
തിരുവനന്തപുരം: നീതി തേടി യാക്കോബായ സഭ നടത്തിയ നിയമസഭാ മാര്‍ച്ച് പ്രതിഷേധക്കടലായി മാറി. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമ സഭാ മാര്‍ച്ചില്‍ സഭയില്‍ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. ഉച്ചയ്ക്ക് 12 നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് നിയമ സഭാ മന്ദിരത്തിന് മുന്നിലെത്തിയപ്പോള്‍ അവിടെ വെച്ച് പൊലീസ് തടഞ്ഞു. പിന്നാലെ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
സക്രട്ടേറിയറ്റിനു മുന്നില്‍ സഭ നടത്തുന്ന സത്യഗ്രഹത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു നിയമനിര്‍മ്മാണത്തിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ഇന്നലെ നിയമസഭാ മാര്‍ച്ച് നടത്തിയത്. എന്നാല്‍ നിയമ സഭാ മന്ദിരത്തിന് മുന്നിലെത്തിയപ്പോള്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മോര് ഗ്രിഗോറിയോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
'വിശ്വാസികളുടെ വികാരം കണ്ടില്ലെന്നു നടിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിനും സാധിക്കില്ല. സഭയ്ക്ക് നീതി ലഭിക്കുന്നവിധം നിയമനിര്‍മ്മാണം നടത്തണം. സെമിത്തേരി ബില്ലിലൂടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ സര്‍ക്കാരിനോട് സഭയ്ക്ക് കടപ്പാടുണ്ട്. സഭയെ സഹായിക്കുന്നവരെ സഭ മറക്കില്ല. സഭാ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാന്‍ നിയമനിര്‍മ്മാണം മാത്രമാണ് പോംവഴി. ദേവാലയങ്ങളും,സ്വത്തുക്കളും യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കത്തക്കവിധം സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. സഭാ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നിയമനിര്മ്മാണംമാത്രമാണ് പോംവഴിയെന്ന് ഇതര സഭാ മേലധ്യക്ഷന്മാരും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ദേവാലയങ്ങളും സ്വത്തുക്കളും യഥാര്‍ഥ അവകാശികള്‍ക്കു ലഭിക്കത്തക്കവിധം സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷ'-അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ അപ്രേം, സക്കറിയാസ് മാര്‍ പീലക്സിനോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, സമര സമിതി ജനറല്‍ കണ്‍വീനര്‍ തോമസ് മാര്‍ അലക്സന്ത്രയോസ്, ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്കോപ്പാ,സി.കെ ഷാജി ചൂണ്ടയില്‍, പീറ്റര്‍.കെ ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
ഇതേസമയം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 22ന് തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ സഭയുടെ സുന്നഹദോസ് നടക്കും. വര്ക്കിങ്മാനേജിങ് കമ്മിറ്റികളുടെയും സമര സമിതിയുടെയും സംയുക്ത യോഗം നടത്തി തുടര്‍പരിപാടികള്‍ പ്രഖ്യാപിക്കും. 19ന് വിവിധ ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam