1 GBP =99.70INR                       

BREAKING NEWS

ഭാര്യയെയും ഭാര്യാ മാതാവിനെയും മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് ശരീരം വെട്ടി നുറുക്കി യുവാവ്; പിതാവിന്റെ കണ്ണില്ലാ ക്രൂരത കണ്ട് അലറി കരഞ്ഞ് കുഞ്ഞുങ്ങള്‍: കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍

Britishmalayali
kz´wteJI³

അഗര്‍ത്തല: ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. അമ്മയെയും മുത്തശ്ശിയേയും വെട്ടിക്കൊന്ന ശേഷം ശരീരം വെട്ടി നുറുക്കുന്നത് കണ്ട് കുട്ടികള്‍ അലറി കരഞ്ഞു. പിതാവിന്റെ പ്രവൃത്തി കണ്ട് ഒന്നും ചെയ്യാനാവാതെ വെട്ടികൂട്ടിയ മൃതദേഹത്തിന് അരുകിലിരുന്ന് ഏങ്ങി കരയുകയാണ് കുട്ടികള്‍ ചെയ്തത്.

ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സ്ത്രീകളെയും അവര്‍ക്കു മുന്നില്‍ പേടിച്ചരണ്ട് നിലവിളിച്ചിരിക്കുന്ന കുട്ടികളെയും കണ്ടതോടെ വിവരം പൊലീസില്‍ അറിയിക്കുക ആയിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയില്‍ ബോധരഹിതനായി കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പടിഞ്ഞാറന്‍ ത്രിപുരയിലെ ഹപാനിയ നിവാസിയായ ഇയാളുടെ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം ഭാര്യയുടെയും അമ്മയുടെയും കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ബോധം വന്നതിനു ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഭാര്യയുമായി ഇയാള്‍ സ്വരച്ഛേര്‍ച്ചയിലായിരുന്നില്ല. ഇയാളുടെ ഭാര്യയും കുട്ടികളും കഴിഞ്ഞ നാലു മാസമായി ഭാര്യാമാതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇരുവരും വേര്‍പിരിയലിന്റെ വക്കിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ദാമ്പത്യപ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category