1 GBP = 99.60INR                       

BREAKING NEWS

ഇന്ത്യ ഒരു സുന്ദര ദേശമാണ്... അവളുടെ സംസ്‌കാരവും ഭരണഘടനയും എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്നു; പാക്ക് സ്പോണ്‍സേര്‍ഡ് എംപിമാര്‍ ഇന്ത്യയെ ചൊറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യ സ്തുതികളുമായി മന്ത്രിമാരും എംപിമാരും

Britishmalayali
kz´wteJI³

നിരവധി മതങ്ങളുടെ ജന്മഭൂമിയായ ഭാരതം മറ്റനേകം മതങ്ങള്‍ക്ക് ആതിഥേയത്വം അരുളിയ പുണ്യഭൂമി കൂടിയാണ്. ഏതൊരു ചിന്താഗതിയേയും സഹര്‍ഷം സ്വാഗതം ചെയ്യുവാന്‍ സദാ സന്നദ്ധയായ ഭാരതം എല്ലാ മതങ്ങള്‍ക്കുംതുല്യ പ്രാധാന്യവും നല്‍കുന്നു. മത ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വിധേയമായി. മനുഷ്യാവകാശത്തിനും മാനവികതയ്ക്കും എന്നും പ്രാധാന്യം നല്‍കിയിട്ടുള്ള ഭാരതീയ പൈതൃകത്തെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് മന്ത്രിമാരും എം പിമാരും രംഗത്തെത്തി.

ഇന്ത്യയിലെ മതന്യുനപക്ഷങ്ങള്‍ കടുത്ത വിവേചനം നേരിടുന്നു എന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള എം പി ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു നിരവധി എം പിമാരും മന്ത്രിമാരും തങ്ങളുടെ അനുഭവങ്ങളുടെ വിവരണങ്ങളുമായി ഇന്ത്യയെ പിന്തുണച്ച് എത്തിയത്. ചില പാക് അനുകൂല എം പിമാര്‍ കൊണ്ടുവന്ന ഇന്ത്യയില്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു ഇത് സംഭവിച്ചത്.

മനുഷ്യാവകാശ ലംഘനം സംബന്ധിച്ച ഏതൊരു കാര്യവും ഇന്ത്യയോട് സ്വാതന്ത്ര്യത്തോടെയും തുറന്ന മനസ്സോടെയും പറയാമെന്നും ഇന്ത്യയുടെ മതേതര ഭരണഘടന മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല എന്നും ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് മിനിസ്റ്റര്‍ നിഗല്‍ ആഡംസ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള ഭാഗ്യം ലഭിച്ച തന്നെപ്പോലുള്ളവര്‍ക്ക് ആ സംസ്‌കാരത്തിന്റെ മനോഹാരിത തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപരമായി ഇത്രയധികം വൈവിധ്യമുള്ള മറ്റൊരു രാജ്യമുണ്ടാകില്ല. എങ്കിലും എല്ലാ മതങ്ങള്‍ക്കും സമമായ പരിഗണന ലഭിക്കുന്നു, അദ്ദേഹം തുടര്‍ന്നു.

