
കൊച്ചി: ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സിബിഐയുടെ അന്വേഷണം വടക്കാഞ്ചേരിക്ക് അപ്പുറത്തേക്ക് നീങ്ങും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് വടക്കാഞ്ചേരിയിലെ പദ്ധതിയിലേക്ക് യൂണിടാക്കിനെ കൊണ്ടുവന്നതെന്ന് പ്രാഥമിക ഘട്ടത്തില്‍ തന്നെ സിബിഐക്ക് വ്യക്തമായിരുന്നു. സര്‍ക്കാര്‍ അന്വേഷിക്കാന്‍ ഏല്പിച്ച വിജിലന്‍സും ഇതില്‍ അഴിമതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് അപ്പുറത്തുക്കുള്ള പദ്ധതികള്‍ പരിശോധിക്കാനാണ് തീരുമാനം.
യൂണീടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നു സമ്മാനമായി ലഭിച്ച ഐ ഫോണാണ് ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞതാണ് കേസിന് ബലം നല്‍കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് നവംബര്‍ 10-നു നല്കിയ മൊഴിയില്‍ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റു പദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന നിഗമനം.
ഇതെല്ലാം സിബിഐ അന്വേഷിക്കും. ഇഡിയുടെ ആവശ്യ പ്രകാരമാണ് വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. ലൈഫ് മിഷനില്‍ സിബിഐ. രജിസ്റ്റര്‍ചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്.എ.) ലംഘിച്ചെന്ന കേസില്‍ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു അനുമതി നല്‍കിയിട്ടുണ്ടെന്നാണ് സിബിഐ.യുടെ വാദം. എഫ്.സി.ആര്.എ. കേസുകളില്‍ സിബിഐ. അന്വേഷണ ഏജന്‍സിയുമാണ്.
ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റു രണ്ട് കമ്പനികളുടെ ക്വട്ടേഷന്‍ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകള്‍ തുറക്കുന്ന 2020 ജനുവരിക്കു മുമ്പായിരുന്നു ഇത്. ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളില്‍ 26 എണ്ണവും വാട്സാപ്പ് സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന രണ്ട് കമ്പനികള്‍ക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെന്‍ഡറിനെപ്പോലും സംശയത്തില്‍ നിര്‍ത്തുന്ന പ്രവൃത്തിയാണിത്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താന്‍ കാണുന്നത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ലൈഫ് മിഷന് സിഇഒ. യു.വി.ജോസ് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടില്‍ കൈക്കൂലി നല്കിയിട്ടുണ്ടെങ്കില് മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സിബിഐ കരുതുന്നു ഇതിന്റെ ഭാഗമായാണ് ഹൈദരാബാദില്‍ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍ രേഖകളടക്കം വിലയിരുത്തി വരികയാണ്. അതോടെ വിദേശസഹായ നിയന്ത്രണച്ചട്ടത്തില്‍ (എഫ്.സി.ആര്.എ.) ലംഘനം നടന്നെന്ന് സിബിഐ. ഉറപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കേസിലെ ഹൈക്കോടതി സ്റ്റേ നീക്കാന്‍ സിബിഐ. നീക്കം തുടങ്ങിയത്.
സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം അഞ്ച് ഐ ഫോണുകള്‍ യു.എ.ഇ. ദേശീയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ താന്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആറ് ഐ ഫോണുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്നിന്റെ ഐ.എം.ഇ.ഐ. നമ്പറാണ് എം. ശിവശങ്കര്‍ താന്‍ ഉപയോഗിക്കുന്ന ഫോണിന്റെ നമ്പറായി രേഖപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നല്‍കിയത്. ഇതാണ് നിര്‍ണ്ണായകമായത്.
2019 നവംബര്‍ 29-ന് വാങ്ങിയ ഫോണുകള്‍ ഡിസംബര്‍ രണ്ടിനാണ് സ്വപ്നയ്ക്ക് കൈമാറിയത്. കണക്കില്‍പ്പെടാത്ത ആറാമത്തെ ഫോണ്‍ സന്തോഷ് ഈപ്പന് നേരിട്ടോ സ്വപ്ന മുഖാന്തരമോ ശിവശങ്കറിന് കൈമാറിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ലൈഫ് മിഷന് കരാര്‍ ലഭിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കറിനെയും ലൈഫ് മിഷന് സിഇഒ. യു.വി. ജോസിനെയും കണ്ടിരുന്നതായി സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിട്ടുമുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ എല്ലാ വശവും പരിശോധിക്കാനാണ് തീരുമാനം. കേസില്‍ സിബിഐ അന്വേഷണം തുടരും. ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെതിരെയുള്ളയുള്ള അന്വേഷണത്തിന് നിലവില്‍ ഉണ്ടായിരുന്ന അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.
കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷന് നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam