
തിരുവനന്തപുരം: ഇടതു പക്ഷാനുഭാവികളും ഇടതു പക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമാകും-നാല് കരാര്‍ ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്താനുള്ള ആവശ്യത്തിലാണ് ഈ വാചകങ്ങളുള്ളത്.
കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് കൂടിയായ സംവിധായകന് കമലാണ് ഈ കത്ത് സര്‍ക്കാരിന് അയച്ചത്. ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവലായ ഷാജി എച്ച്, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെജെ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍പി സജീഷ്, പ്രോഗ്രാം മാനേജര്‍ പ്രോഗ്രാംസ് വിമല്‍ കുമാര്‍ വിപി എന്നീ ജീവനക്കാരുടെ സ്ഥിരപ്പെടുത്തിലിനാണ് ഈ വിചിത്ര വാദം. ഇടത് സര്‍ക്കാരിന്റെ അവസാന കാലത്തെ പിന്‍വാതില്‍ നിയമനങ്ങള്‍ വിവാദത്തിലേക്ക് കടക്കുമ്പോഴാണ് ഈ കത്ത് പുറത്താകുന്നത്.
നാലുവര്‍ഷമായി ഇവര്‍ അക്കാഡമിയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കമല്‍ കത്തില്‍ പറയുന്നു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും വിശദീകരിക്കുന്നു. ഇന്റര്‍വ്യൂവും റാങ്ക് ലിസ്റ്റും ഇട്ടാണ് നിയമനം നടത്തിയത്. സിനിമയുമായി ബന്ധപ്പെട്ട സവിശേഷ സിദ്ധിയെ കുറിച്ചും രണ്ടാമത്തെ പോയിന്റായി ചൂണ്ടിക്കാട്ടുന്നു. ചലച്ചിത്ര അക്കാഡമിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ മികവുമുണ്ടെന്ന് മൂന്നാമത്തെ പോയിന്റ്. സൂപ്പര്‍വൈസറി തസ്കകളില്‍ സ്ഥിരം ജീവനക്കാരുടെ അനിവാര്യതയും നാലമത്തെ പോയിന്റായി ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് ഇടത് ആഭിമുഖ്യവും എടുത്തു പറയുന്നത്.
നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരെ കേരള ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട സംവിധായകന് കമലിന്റെ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തു വിട്ടത്. ഇടതു പക്ഷ സര്‍ക്കാര്‍ അവാസന മാസങ്ങളിലേക്ക് കടക്കുകയാണ്. ഇതിനിടെ നിരവധി സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തല്‍ തകൃതിയായി നടക്കുകയാണ്. ഇതിന് പിന്നിലെ ഇടത് താല്‍പ്പര്യം വ്യക്തമാക്കുന്നതാണ് കമലിന്റെ കത്ത്. ഇടതു പക്ഷക്കാരെ നിയമിക്കാനുള്ള ഫയല്‍ സാംസ്കാരിക മന്ത്രി എകെ ബാലന്റെ പരിഗണനയിലാണ്.
ചലച്ചിത്ര അക്കാദമിയിലെ കരാര്‍ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വരികയും ചെയ്തു. അക്കാദമിയില്‍ ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാനും സംവിധായകനുമായ കമല്‍ സംസ്ഥാന സര്‍ക്കാറിന് അയച്ച കത്ത് ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. സാംസ്കാരിക മന്ത്രി എ.കെ ബാലന് കമല്‍ അയച്ച കത്താണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ചലച്ചിത്ര അക്കാദമി സിപിഎമ്മിന്റെ പോഷക സംഘടനയാക്കിയെന്നും കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു സ്ഥിരപ്പെടുത്തല്‍ നടന്നിട്ടില്ലെന്നും ഇത് നിയമനത്തിനുള്ള മാനദണ്ഡമല്ലെന്ന് മന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍, സാംസ്കാരിക സെക്രട്ടറി പരിശോധിക്കുക എന്ന് മാത്രമാണ് വകുപ്പ് മന്ത്രിയായ എ.കെ. ബാലന് കത്തില്‍ കുറിച്ചിട്ടുള്ളത്. യുവാക്കള്‍ക്ക് നിയമനം നല്‍കാതെ കണ്‍സല്‍ട്ടന്‍സികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ആണ് നിയമനം നല്‍കുന്നതെന്ന ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കരാര്‍ നിയമം സംബന്ധിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കത്ത് സഭയുടെ മേശപ്പുറത്ത് വെച്ചത്.
