1 GBP = 99.60INR                       

BREAKING NEWS

ഇടത് തോളില്‍ കുത്തിവയ്പ്; ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിയുന്ന അന്ന് അടുത്ത വാക്സിനേഷന്‍; രണ്ടാം ഡോസ് എടുത്ത് പതിനാലാം ദിവസം പ്രതിരോധശേഷി ആര്‍ജ്ജിക്കും; കേരളത്തില്‍ ഇന്നെത്തുന്നത് 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍; ശനിയാഴ്ച മുതല്‍ വിതരണം തുടങ്ങും; കോവിഡിനെ പ്രതിരോധിക്കാന്‍ കേരളം സുസജ്ജം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങും. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സീനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സീനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.

രണ്ട് ഡോസ് കുത്തിവയ്പ്പാണ് എടുക്കേണ്ടത്. ആദ്യത്തേത് എടുത്ത് 28-ാം ദിവസം രണ്ടാമത്തേത്. രണ്ടാം ഡോസ് സ്വീകരിച്ചു 14ാം ദിവസമാണു പ്രതിരോധശേഷി ലഭിക്കുക. വാക്സീന്‍ കുത്തിവയ്ക്കുന്നത് ഇടതു തോളില്‍. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. വാക്സീന്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിയ ശേഷം കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എപ്പോള്‍, ഏതു കേന്ദ്രത്തില്‍ എത്തണമെന്ന സന്ദേശം അയയ്ക്കും. ഇതനുസരിച്ച് എത്തണം. തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ജനുവരി 16നാണ് കുത്തിവയ്പ്പ് തുടങ്ങുക.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഇന്ന് എത്തുന്ന കോവിഡ് വാക്സീന്‍, അതതു റീജനല്‍ വാക്സീന്‍ സ്റ്റോറുകളില്‍ സൂക്ഷിക്കും. നാളെ ജില്ലാ സ്റ്റോറുകളിലേക്കുള്ള വിതരണം ആരംഭിക്കും. വാക്സീന്‍ ഉല്‍പാദന കേന്ദ്രം മുതല്‍ കുത്തിവയ്പു വരെ 2-8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണം. അതിനാല്‍ ഇന്‍സുലേറ്റഡ് വാഹനങ്ങളില്‍ മാത്രമേ കൊണ്ടുപോകുകയുള്ളൂ. പുണെയിലെ പ്ലാന്റില്‍ നിന്ന് ഇന്നു 2 ന് കൊച്ചിയിലേക്കു വാക്സീനുമായി വിമാനം പുറപ്പെടും. വൈകിട്ട് 6 ന് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് വാക്സീന്‍ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്സീന്‍ എത്തുന്നത്.

കോവിഷീല്‍ഡ്, നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ഇടയില്‍ രണ്ടാം ഡോസ് നല്‍കാനാണു ഡ്രഗ്സ് കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യം വൈകിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ചുരുക്കത്തില്‍, കോവിഷീല്‍ഡിന്റെയും കോവാക്സീന്റെയും രണ്ടാം ഡോസ് കൃത്യം 28ാം ദിവസം തന്നെ സ്വീകരിക്കണം. കോവിഷീല്‍ഡിനു സമാനമായ വാക്സീന്‍ യുകെയില്‍ 11 ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കിയാല്‍ മതിയെന്നാണു നിര്‍ദ്ദേശിച്ചത്.

അതിനിടെ അടിയന്തിര ഉപയോഗത്തിനായി അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളില്‍ നിന്ന് ഏത് വാക്‌സിന്‍ എടുക്കണമെന്ന് തത്കാലം സ്വീകര്‍ത്താവിന് സ്വീകരിക്കാനാകില്ലെന്ന് സൂചന നല്‍കി കേന്ദ്രം രംഗത്ത് എത്തി. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്തും ഏത് വാക്‌സിനുകള്‍ തിരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര ഉപയോഗത്തിനായി ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ കോവിഷീല്‍ഡ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്.

ഇന്നലെ മുതല്‍ വാക്സിന്‍ വിതരണം തുടങ്ങിയിരുന്നു. പുണെയില്‍ നിന്ന് ഡല്‍ഹി അടക്കം രാജ്യത്തെ 12 നഗരങ്ങളിലേക്കുള്ള വാക്സീനുമായി ആദ്യ ട്രക്കുകള്‍ പുറപ്പെട്ടത് ഇന്നലെ അതിരാവിലെ. പ്രത്യേക പൂജയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണു ട്രക്കുകള്‍ വിമാനത്താവളത്തിലേക്കു പോയത്. കോവാക്സിന്‍ ഡോസിന് 206 രൂപയും കോവിഷീല്‍ഡിന് 200 രൂപയുമെന്ന് കേന്ദ്രം പറയുന്നു. വാക്‌സിനുകള്‍ രണ്ടും സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1.1 കോടി വാക്സിന്‍ ഡോസുകളും ഭാരത് ബയോടെക്കില്‍നിന്ന് 55 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തില്‍ സംഭരിക്കുക. 16.5 ലക്ഷം വാക്സിന്‍ ഡോസുകള്‍ ബയോടെക്കില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

വാക്‌സീനേഷനായി ഇതുവരെ രണ്ടു ലക്ഷം ആളുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്‌സീനുകളിലും പ്രതീക്ഷയുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. മറ്റു വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിശോധിച്ചുവരുകയാണ്. പല രാജ്യങ്ങളിലും ഒന്നിലധികം വാകിസനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഏതു വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്നു തിരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ അവകാശമില്ലെന്നും രാജേഷ് ഭൂഷണ്‍ പറയുന്നു.

സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക് വി, ബയോളജിക്കല്‍ ഇ, ജനോവ എന്നിവയാണ് പരിഗണനയിലുള്ളത്. സിഡസ് കാഡില, സ്പുട്നിക് വി എന്നിവ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബയോളജിക്കല്‍ ഇ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ജനോവയുടെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category