
കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ യുവാവിന്റെ ഡിജിറ്റല്‍ ലോക്കറിലുള്ളത് 220 മില്ല്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്. എന്നാല്‍ തന്റെ ഡിജി ലോക്കറിന്റെ പാസ്വേഡ് മറന്നു പോയതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സ്റ്റെഫാന്‍ തോമസ് എന്ന യുവാവ്. കോടിക്കണക്കിന് പണം തന്റെ കൈവശമുണ്ടെങ്കിലും പാസ്വേഡ് മറന്നതോടെ പണം കയ്യില്‍ കിട്ടാന്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് സ്റ്റെഫാന്്. തന്റെ ഡിജിറ്റല്‍ വാലറ്റ് തുറക്കാന്‍ ഇനി രണ്ട് ശ്രമങ്ങള്‍ കൂടിയാണ് സ്റ്റെഫാന്‍ അവശേഷിക്കുന്നത്. അതിലും കൂടി പരാചയപ്പെട്ടാല്‍ പിന്നെ ഇയാള്‍ക്ക് ഒരിക്കലും തന്റെ പണം തിരികെ കിട്ടില്ല.
ജര്‍മന്‍കാരനായ സ്റ്റെഫാന്‍ തോമസ് ഇപ്പോള്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് താമസം. ന്യൂയോര്‍ക്ക് ടൈംസിനോടാണ് സ്റ്റെഫാന്‍ താന്‍ പിടിച്ച പുലിവാലിനെ കുറിച്ച് മനസ് തുറന്നത്. ബിറ്റ്കോയിന് എന്താണെന്ന് വിശദീകരിച്ച് വീഡിയോ തയ്യാറാക്കിയതിന് 2011ല്‍ സമ്മാനമായി ലഭിച്ച 7,002 ബിറ്റ് കോയിനുകളാണ് നഷ്ടമായത്. അതേ വര്‍ഷം തന്നെയാണ് പാസ് വേഡ് മറന്നത്. പതിവ് കോമ്പിനേഷനുകള്‍ എല്ലാം തന്നെ ട്രൈ ചെയ്ത് നോക്കി എങ്കിലും വാലറ്റ് തുറക്കാനായില്ല. ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയരുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സ്റ്റെഫാന്‍.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 140 ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന 18.5 മില്ല്യണ്‍ ബിറ്റ്കോയിനുകള്‍ ഇത്തരത്തില്‍ പാസ്വേഡ് മറന്ന വാലറ്റുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടപ്പുണ്ട്. ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം ഉയര്‍ന്നതോടെ വാലറ്റ് റിക്കവറി സര്‍വീസുകളെ നിരവധി പേരാണ് ഇത്തരത്തില്‍ പാസ്വേഡ് തിരികെ ലവഭിക്കാന്‍ ബന്ധപ്പെടുന്നത്.
ബിറ്റകോയിന് ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറില് യൂസറിന് മാത്രമേ പാസ് വേഡ് അക്സസ് ചെയ്യാന്സാധിക്കൂ. പത്ത് ശ്രമങ്ങള്‍ മാത്രമാണ് പാസ്വേഡ് കണ്ട് പിടിക്കാനായി നല്കിയിട്ടുള്ളു. അതില്‍ കൂടുതല്‍ ശ്രമം നടത്തിയാല്‍ ഡിജിറ്റല്‍ വാലറ്റ് ഷട്ട് ഡൗണ്‍ ആവുകയാണ് ചെയ്യുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam