ഗില്‍ഡ്ഫോര്‍ഡ്: വിവര സാങ്കേതിക വിദ്യയുെട നൂതന സാധ്യതകള്‍ യുകെ മലയാളിഅസോസിേയഷനുകളില് എന്നും ആദ്യമായി അവതരിപ്പിക്കുന്ന, ഗില്‍ഡ്ഫോര്‍ഡ് മലയാളിഅസോസിേയഷന്, ഈ വര്‍ഷത്തെ ക്രിസ്മസ് , പുതുവല്‍സരാഘോഷം - 'പ്രതീക്ഷ -2021'വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ അഘോഷിച്ചു.കണ്ണിനും കാതിനും കുളിര്‍മ പകര്‍ന്നു കൊണ്ട്, ഏറ്റവും മിഴിവാര്‍ന്ന ദൃശ്യ വിസ്മയം സൃഷ്ടിക്കുന്ന 4കെ സാങ്കേതിക വിദ്യയില്‍ ആദ്യമായി ജി എം എയുടെ ടെക്നിക്കല്‍ ടീം അണിയിച്ചൊരുക്കിയ ഈദൃശ്യവിരുന്ന് യു െക മലയാളി സമൂഹത്തില്‍, കോവിഡ് മഹാമാരിയുെട യാതനകള്ക്കിടയിലുംഎവര്ക്കുംആഹ്ലാദവും ആനന്ദവും പകരുന്ന ഒരു നവ്യനുഭവമായി.
കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങി പോയ ക്രിസ്മസ് അഘോഷപരിപാടികളും ക്രിസ്മസ്ട്രീ, ക്രിബ്,ഇവ എല്ലാം ലൈവ് ആയി വീഷിക്കുന്നതിനും പരസ്പരം ആശംസകള്‍ പങ്കുവയ്ക്കുന്നതിനും അവസരംഒരുക്കിയിരുന്നു. കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള മലയാളികള്‍ ഉള്‍കൊള്ളുന്ന ജി എം എ യിലെ അംഗങ്ങളെ ആശംസകള്‍ അറിയിച്ചുകൊണ്ട്,ഹൈബി ഈഡന് എം പി, യുവ സിനിമ താരങ്ങളായ ആന്‍സണ്‍ പോള്‍, അഞ്ജലി നായര്‍, സാജന്പള്ളുരുത്തി െക ജി മാര്‍ക്കോസ്, 'ജാസ്സി ഗിഫ്റ്റ്, എന്നിവര്ൈലവില് എത്തിയത് വേറിട്ട അനുഭവമായി.
പുതുവത്സരാഘോഷ പരിപാടികളില്‍ സെറ യൂണിേവഴ്സിറ്റി, റോയല്‍ സേറ കൗന്റി ഹോസ്പിറ്റല്‍ എന്നിവിടെങ്ങളിലുള്ള യുവ കലാ പ്രതിഭകള്‍ കൂടി അണിനിരന്നതോെട ഇത് പകര വക്കാനാവാത്ത ഒരു ദൃശ്യനുഭവമായി മാറി.കോവിഡ് മഹാമാരി അനിയന്ത്രിതമായി തുടരുന്ന ഈസാഹചര്യത്തിലും, നിയന്ത്രണങ്ങള്പാലിച്ചുകൊണ്ട്ഇത്രയും മനോഹരമായ ഒരു പരിപാടി അണിയിച്ചൊരുക്കുന്നതില്‍ പ്രയത്നിച്ച, ജി എം എപ്രസിഡണ്ട് പോള്‍ ജയിംസ്, സെക്രട്ടറി ജോജി ജോസഫ്,മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടപ്രവര്ത്തനം പ്രത്യകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പരിപാടിയുെട ശബ്ദ വിസ്മയം തീര്‍ത്ത മുന്‍ യു എ ഇ പോലീസ്ഫോഴ്സ്െമമ്പറും, ഷാര്‍ജ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്നസൗണ്ട് എഞ്ചിനീയറും, ഇപ്പോള്‍ ജി എംഎയുടെ സജീവെമമ്പറുമായ പ്രവീണ്‍ പീറ്റര്‍, ജിഎം എ മീഡിയകോര്ഡിനറ്റര് ആയ ജോമിത്ത്ജോര്ജ്ജ്, ഫോട്ടോഗ്രഫി, ഗ്രാഫിക്ഡിസൈന്‍ എന്നീ മേഖലകളില്സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജി എം എ െടക്നിക്കല്‍ കോര്‍ഡിേനറ്റര്‍ അനില്‍ ബര്‍ണാഡ് (അനില്‍ ബര്‍ണാഡ് ക്ലിക്ക്സ് ), പ്രോഗ്രാമുകള്‍ക്കു കോറിയോഗ്രാഫി നിര്‍വഹിച്ച ജൂലി പോള്‍ ആന്‍ഡ് ടീം,മനോഹരമായ അവതരണ മികവോടുകുടി പരിപാടി ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഗ്രേസ് ടോജന്ആന്ഡ്ടീം എന്നിവര്‍ ഏവരുേടയും മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി.