളിക്കുന്നതിനിടെയാണ് വിഹാരിക്ക് പരുക്കേറ്റത്. താരത്തിന് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഒന്നാം ഇന്നിങ്സില്‍ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്സില്‍ കളത്തിലിറങ്ങിയതേയില്ല. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത (നാല് വിക്കറ്റ്) ജഡേജ രണ്ടാം ഇന്നിങ്സില്‍ പന്തെറിയാനില്ലാതെ പോയത് ടീമിനെ ബാധിക്കുകയും ചെയ്തു. അത്യാവശ്യമെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ കുത്തിവയ്പ്പെടുത്ത് ജഡേജ ബാറ്റു ചെയ്യാനെത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും വേണ്ടിവന്നില്ല.
അതേസമയം, ഒന്നാം ഇന്നിങ്സില്‍ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്സില്‍ കളത്തിലിറങ്ങിയത് ഇന്ത്യയ്ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. കളത്തിലിറങ്ങിയെന്ന് മാത്രമല്ല, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി ടീമിനെ തോളേറ്റുകയും ചെയ്തു. 118 പന്തുകള്‍ നേരിട്ട പന്ത് 12 ഫോറും മൂന്നു സിക്സും സഹിതം 97 റണ്‍സാണ് നേടിയത്. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (148) തീര്‍ത്തു. ഓസ്ട്രേലിയന്‍ ബോളര്‍മാരുടെ പന്തുകള്‍ ശരീരത്തില്‍ കൊണ്ട അശ്വിനും വലഞ്ഞെങ്കിലും പരുക്കേറ്റിട്ടില്ലാത്തത് ആശ്വാസമാണ്.
ഓസ്ട്രേലിയയിലെത്തിയതിനു ശേഷം പ്രമുഖ താരങ്ങളില്‍ ആദ്യം പുറത്തായത് പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ഒന്നാം ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൊണ്ട് പരുക്കേറ്റ ഷമി ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നു പുറത്തായി. തൊട്ടുപിന്നാലെ ഉമേഷ് യാദവിന് 2ാം ടെസ്റ്റില്‍ ബോള്‍ ചെയ്യുന്നതിനിടെ കാലിനു പരുക്കേറ്റ് ഇന്ത്യയിലേക്കു മടങ്ങേണ്ടി വന്നു.
സിഡ്നി ടെസ്റ്റില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.എല്‍ രാഹുലിന് പരിശീലനത്തിനിടെ കൈക്കുഴയ്ക്കു പരുക്കേറ്റാണ് നാട്ടിലേക്കു മടങ്ങിയത്. സിഡ്നി ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍കിന്റെ പന്തുകൊണ്ട് ഇടതു തള്ളവിരലിനു പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് അടുത്ത ടെസ്റ്റ് കളിക്കാനാവില്ല. കൂടാതെ ഋഷഭ് പന്തിന് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൊണ്ട് പരുക്കേറ്റതോടെ വിക്കറ്റ് കീപ്പിങ്ങില്‍ നിന്നു പിന്മാറേണ്ടി വന്നിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ തിരിച്ചെത്തി ഇന്ത്യയുടെ ടോപ് സ്കോററായി മാറി. സിഡ്നി ടെസ്റ്റില്‍ വീരോചിത ചെറുത്തുനില്‍പ്പിനിടെ പരുക്കേറ്റ ഹനുമ വിഹാരിയാണ് പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത്. അടുത്ത ടെസ്റ്റ് വിഹാരിക്കും നഷ്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നേരത്തെ പരുക്കിന്റെ പിടിയിലായിരുന്ന രോഹിത് ശര്‍മ ഓപ്പണറായി മൂന്നാം ടെസ്റ്റില്‍ ഇടം പിടിച്ചത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസമായി പറയാനുള്ളത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam