
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ പൊതുജനം മടിക്കുന്ന സാഹചര്യം തുടരുകയാണെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും എന്ന് സൂചന. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനാണ് ഡൗണിംഗ് സ്ട്രീറ്റ് ഊന്നല്‍ നല്‍ക്കുന്നതെന്ന് പറയുമ്പോഴും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന സൂചനകള്‍ ചില മന്ത്രിമാരും നല്‍കുന്നുണ്ട്.
രോഗവ്യാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തമായ ചിത്രം ഈ വാരാന്ത്യത്തോടെ ലഭ്യമാകും. ഇതിനെ ആസ്പദമാക്കിയായിരിക്കും ഭാവിപരിപാടികള്‍ തീരുമാനിക്കുക.വീടിന് പുറത്ത് കായിക വ്യായാമത്തിന് പോകുമ്പോള്‍ രണ്ട് വ്യക്തികള്‍ക്ക് ഒത്തുചേരാം എന്ന വ്യവസ്ഥ റദ്ദ് ചെയ്തേക്കും എന്നറിയുന്നു. അതുപോലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടതുണ്ട് എന്ന അഭിപ്രായക്കാരാണ് ചില മന്ത്രിമാര്‍. എസ്റ്റേറ്റ് ഏജന്റുമാരുടെ ഓഫീസുകള്‍, പുറം വാതില്‍ വിപണികള്‍, അതുപോലെ ക്ലിക്ക് ആന്‍ഡ് കളക്ട് ചില്ലറവില്പന കേന്ദ്രങ്ങള്‍ എന്നിവ അടച്ചുപൂട്ടിയേക്കും.
സാമൂഹിക അകലം രണ്ടു മീറ്റര്‍ എന്നതില്‍ നിന്നും മൂന്ന് മീറ്ററായി വര്‍ദ്ധിപ്പിക്കണം എന്നൊരാവശ്യം ശാസ്ത്രലോകത്തുനിന്നും ഉയരുന്നുണ്ട്. എന്നാല്‍, തുടര്‍നടപടികള്‍ എടുക്കുന്നതിനു മുന്‍പായി വ്യക്തമായതും കൃത്യമായതുമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ബോറിസ് ജോണ്സണ് ആഗ്രഹിക്കുന്നു. ഈ ആഴ്ച്ചയൊടുവില് അത് ലഭിച്ചാലായിരിക്കും ഭാവി പരിപാടികളെ കുറിച്ചുള്ള ആലോചന ആരംഭിക്കുക.

അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങളുടെ കാര്യത്തില്‍ പോലീസ് കൂടുതല്‍ കര്‍ക്കശ സമീപനം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഏകദേശം 45,000 ത്തോളം പേര്‍ക്ക് പിഴയിട്ടുകഴിഞ്ഞു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനിയും കര്ശനമായനടപടികള് കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാനുള്ള നടപടികള്‍ക്കൊപ്പം മറുഭാഗത്ത് വാക്സിനേഷന് പദ്ധതിയും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ഇതുവരെ വാക്സിന് ലഭിച്ചുകഴിഞ്ഞു. ഈ മാസത്തോടെ വാക്സിന് എടുത്തവര്‍ക്ക് ഗ്രീന്‍ പാസ്സ്പോര്‍ട്ട് നല്കുവാനുള്ള പദ്ധതി ആരംഭിക്കും. ബയോമെട്രിക് സ്ഥാപനമായ ഐ പ്രൂവ്, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനമായ എം വൈന്‍ എന്നിവര്‍ സംയുക്തമായിട്ടാണ് ഗ്രീന്‍ പാസ്സ്പോര്‍ട്ട് നിര്‍മ്മിക്കുന്നത്. ഇത് ഒരു സൗജന്യ ആപ്പ് ആയിട്ടാണ് നല്‍കുന്നത്. ഒരാള്‍ക്ക് വാക്സിന് ലഭിച്ചു എന്നകാര്യം ഇതുവഴി തെളിയിക്കാനാകും.
എന്നാല്‍, വാക്സിന് പാസ്സ്പോര്‍ട്ടുകള്‍ ഇറക്കാന്‍ ഉദ്ദേശമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. പക്ഷെ, ഇതുവരെ ഏകദേശം 75,000 പൗണ്ട് ഇതിന്റെ ആവശ്യത്തിനായി ചെലവിട്ടു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായി എം വൈന്‍ ഡയറക്ടര്‍ ഫ്രാങ്ക് ജോഷിയും അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam