1 GBP = 99.60INR                       

BREAKING NEWS

1234 പേര്‍ ഇന്നലെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മരിച്ചെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഇടിവ്; കെന്റും ലണ്ടനും അടങ്ങിയ ഹോട്ട്സ്പോട്ടുകള്‍ നിയന്ത്രണത്തിലേക്ക്; പുതിയ ഹോട്ട് സ്‌പോട്ടുകളായി ലിവര്‍പൂള്‍ അടക്കമുള്ള നഗരങ്ങള്‍

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇംഗ്ലണ്ടിലെ കോവിഡിന്റെ മൂര്‍ദ്ധന്യഘട്ടം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങിയിരുന്നിരിക്കാം എന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്. ജനുവരി 4 നായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിന് മുന്‍പുള്ള ദിവസങ്ങളിലായിരുന്നു ഏറ്റവും അധികം രോഗവ്യാപനമുണ്ടായ സ്ഥലങ്ങളില്‍ രോഗവ്യാപനം ശതിപ്പെട്ടത്. പിന്നീട് അത് സാവധാനമെങ്കിലും ക്രമത്തില്‍ കുറഞ്ഞു വരികയായിരുന്നു. 2021-ല്‍ ആദ്യ ആഴ്ച്ചയില്‍ ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ അതി തീവ്രമായിരുന്നു രോഗവ്യാപനം. പിന്നീട് അത് കുറഞ്ഞു വരുന്നതാണ് കണ്ടത്.

ക്രിസ്ത്മസ്സിന് മുന്‍പുള്ള ആഴ്ച്ച തന്നെ ഈ മേഖലയിലുള്ളവര്‍ ടയര്‍-4 നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ വന്നിരുന്നു. അതിനു ശേഷമാണ് ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. ഡിസംബറില്‍ നിലനിന്നിരുന്ന പ്രാദേശിക ലോക്ക്ഡൗണ്‍ ഫലവത്തായി എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവന്നത്. എന്നിട്ടും, കൂടുതല്‍ കാര്യക്ഷമമായി കോവിഡ് നിയന്ത്രിക്കുവാനായിട്ടായിരുന്നു ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഏറെ ആശ്വാസം പകര്‍ന്നു കൊണ്ട്, ഇന്നലെ, കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ രോഗവ്യാപനതോതില്‍ 25 ശതമാനത്തിന്റെ കുറവാണ് ദൃശ്യമായത്. 45,533 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.എന്നാല്‍, ഇത് ലോക്ക്ഡൗണിന്റെ ഫലമാണോ എന്ന് പറയുവാന്‍ ഇനിയും കഴിയില്ല. കാരണം, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ രോഗവ്യാപനത്തില്‍ കാര്യമായ കുറവ് ദൃശ്യമാകുമ്പോഴും, ഈ ഭാഗങ്ങളിലെല്ലാം ലോക്ക്ഡൗണിന് മുന്‍പായിടയര്‍ 4 നിയന്ത്രണങ്ങളായിരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കണം.

അതേസമയം, രോഗവ്യാപനം കുറഞ്ഞു എന്നതിന്റെ പേരില്‍ ടയര്‍-3 ല്‍ നിന്നും ടയര്‍-2 ലേക്ക് താഴ്ത്തിയ ലിവര്‍പൂളില്‍ വര്‍ഷാവസാനത്തോടെ കേസുകളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. ഇപ്പോഴും ഇവിടെ രോഗവ്യാപനതോത് വര്‍ദ്ധിക്കുക തന്നെയാണ്. എന്നിരുന്നാലും ഈ വര്‍ദ്ധനവിന്റെ വേഗതയ്ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ഒരു കുറവ് വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, മരണനിരക്ക് ഇപ്പോഴും ഭയാശങ്കകള്‍ ജനിപ്പിക്കുകയാണ്. 1,234 പേരാണ് ഇന്നലെ കോവിഡ് ബാധമൂലം മരണമടഞ്ഞത്. 45,533 പേര്‍ക്ക് കൂടി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇനിയും കടുപ്പം കൂട്ടുമോ എന്ന ആശങ്കയും ഉയര്‍ന്നു വന്നിട്ടുണ്ട്. മൊത്തം രോഗവ്യാപനകാലത്തെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ പ്രതിദിന മരണനിരക്കായിരുന്നു ഇന്നലെ ബ്രിട്ടന്‍ കണ്ടത്.

ആശങ്കകള്‍ക്കിടയിലും വാക്സിനേഷന്‍ പദ്ധതി പുരോഗമിക്കുന്നുണ്ട്. തുടക്കം മന്ദഗതിയിലാണെങ്കിലും, ആദ്യത്തെ തടസ്സങ്ങള്‍ ഒക്കെ നീക്കി വീണ്ടും ധൃതഗതിയില്‍ ആയിരിക്കുന്നു. ഇന്നലെ 1,65,000 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇതുവരെ 2.4 ബ്രിട്ടീഷുകാര്‍ക്ക് വാക്സിനേഷന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ബോറിസ് ജോണ്‍സണ്‍ തന്റെ സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി ഇന്നലെ വെച്വല്‍ മീറ്റിംഗ് നടത്തി. റെസ്റ്റോറന്റുകളിലെ ടേക്ക് എവേ, വ്യായാമ സമയത്ത് ഒരാളുമായി ഒത്തുചേരുക എന്നീ കാര്യങ്ങള്‍ക്ക് കൂടി അനുമതി നിഷേധിക്കാന്‍ ഇടയുണ്ടെന്നാണ് മീറ്റിംഗിന് ശേഷം ചില ഉന്നതകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

എന്‍ എച്ച് എസിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനോടൊപ്പം സ്ഥലപരിമിതിയും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ വേഗം രോഗവ്യാപന തോത് നിയന്ത്രിച്ചു കൊണ്ടുവരേണ്ടതുണ്ട്. അതിനായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category