
ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്രിട്ടീഷ് മലയാളി സൈബര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പെരുകുന്ന വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്. യുകെയുടെ വിവിധഭാഗങ്ങളില്‍ മലയാളികള്‍ അടക്കം നിരവധിപേര്‍ തട്ടിപ്പിന് ഇരയായി കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്ത. ഇപ്പോളിതാ ഇത്തരം പലവിധ ഓണ്‍ലൈന്‍ പണം തട്ടിപ്പുകാര്‍ വിലസുന്നതായി റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
ഇത്തരം ടെലഫോണ്വിളിയിലൂടെ പണം പോകുന്നത് ഏറെയും മലയാളി വീട്ടമ്മാമാരാണ്.വിവിധ ഭാഗങ്ങളില്‍ മലയാളി വീട്ടമ്മമാര്‍ ഇത്തരം തട്ടിപ്പില്‍ പെട്ട് പോയെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മലയാളി നഴ്സിന് വന്ന ഫോണ്‍ കോളില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ മൊബൈല്‍ ബില്‍ കൂടുതല്‍ ആയി എന്നും അയച്ചിട്ടുള്ള ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞ മാസത്തെ അധിക ബില്‍ തുക അടയ്ക്കണമെന്നുമായിരുന്നു. ഫോണിനൊപ്പം മെസേജായും ഈ സന്ദേശമെത്തി.കേട്ടപാതി ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടച്ചു.
എന്നാല്‍ പിന്നീട് ബാങ്ക് അക്കൗണ്ട് നോക്കി കഴിഞ്ഞ മാസത്തെ മൊബൈല്‍ ബില്‍ പോയിട്ടുണ്ടെന്ന് എന്ന് മനസിലായപ്പോഴാണ് തട്ടിപ്പില്‍ വീണ കാര്യം മനസിലാകുന്നത്. തട്ടിപ്പിനിരയായ യുവതി ബാങ്കില്‍ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. ബാങ്ക് അധികൃതര്‍ പേയ്മെന്റ്ബ്ലോക്ക് ചെയ്തത് കൊണ്ട് ആ തുക നഷ്ടം ആയില്ല.ഇങ്ങനെ ദിവസവും നിറവധി വീട്ടമ്മ മാരാണ് തട്ടിപ്പുകളില്‍ പെടുന്നത്.

സ്ത്രികളില്‍ മിക്കവരും കുടിശിക എന്ന് കേട്ട് വേഗം അടച്ചേക്കാം എന്ന് കരുതി അടയ്ക്കുന്നതാണ് തട്ടിപ്പിനിരയാവാന്‍ കാരണം. അതിനാല്‍ ഇവര്‍ തട്ടിപ്പിനായി തിരഞ്ഞെടുക്കുന്നതും ഫോണ്‍ വിളിക്കുന്നതും കൂടുതല്‍ സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകള്‍ ഫോണ്‍ വീട്ടിലുള്ള ഭര്‍ത്താവിന് കൈമാറിയാല്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്യുമെന്നും ഇരയായവര്‍ പറയുന്നു.
ബാങ്കുകള്‍ നിരവധി സുരക്ഷകള്‍ ആണ് ബാങ്കുകളുടെ ആപ്പുകളില്‍ ഉപയോഗപെടുത്തിയിട്ടുള്ളത് എന്നിട്ടും വിവിധ തരങ്ങളിലാണ് തട്ടിപ്പ് പെരുകുന്നത്. ബാങ്കുകളില്‍ നിന്നും സേവ് ചെയ്തിരിക്കുന്ന അതെ ബാങ്ക് മൊബൈല്‍ നമ്പര്‍ വഴിയാണ് കാള്‍ എത്തുക എന്നതാണ് ദുഖകരം. യുകെ യിലെ വിവിധ ബാങ്കുകളില്‍ നിന്ന് എന്ന് പറഞ്ഞു വിളിച്ചു നടക്കുന്ന ടെലഫോണ്‍ കൊള്ളകുറെ കാലങ്ങളായി തുടരുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam