1 GBP = 102.00 INR                       

BREAKING NEWS

കെഎം മാണി മകനെ ഇറക്കിയതിന്റെ പേരില്‍ കലാപം ഉണ്ടാക്കിയ ജോസഫ് മകനെ നേതാവാക്കുന്നത് അമേരിക്കയില്‍ നിന്നെത്തിച്ച് പരിശീലനം നല്‍കി; തനിക്ക് മാത്രം സീറ്റ് പോരെന്ന് പറഞ്ഞ് പിസി ജോര്‍ജ് നടക്കുന്നത് മകന്റെ ഭാവി നോക്കി; ആദര്‍ശമൊക്കെ മൂലയ്ക്കിരുത്തി ജോസഫും ജോര്‍ജും

Britishmalayali
kz´wteJI³

കോട്ടയം: ജോസ് കെ മാണിയെ നേതാവാക്കുന്നതിനോടായിരുന്നു പിജെ ജോസഫിന് എതിര്‍പ്പ്. മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത് പിജെ ജോസഫ് കെ എം മാണി ഗ്രുപ്പില്‍ പിളര്‍പ്പുണ്ടാക്കി. ജോസ് കെ മാണിയെ നേതാവായി അംഗീകരിക്കില്ലെന്ന് പറഞ്ഞു. പിസി ജോര്‍ജും മക്കള്‍ രാഷ്ട്രീയത്തെ അതിശക്തമായി എതിര്‍ത്ത കേരളാ കോണ്‍ഗ്രസ് നേതാവാണ്.

കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ മാണിക്കെതിരെ പ്രതികരിക്കുന്ന നേതാവ്. കേരളാ കോണ്‍ഗ്രസിനെ വീട്ടിനുള്ളില്‍ കെട്ടാനുള്ള മാണിയുടെ നീക്കത്തെ എതിര്‍ത്ത പിസി. പക്ഷേ ഇതെല്ലാം പഴയ കഥയാണ്. കുടുംബത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റുമെന്ന് വീമ്പു പറഞ്ഞ് കൈയടി നേടി പിജെ ജോസഫ് എല്ലാം മറക്കുന്നു. മകനെ എംഎല്‍എയാക്കാനാണ് നീക്കം. പിസി ജോര്‍ജും മകനെ നിയമസഭയില്‍ എത്തിക്കാനുള്ള കരുനീക്കത്തിലാണ്.

പി.ജെ. ജോസഫ് എംഎല്‍എയുടെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇക്കാര്യം യുഡിഎഫ് നേതാക്കളോട് ജോസഫ് ഉന്നയിച്ചതായാണ് വിവരം. കോഴിക്കോട് ജില്ലയില്‍ നിന്നാണ് അപു മത്സരിക്കാനൊരുങ്ങുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നല്‍കി പകരം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടിയില്‍ അപുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചു നിന്ന വ്യക്തിയാണ് അപ്പു. പഠിത്തവും ജോലിയുമെല്ലാമായി പ്രൊഫഷണലാകാനായിരുന്നു ആഗ്രഹം. എന്നാല്‍ അവസാനം അതൊക്കെ വേണ്ടെന്ന് വച്ച് രാഷ്ട്രീയത്തില്‍ എത്തുന്നു. അമേരിക്കയില്‍ നിന്നെത്തിച്ച് പ്രത്യേക പരിശീലനം കൊടുത്താണ് മത്സരത്തിന് മകനെ പിജെ സജ്ജമാക്കുന്നത്.

തിരുവമ്പാടിയില്‍ അപുവിനെ ഇറക്കിയാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം പറയുന്നു. അതേസമയം, പേരാമ്പ്രയില്‍ ലീഗിനു ജയസാധ്യത കൂടുതലുമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു, പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇപ്പോഴും ഈ വാര്‍ത്ത പിജെ ജോസഫ് സ്ഥിരീകരിക്കുന്നില്ല. മധ്യ കേരളത്തില്‍ സീറ്റ് മോഹിച്ച് കേരളാ കോണ്‍ഗ്രസില്‍ നേതാക്കളുടെ നിരയാണ്. അതുകൊണ്ടാണ് അപ്പുവിനെ മലബാറിലേക്ക് പിജെ മാറ്റുന്നത്. വെറുമൊരു രാഷ്ട്രീയ എന്‍ട്രിയായി ഇത് മാറാതിരിക്കാനുള്ള കരുതലും എടുക്കും.

പേരാമ്പ്രയ്ക്കു പുറമേ തളിപ്പറമ്പും ആലത്തൂരുമാണ് കേരള കോണ്‍ഗ്രസ് മലബാറില്‍ മത്സരിക്കുന്ന മറ്റ് 2 മണ്ഡലങ്ങള്‍. എന്നാല്‍, മകന്‍ മത്സരിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് അപു. അപുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കേരളാ കോണ്‍ഗ്രസില്‍ എതിര്‍പ്പ ശക്തമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും മത്സരിക്കാന്‍ സീറ്റില്ലാത്തപ്പോള്‍ ഈ മക്കള്‍ രാഷ്ട്രീയം എങ്ങനെ ശരിയാകുമെന്നതാണ് ഉയരുന്ന ചോദ്യം.

പിജെയെ പോലെ പിസി ജോര്‍ജും മകനെ എംഎല്‍എയാക്കാനുള്ള നീക്കത്തിലാണ്. യുഡിഎഫില്‍ എത്താനാണ് ആഗ്രഹം. മത്സരിക്കാന്‍ ജനപക്ഷത്തിന് രണ്ട് സീറ്റ് വേണമെന്നതാണ് ജോര്‍ജിന്റെ ആവശ്യം. പൂഞ്ഞാര്‍ സീറ്റ് മകന് നല്‍കി മറ്റൊരിടത്ത് മത്സരിക്കാനാണ് പിസിയുടെ നീക്കം. ജോസ് കെ മാണിയെ അതിശക്തമായി എതിര്‍ത്ത പിസിയാണ് മകന് വേണ്ടി ചരടുവലികള്‍ ശ്ക്തമാക്കുന്നത്. പൂഞ്ഞാറിലെ ജില്ലാ ഡിവിഷനില്‍ തദ്ദേശത്തില്‍ ഷോണ്‍ ജോര്‍ജ് വിജയം നേടിയിരുന്നു.

അതുകൊണ്ട് തന്നെ പൂഞ്ഞാറില്‍ മകന് വിജയിക്കാന്‍ കഴിയുമെന്നാണ് ജോര്‍ജിന്റെ കണക്കു കൂട്ടല്‍. അതായത് കേരളാ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് നേതാക്കളുടെ മക്കള്‍ കൂടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാകുമെന്നാണ് സൂചനകള്‍. ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബും ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ കെബി ഗണേശ് കുമാറും നിലവില്‍ എംഎല്‍എമാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category