
ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് ജര്‍മ്മനിയെ കീഴടക്കാന്‍ ഒരുങ്ങുകയാണ്. അതിനെ കീഴടക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയിരിക്കുന്നു ജര്‍മ്മനി. ബ്രിട്ടീഷ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍, ഈസ്റ്റര്‍ കാലമാകുമ്പോഴേക്കും നിലവിലുള്ളതിന്റെ പത്തിരിട്ടി രോഗികള്‍ ജര്‍മ്മനിയില്‍ ഉണ്ടാകുമെന്നാണ് ചാന്‍സലര്‍ ഏഞ്ചെലാ മെര്‍ക്കല്‍ പറഞ്ഞത്. മുന്‍ഗാമികളേക്കാള്‍ വ്യാപനശേഷി കൂടുതലുള്ള ഈ വൈറസിനെ നിയന്ത്രിക്കാന്‍ നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ വരെ നീട്ടേണ്ടി വന്നേക്കുമെന്നും അവര്‍ സൂചിപ്പിച്ചു.
നേരത്തേ, വുഹാനില്‍ നിന്നെത്തിയ വൈറസിനെ സൂചിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ചൈനാ വൈറസ് എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ ട്രംപിനെ വംശവെറിയന്‍ എന്നായിരുന്നു വിളിച്ചത്. എന്നാല്‍, ഇപ്പോള്‍ യാതോരു മടിയുമില്ലാതെയാണ് മെര്‍ക്കെല്‍ പുതിയ വൈറസിനെ ബ്രിട്ടീഷ് വൈറസ് എന്ന് വിളിക്കുന്നത്. അതേസമയം, ഇന്നലെ 12,802 പേര്‍ക്കാണ് പുതിയതായി ജര്‍മ്മനിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 891 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹേര്‍ഡ് ഇമ്മ്യൊണിറ്റി കൈവരിക്കാന്‍ പാകത്തില്‍ അത്രയും ആളുകള്‍ക്ക് വാക്സിനേഷന് നല്കിക്കഴിയുന്നതുവരെ രോഗവ്യാപനം എന്തുവിലകൊടുത്തും നിയന്ത്രിക്കുവാനുള്ള തത്രപ്പാടിലാണ് ജര്‍മ്മനി.
ഇതുവരെ 6,88,782 പേര്‍ക്ക് മാത്രമാണ് ഇവിടെ വാക്സിന് നല്‍കിയിട്ടുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം പോലും വരില്ല. അതേസമയം, കിഴക്കന്‍ ജര്‍മ്മനിയില്‍ കോവിഡ് മരണം കുതിച്ചുയരാന്‍ തുടങ്ങിയതോടെ പല സെമിത്തേരികളിലും ശവപ്പെട്ടികള്‍ അടുക്കിവച്ചിരിക്കുകയാണ്, ഊഴം കാത്ത്. സാധാരണ ശൈത്യകാലത്ത് മരണങ്ങള് കൂടുമെങ്കിലും ഇത്തവണ മരണങ്ങള് പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്നാണ് സെമിത്തേരിയുടെ നടത്തിപ്പുകാര്‍ പറയുന്നത്.
കൂനിന് മേല്‍ കുരു എന്നപോലെ ദക്ഷിണാഫ്രിക്കന്‍ വൈറസും
കെന്റില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിതീവ്ര വൈറസ് ബ്രിട്ടനെ വലച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സമാനമായ രീതിയില്‍ അതിയായ വ്യാപനശേഷിയുള്ള, ദക്ഷിണാഫ്രിക്കന്‍ ഇനം വൈറസുംബ്രിട്ടനില് എത്തിയിട്ടുണ്ടാകാം എന്ന് വിദഗ്ദര്‍ പറയുന്നത്. ഇതുവരെ ഔദ്യോഗികമായി രണ്ടുപേരില്‍ മാത്രമാണ് ഈ ഇനം വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ രണ്ടുപേരും ലണ്ടനില്‍ ഉള്ളവരും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമാണ്. എന്നാല്‍, കഴിഞ്ഞയാഴ്ച്ച കുറച്ചധികം പേരില്‍ ഈ ഇനം വൈറസിനെ കണ്ടെത്തിയതായി സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ ഒരു ഉന്നതന് പറഞ്ഞു.
ഇതിനെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു മുന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറേമി ഹണ്ടിന്റെ വാക്കുകളും. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അതിതീവ്ര വൈറസ്, വിചാരിക്കുന്നതിലും കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവരും പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിസമ്മതിച്ചു. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുമെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്.
ഏറ്റവും ഭയാനകമായി കാര്യം കെന്റില്‍ കണ്ടെത്തിയ ഇനത്തേക്കാല് വ്യാപനശേഷി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഇനം വൈറസിന് ഉണ്ട് എന്നതാണ്. മാത്രമല്ല, ഇതിന്റെ സ്പൈക്ക് പ്രോട്ടീനില്‍ വളരെ സുപ്രധാനമായ മ്യുട്ടേഷന് സംഭവിച്ചിട്ടുള്ളതിനാല്‍ ഇത് വാക്സിനെ നിര്‍വീര്യമാക്കുമോ എന്നകാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്. കുറഞ്ഞപക്ഷം ഈ വൈറസിനെതിരെ വാക്സിന് ആവശ്യമായ ശക്തിയോടെ പ്രതികരിക്കാന്‍ ഇടയില്ല എന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam