1 GBP =99.70INR                       

BREAKING NEWS

പ്രവാസികള്‍ക്ക് 38.05ശതമാനം നികുതിയില്‍ സ്വര്‍ണം കൊണ്ടു വരാം; 12.5 ശതമാനം നികുതിയും പത്തുശതമാനം കൈക്കൂലിയും കൊടുത്താലും കടത്തുകാര്‍ക്ക് 15 ശതമാനത്തിന് മേല്‍ ലാഭം; നിയമ വിരുദ്ധ ഇടപെടല്‍ ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയ സ്വാധീനം; കരിപ്പൂരില്‍ കസ്റ്റംസിലെ കള്ളന്മാര്‍ കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കരിപ്പൂര്‍: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ സിബിഐയുടെയും ഡി.ആര്‍.ഐയുടെയും സംയുക്ത പരിശോധനയില്‍ തെളിയുന്നത് കസ്റ്റംസിലെ കള്ളക്കളികള്‍. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ചിരുന്നു. കൂടാതെ നിരന്തരം സ്വര്‍ണം കടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര ഏജന്‍സികള്‍ എത്തിയത്.

കരിപ്പൂരില്‍ കസ്റ്റംസ് നടത്തിയത് തന്ത്രപരമായ നീക്കമായിരുന്നു. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഒത്താശയചെയ്യുകയും ചെറിയ അളവില്‍ കള്ളക്കടത്ത് പിടിച്ച് പേരുണ്ടാക്കുകയുമായിരുന്നു ചെയ്തിരുന്നത്. വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമാക്കാത്തവര്‍ക്കും കസ്റ്റംസ് പിടികൂടുന്ന സ്വര്‍ണത്തിനും 36.05 ശതമാനം വരെയാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനുപുറമെ മൂന്നുശതമാനം വിദ്യാഭ്യാസ സെസ്സും അടയ്ക്കണം. ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കള്ളക്കണ്ണ.

12.5 ശതമാനം നികുതിയും പത്തുശതമാനം കൈക്കൂലിയുമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാലും കള്ളക്കടത്ത് സംഘങ്ങള്‍ക്ക് 15 ശതമാനത്തിനുമേല്‍ നികുതി ലാഭിക്കാം. അങ്ങനെ വലിയ റിസ്‌കില്ലാതെ സ്വര്‍ണം കടത്താം. അതിമോഹം ഇല്ലാത്തവര്‍ക്ക് ഈ വഴി സ്വീകാര്യവുമായിരുന്നു. ചെറിയ ശതമാനം മാത്രം പിടിച്ചെടുക്കുകയും വലിയതോതില്‍ സ്വര്‍ണം പുറത്തുകടത്താന്‍ സഹായിക്കുയും ചെയ്യും. റെയ്ഡില്‍ ചിലരെ സിബിഐ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കസ്റ്റഡിയിലുള്ളവര്‍ നേരത്തേതന്നെ ആരോപണവിധേയരായ ഉദ്യോഗസ്ഥരാണ്. ഉന്നത സ്വാധീനവും ഇവര്‍ക്കുണ്ട്. മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എന്‍.എസ്. രാജി ഇവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര കാര്യാലയത്തിന് കത്തെഴുതിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ എയര്‍ കസ്റ്റംസ് നിയമങ്ങള്‍ക്കു വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരെ വിമാനത്താവളത്തില്‍നിന്ന് അടിയന്തരമായി മാറ്റണമെന്നുമാണ് എന്‍.എസ്. രാജി ആവശ്യപ്പെട്ടത്. പക്ഷേ ഒന്നും സംഭവിച്ചില്ല. സത്യം കണ്ടെത്തിയവര്‍ക്ക് സ്ഥലം മാറ്റവും കിട്ടി.

ഇക്കാര്യത്തില്‍ ഉന്നതതല സമ്മര്‍ദത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ കസ്റ്റംസ് കേന്ദ്ര കാര്യാലയം നടപടി സ്വീകരിച്ചില്ല. പകരം രാജിയെ കോഴിക്കോട്ടുനിന്ന് സ്ഥലം മാറ്റുകയായിരുന്നു. ഡോ. രാജിയെ ഡല്‍ഹിയില്‍ സാമ്പത്തികവിഭാഗത്തില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥലംമാറ്റുകയാണ് ചെയ്തത്. നേരത്തേതന്നെ ഇവരുടെ റിപ്പോര്‍ട്ടില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കോഴിക്കോട് വിമാനത്താവളംവഴിയുള്ള കള്ളക്കടത്തിന് ഒരുപരിധിവരെവരെ തടയിടാന്‍ കഴിയുമായിരുന്നു.

കള്ളക്കടത്തുസംഘത്തിന്റെ ഉന്നത ബന്ധമാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കോഴിക്കോട്ടുതന്നെ തുടരാന്‍ അനുവദിച്ചതിനു പിന്നിലെന്നാണ് സൂചന. ഇതെല്ലാം തിരിച്ചറിഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. പാസ്‌പോര്‍ട്ട് വാങ്ങി വച്ചശേഷം ഇവരെ സി ബി ഐ വിട്ടയച്ചു. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ സി ബി ഐയുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി ആര്‍ ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കസ്റ്റംസും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം എത്തുമ്പോഴാണ് സംഘം എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category