വിദേശ സെക്രട്ടറി അടുത്തയിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കാശ്മീര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ ബ്രിട്ടനുള്ള ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുറന്ന മനസ്സോടെ തങ്ങളുടെ ആശങ്കകള്‍ കേട്ട ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണഘടനയുടെ പരിധിയില്‍ നിന്ന് അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നും ഭരണഘടനയ്ക്കും പാരമ്പര്യത്തിനും വിധേയമായി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, സ്ഥിരതയുള്ള ശക്തമായ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലുള്ളത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ ഇന്ത്യയെ അനുകൂലിക്കാന്‍ എം പിമാര്‍ക്ക് പക്ഷെ തങ്ങളുടെ രാഷ്ട്രീയ വിധേയത്വം തടസ്സമായില്ല. കണ്‍സര്‍വേറ്റീവ് പര്‍ട്ടി എം പി തെരേസ വില്ലിയേഴ്സും ലേബര്‍ പാര്‍ട്ടി എം പി ബാരി ഗാര്‍ഡിനറും ഇന്ത്യയുടെ ശക്തമായ ജനാധിപത്യ അടിത്തറയേ കുറിച്ചും ബഹുസ്വരതയെ കുറിച്ചും വാചാലരായി. തങ്ങളുടെ അനുഭവത്തില്‍, ഇന്ത്യയില്‍ മത ന്യുനപക്ഷങ്ങള്‍ക്കെതീരെ വിവേചനം നടക്കുന്നു എന്നത് വെറും കെട്ടുകഥയായി മാത്രമാണ് തോന്നിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. 200 മില്ല്യണ്‍ മുസ്ലീങ്ങളും 32 മില്യണ്‍ ക്രിസ്ത്യാനികളുമുള്ള, അതിവേഗത്തില്‍ പുരോഗമിക്കുന്ന, സ്ഥിരതയുള്ള ഭരണകൂടമുള്ള രാഷ്ട്രമാണ് ഇന്ത്യ എന്ന് തെരേസാ വില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.

ഇന്ത്യയെ കരിവാരിത്തേക്കാനുള്ള പാക് അനുകൂലികളുടെ ശ്രമങ്ങള്‍ പിന്നീട് തിരിച്ചടിക്കുന്നതാണ് കണ്ടത്. ഇന്ത്യയില്‍ ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ ഭൂരിപക്ഷ മതാനുയായികള്‍ ശ്രമിക്കുന്നു എന്നതിന് ഒരു തെളിവും ഇല്ലെന്ന് മുന്‍ മന്ത്രി കൂടിയായ തെരേസ വില്ലിയേഴ്സ് പറഞ്ഞു. മാത്രമല്ല, മതസ്വാതന്ത്ര്യവും വിശ്വാസ സംരക്ഷണവുമൊക്കെയാണ് ചര്‍ച്ചയാക്കുന്നതെങ്കില്‍ ആദ്യം സംസാരിക്കേണ്ടത് പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ കുറിച്ചാണെന്നും അവര്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.

ഹിന്ദു, ക്രിസ്ത്യന്‍ യുവതികളേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ബലം പ്രയോഗിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച അവര്‍, വര്‍ഷങ്ങളോളം തടവില്‍ കിടന്നതിനു ശേഷം സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നാടുവിടേണ്ടി വന്ന ആസിയ ബീബി എന്ന ക്രിസ്ത്യാനി സ്ത്രീ ഉണ്ടായിരുന്നത് പാകിസ്ഥാനിലായിരുന്നു എന്ന് ഓര്‍മ്മിപ്പിച്ചു. ഉയിഗൂര്‍ മുസ്ലീങ്ങളുടെ വംശഹത്യ നടക്കുന്നത് ഇന്ത്യയിലല്ലെന്നും ചൈനയിലാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടയില്‍, കോവിഡ് പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുപോലും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യയെ ഉന്നം വച്ചുള്ള പല ചര്‍ച്ചകളും നടക്കുന്നതില്‍ തന്റെ നിയോജകമണ്ഡലത്തിലെ നിരവധി പേര്‍ അതൃപ്തി രേഖപ്പെടുത്തിയതായി ബാരി ഗാര്‍ഡ്നര്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റില്‍, അവിടത്തെ എം പിമാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും തലനാരിഴകീറി പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ വികാരം എന്തായിരിക്കുമെന്ന് സംഭാംഗങ്ങള്‍ ഓര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ ജനത പരിപാവനമായി കാണക്കാക്കുന്ന, ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ് ലോകമെമ്പാടുമുള്ള പാര്‍ലമെന്റുകള്‍ എന്നും, അവിടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളില്‍ ഊന്നി വേണമെന്നും ആയിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചത്. ഇന്ത്യ എന്നും ബ്രിട്ടന്റെ ശക്തയായ ഒരു സഖ്യ കക്ഷിയാണ്. ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടാകാറുമുണ്ട്. കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category