
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക മൊഴികള്‍ നല്കിയ 10 സംരക്ഷിത സാക്ഷികളുടെ വിവരം പുറത്തുവിടുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടും. തീവ്രവാദ കേസില്‍ അട്ടിമറിയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നിര്‍ണായക നീക്കം. ഇവരുടെ വിവരം പുറത്തുവിട്ടാല്‍ 3 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന വകുപ്പുകള്‍ ചുമത്താന്‍ കോടതിയുടെ അനുവാദം തേടി.
ഈ സാക്ഷികളുടെ പേര്, വിലാസം, മൊഴികളുടെ പകര്‍പ്പ് എന്നിവ പ്രതിഭാഗത്തിനു ലഭിക്കില്ല. ഈ സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിക്കുന്നതു പ്രതിഭാഗത്തിനു കേള്‍ക്കാം. അതിനു ശേഷം ഈ സാക്ഷികളെ തിരശീലയ്ക്കു പിന്നില്‍ നിര്‍ത്തി പ്രതിഭാഗത്തിനു ക്രോസ് വിസ്താരം നടത്താം. പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഒഴിവാക്കണം. ഇതിലൂടെ സാക്ഷിയുടെ ജീവനും സ്വത്തിനും പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് എന്‍ഐഎ.
കേസില്‍ സന്ദീപ് നായര്‍ അടക്കം 5 പ്രതികളെ മാപ്പുസാക്ഷികളാക്കി വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കാനാണ് നീക്കം. സ്വര്‍ണക്കടത്തിലൂടെ നേടിയ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്കിയ 10 സാക്ഷികള്‍ക്കാണ് സംരക്ഷണം. ഇവരുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍.
സാക്ഷികളെ സംരക്ഷിക്കാന്‍ അന്വേഷണ സംഘം ഉപയോഗപ്പെടുത്തുന്നതു 2 നിയമങ്ങളാണ്. എന്‍ഐഎ നിയമത്തിലെ 17ാം വകുപ്പും യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) 44ാം വകുപ്പുമാണു ഇത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കും. സാക്ഷികള്‍ക്കു നേരിട്ടോ അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണക്കോടതിക്കു സ്വമേധയോ സാക്ഷികളെ സംരക്ഷിക്കാന്‍ ഈ വകുപ്പുകള്‍ ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ നിയമ സംരക്ഷണം ലഭിക്കുന്ന സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടുന്നവര്ക്കു ശിക്ഷയും ലഭിക്കും.
അതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ എം.ശിവശങ്കര്‍, കെ.ടി.റമീസ്, സ്വപ്ന സുരേഷ്,പി.എസ്.സരിത്ത്, സന്ദീപ് നായര്‍, എ.എം.ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് 14 ദിവസത്തേക്കു കൂടി നീട്ടി. കസ്റ്റംസ് കേസിലാണ് ഇത്. എന്‍ഐഎയുടെ പ്രതിപ്പട്ടികയില്‍ ഇനിയും ശിവശങ്കര്‍ കടന്നു വന്നിട്ടില്ല.
ഉന്നത സ്വാധീനമുള്ള പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണു സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ നടപടി. സ്വര്‍ണക്കടത്തിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു കാണിച്ചു എം.ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഐഎഎസ് ഉദ്യോഗസ്ഥനായ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് ഇഡി സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള വിചാരണാനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി സമര്‍പ്പിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam