1 GBP = 101.50 INR                       

BREAKING NEWS

ബാഗില്‍ ഫോണിന്റെ പെട്ടി കാണാതായതോടെ ജീവനക്കാരോട് കാര്യം പറഞ്ഞു; കോണ്‍വെയര്‍ ബെല്‍റ്റിലൂടെ എത്തിയ പെട്ടിയില്‍ ഫോണ്‍ മാത്രമില്ല; എയര്‍പോര്‍ട്ടില്‍ കൊള്ളയടിക്കപ്പെട്ടത് സുഹൃത്തിന്റെ അനിയന് നല്‍കാനുള്ള ഒരു ലക്ഷത്തിന്റെ മൊബൈല്‍ ഫോണും വാച്ചുകളും; അരീക്കോട്ടുകാരന്‍ നസീല്‍ തിരിച്ചറിഞ്ഞത് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചതി

Britishmalayali
ജാസിം മൊയ്ദീന്‍

മലപ്പുറം: കരിപ്പൂര്‍ എര്‍പോര്‍ട്ടില്‍ നിന്നും ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണും വാച്ചുകളും നഷ്ടപ്പെട്ട പ്രവാസി നാട്ടിലെത്തുന്നത് അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യ തവണ. മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശി മുഹമ്മദ് നസീലിനാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദുരനുഭവുമുണ്ടായിരിക്കുന്നത്. 10ാം തിയ്യതിയാണ് നസീല്‍ റിയാദില്‍ നിന്നും എസ്ജി 9576 നമ്പര്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടത്.

കയ്യിലുണ്ടായിരുന്ന ബാഗിന് തൂക്കം കൂടുതലാണെന്ന് കാണിച്ച് റിയാദിലെ എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ 200 റിയാല്‍ പിഴ അടച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യിലുണ്ടായിരുന്ന ബാഗും ലഗേജിലേക്ക് മാറ്റി. ഈ ബാഗിലായിരുന്നു നഷ്ടപ്പെട്ട ഫോണും വാച്ചുകളുമുണ്ടായിരുന്നത്. വിമാനമിറങ്ങി ബാഗേജ് പരിശോധന കഴിഞ്ഞ് ബാഗുകള്‍ എത്തിയപ്പോള്‍ ആദ്യം നോക്കിയത് അതില്‍ ഫോണുണ്ടോ എന്നതായിരുന്നു എന്നും എന്നാല്‍ ബാഗില്‍ ഫോണ്‍ ഇല്ലായിരുന്നു എന്നും നസീല്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ബാഗില്‍ ഫോണിന്റെ പെട്ടി കാണാതായതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് കാര്യം പറയുകയും ചെയ്തിരുന്നു. അല്‍പ സമയത്തിനകം കണ്‍വേയര്‍ ബെല്‍റ്റ് വഴി ഫോണിന്റെ ബോക്‌സും എത്തി. പെട്ടി പൊട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഫോണ്‍ ഇല്ലായിരുന്നു. അതേസമയം, ബോക്‌സിലെ മറ്റ് സാമഗ്രികളെല്ലാം പെട്ടിക്കകത്ത് ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോണ്‍ 12 ആണ് വിമാന താവളത്തില്‍ വച്ച് നഷ്ടമായത്. ഇതിന് പുറമെ ഒരു വാച്ചും നഷ്ടമായതായി നസീല്‍ പറയുന്നു.

ഫോണ്‍ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കും കരിപ്പൂര്‍ പൊലീസിനും നസീല്‍ പരാതി നല്‍കിയിട്ടുണ്ട്. നസീലിന്റെ പരാതിയില്‍ ഇന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും എത്തിയതിന്റെ ഭാഗമായി നസീല്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റെയിനിലാണ്. അതു കൊണ്ട് തന്നെ നേരിട്ടെത്തി കേസിന്റെ കാര്യങ്ങള്‍ തിരക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നസീലും കുടുംബവുമുള്ളത്.

പരാതിയിലും സിസിടിവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീല്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. റിയാദിലുള്ള ഒരു കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന നസീല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. ജീവിത പ്രാരാബ്ധങ്ങള്‍ കാരണം ഇത്ര നാളായും നാട്ടിലേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് നസീല്‍ നാട്ടിലേക്ക് വരുന്നത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ അനിയന് നല്‍കാനായി അദ്ദേഹം തന്നയച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ ആണ് നഷ്ടപ്പെട്ടിട്ടുള്ളത്.

എയര്‍പോര്‍ട്ടിലെ ജീവനക്കാരാണോ മറ്റേതെങ്കിലും യാത്രക്കാരാണോ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുള്ളത് എന്ന് വ്യക്തമാകണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഫോണ്‍ തന്നയച്ച സുഹൃത്ത് ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാന്‍ വേണ്ടി കാത്തിരിക്കുകയായാണ് അദ്ദേഹവും. അഞ്ച് വര്‍ഷത്തിന് ശേഷം നിരവധി പ്രതീക്ഷകളുമായിട്ടാണ് നസീല്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവാഹമടക്കമുള്ള സ്വപ്നങ്ങള്‍ ഈ വരവിന്റെ ലക്ഷ്യമായിരുന്നു.

ഇത്രയേറെ പ്രതീക്ഷകളുമായി നാട്ടിലേക്ക് തിരിച്ച തനിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതിന്റെ ആഘാതത്തിലാണ് നസീലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനാകുമെന്നും നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ വീട്ടില്‍ ക്വാറന്റെയിനില്‍ കഴിയുകയാണ് നസീലിപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category