1 GBP = 99.60INR                       

BREAKING NEWS

എലിസബത്ത് രാജ്ഞിയുടെ അമ്മവീട്ടില്‍ നടന്ന ചടങ്ങിനിടെ യുവതിയെ വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു; ബ്രിട്ടീഷ് രാജ്ഞിയുടെ ബന്ധു ഉടന്‍ ജയിലിലേക്ക്; നിയമത്തിനു മുന്‍പില്‍ സമന്മാരായി ബ്രിട്ടീഷ് രാജകുടുംബവും

Britishmalayali
kz´wteJI³

നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഒരിക്കല്‍ കൂടി ബ്രിട്ടന്‍ തെളിയിക്കുന്നു. തന്റെ തറവാട് വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു അതിഥിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് എലിസബത്ത് രാജ്ഞിയുടെ ബന്ധു ജയിലിലേക്ക് പോകാന്‍ ഒരുങ്ങുന്നു. നിലവില്‍ സ്ട്രാത്ത്മോറിലേയും കിംഗ്ഹോണിലേയും പ്രഭു കൂടിയായ സൈമണ്‍ ബോവസ്-ലിയോണ്‍ ആണ്പ്രതി.

രാജ്ഞിയുടെ അമ്മ തന്റെ കുട്ടിക്കാലം ചലവഴിച്ച പുരാതന തറവാട്ടില്‍ വച്ചായിരുന്നു അതിക്രമം നടന്നത്. ഇവിടെ വച്ച് സൈമണ്‍ നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം ഒരു കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന ഉപദ്രവത്തിനിടയില്‍ പലതവണ ഇയാള്‍ ഈ യുവതിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. മദ്യലഹരിയിലായിരുന്നു അപ്പോള്‍ അയാള്‍.

യുവതിയുടെ നിശാവസ്ത്രം വലിച്ചു കീറുകയും അവരെ ചുമരിലേക്ക് തള്ളുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തടവുകയും അമര്‍ത്തുകയും ഒക്കെ ചെയ്തതായും പറയപ്പെടുന്നു. എതിര്‍ത്തപ്പോള്‍ ആ യുവതിയെ മോശം വാക്കുകള്‍ വിളിച്ച് അധിക്ഷേപിക്കുകയും, തന്റെ വീട്ടില്‍ എന്ത് ചെയ്യണമെന്ന് തന്നോട് പറയുവാന്‍ യുവതിക്ക് അധികാരമില്ലെന്ന് പറയുകയും ചെയ്തു. ഒരുവിധം അയാളെ മുറിക്ക് വെളിയിലാക്കിയ യുവതി, രക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റ് അതിഥികള്‍ക്ക് സന്ദേശം അയയ്ക്കുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും അയാള്‍ യുവതിയുടെ മുറിയിലെത്തി. രണ്ടുപ്രാവശ്യവും അയാളെ മുറിയില്‍ നിന്നും ബലം പിടിച്ച് പുറത്താക്കുകയായിരുന്നു. 34 കാരനായ ബോവെസ് ലിയോണ്‍ സ്ത്രീ പീഢനക്കേസില്‍ കുറ്റക്കാരനാണെന്ന് ഡന്‍ഡീ ക്രൗണ്‍ കോടതില്‍ ഇന്നലെ കണ്ടെത്തി. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഏതായാലും ചില റിപ്പോര്‍ട്ടുകള്‍കൂടി ലഭിക്കാനുള്ളതിനാല്‍ വിധി പറയുന്നത് നീട്ടിവച്ചിരിക്കുകയാണ്. നിലവില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഈ സംഭവം അരങ്ങേറിയത്. കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ കോടതിയില്‍ വച്ച് ഇയാള്‍ ഇരയോട് മാപ്പ് ചോദിച്ചു. തന്റെ സ്വഭാവത്തില്‍ തനിക്ക് അതിയായ ലജ്ജ തോന്നുന്നു എന്നും മദ്യം ഇതിനൊരു കാരണമായി എന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു അയാള്‍ പറഞ്ഞത്.

ഒരു വാരാന്ത്യത്തിലെ ആഡംബര വിരുന്നിനിടെ ഗ്ലാമിസ് കൊട്ടാരത്തില്‍ വച്ചാണ് സംഭവം നടന്നത്. ആദ്യ ദിവസത്തെ വിരുന്നിനിടെ ബോവെസ് ലിയോനിനോട് ആരും സംസാരിക്കുന്നില്ല എന്നത് ശ്രദ്ധിച്ച ഇര, അത്താഴ വിരുന്ന് സമയത്ത് അയാളുമായി ഏറെ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. തൊട്ടടുത്ത ദിവസത്തെ അത്താഴ വിരുന്നിന് ശേഷം ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു അതിരാവിലെ 1.20 ന് ഇയാള്‍ മുറിയില്‍ കയറി അതിക്രമം കാണിച്ചത്. ആദ്യം പുറത്താക്കിയെങ്കിലും, പിന്നീടും അയാള്‍ മുറിയിലേക്ക് വന്നു. എന്നാല്‍, മറ്റൊരു അതിഥിയുടെ സഹായത്തോടെ രണ്ടാം തവണയും അയാളെ പുറത്താക്കുകയായിരുന്നു.

അതിരാവിലെ തന്നെ കൊട്ടാരത്തില്‍ നിന്നും പുറത്തുകടന്ന യുവതി സ്വന്തം വീട്ടിലെത്തിയ ഉടന്‍ കാര്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ബോവെസ്-ലിയോണ്‍ യുവതിക്ക് ഒരു ഈമെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. അതിവേഗ കാറുകളേയും റ്റി വി താരങ്ങള്‍ക്കൊപ്പമുള്ള ഒഴിവുകാലാഘോഷങ്ങളേയും ഏറെ സ്നേഹിക്കുന്ന ബോവിസ് -ലിയോന്‍ 2019 ല്‍ ബ്രിട്ടനിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category