കത്ത് പുറത്തു പോയ സാഹചര്യത്തില്‍ ഇവരെ സ്ഥിരപ്പെടുത്തില്ലെന്നും സൂചനയുണ്ട്. സംവിധായകന് കമല്‍ തീര്‍ത്തും ബുദ്ധിശൂന്യായ രീതിയിലാണ് കത്ത് അയച്ചതെന്ന അഭിപ്രായം സാംസ്കാരിക മന്ത്രിക്കും ഉണ്ട്. താല്കാലികക്കാരെ നിയമിക്കുന്നതിന് എതിരാണ് ഹൈക്കോടതി. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി നല്‍കണമെന്നാണ് കോടതികള്‍ എപ്പോഴും പറയുന്നത്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ കാര്യമായെടുക്കുന്നില്ല. ഭരണത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ വീണ്ടും താല്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍. ഇതിന് തെളിവാണ് ചലച്ചിത്ര അക്കാദമിയിലെ സംഭവങ്ങള്‍.
കെല്‍ട്രോണിനു പിന്നാലെ സപ്ലൈകോയിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം മറുനാടന്‍ പുറത്തു വിട്ടിരുന്നു. 10 വര്‍ഷത്തിലേറെ ജോലി ചെയ്ത ദിവസവേതന, താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ നല്കാന് അഡീഷനല്‍ ജനറല്‍ മാനേജര്‍ എല്ലാ ഡിവിഷന് മേധാവികള്‍ക്കും മേഖലാ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. നാലായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരാണു സപ്ലൈകോ ഓഫിസുകളിലും ഔട്ട്ലെറ്റുകളിലുമായി ജോലി ചെയ്യുന്നത്. 10 വര്‍ഷത്തില്‍ കൂടുതല്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതി ഉത്തരവു മറികടന്നാണു സര്‍ക്കാര്‍ നീക്കം. ചലച്ചിത്ര അക്കാഡമിയില്‍ പത്തുകൊല്ലം എന്ന മാനദണ്ഡവും കാറ്റില്‍ പറത്തുന്നു. അതായത് കേരളത്തില്‍ ഉടനീളം സ്ഥിരപ്പെടുത്തല്‍ മാമാങ്കം നടത്താനാണ് സര്‍ക്കാര്‍ നീക്കം.

കെ എസ് ആര് ടി സിയില്‍ സ്ഥിരപ്പെടുത്തലിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പുരോഗമിക്കുകയാണ്. കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെയും നേരത്തെ ഡ്യൂട്ടിയില്‍ കാലാവധി തികച്ചവരെയും സ്ഥിരപ്പെടുത്തുന്നതിന് അടുത്തമാസം നടപടി തുടങ്ങും. 10 വര്‍ഷം തികച്ചവരും 240 ഡ്യൂട്ടി തികച്ചതുമായ 900 പേരെയും 10 വര്‍ഷം ജോലി ചെയ്തിട്ടുള്ള വര്‍ഷം 150 ഡ്യൂട്ടി തികച്ചതുമായ 1000 പേരെയുമാണ് സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ഏറെ പേരും രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്കെത്തിയവരാണ്. ഇവരെയാണ് സ്ഥിരപ്പെടുത്തുന്നത്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കാണ് കെ എസ് ആര് ടി സിയുടെ ഓട്ടം. ഇതിനിടെയാണ് ഈ ശുപാര്‍ശ.
കെല്‍ട്രോണില്‍ 296 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു കൂടാതെ വ്യവസായ വകുപ്പിനു കീഴിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് കമ്പനിയിലും 10 വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്ത ചിലരെ സ്ഥിരപ്പെടുത്തിയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam