1 GBP = 99.60INR                       

BREAKING NEWS

ചൈനയില്‍ നിരവധിപേര്‍ വീടുകളില്‍ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ കാണുന്നത് വീടിനുള്ളില്‍ പുതിയ താമസക്കാര്‍; മുട്ടത്തോട് എന്നര്‍ത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാര്‍ട്ട് അപിന്റെ തകര്‍ച്ചയില്‍ തെരുവിലായത് ആയിരങ്ങള്‍; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടി

Britishmalayali
kz´wteJI³

തൊരു രാജ്യത്തിന്റെയും നിലനില്‍പ് ആ രാജ്യത്തെ യുവതയിലാണ്. അശാന്തമായ യൗവ്വനം, ശത്രുക്കളേക്കാള്‍ ഭയക്കേണ്ടതാണ്. ചൈന എന്നും പിന്തുടര്‍ന്നിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ യുദ്ധവിദഗ്ദനും തത്വചിന്തകനുമായ സണ്‍ ത്സുവിന്റെ വാക്കുകളാണിത്. ഇന്ന് ചൈന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും ചൈനയുടെ അശാന്ത യൗവ്വനം തന്നെയാണ്. പഠനത്തിനും മറ്റുമായി പാശ്ചാത്യ രാജ്യങ്ങളിലെത്തി ജീവിതം അനുഭവിച്ചറിഞ്ഞ യുവാക്കള്‍ ഇന്ന് സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയാണ്. എന്നാല്‍ കരാളമുഷ്ടിയാല്‍ എല്ലാ മുന്നേറ്റങ്ങളും തച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയുമാണ്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലിബാബയുടെ ഉടമ ജാക്ക് മായുടെ തിരോധാനം. പിതിയ ആശയങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ കുറിച്ച് യാതോരു വിവരവുമില്ല. ആലിബാബയെ പോലെവലിയൊരു അന്താരാഷ്ട്ര കോര്‍പ്പറേറ്റിന്റെ അധിപന്റെ അവസ്ഥ ഇതാണെങ്കില്‍, തികച്ചും സാധാരണക്കാരായവരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.

അടിച്ചമര്‍ത്തപ്പെട്ട സ്വാതന്ത്ര്യ ബോധം നല്‍കുന്ന വേദനയ്ക്ക് പുറമേയാണ് കോവിഡ് വിതച്ച നാശനഷ്ടങ്ങള്‍. ദുരന്തത്തിന്റെ പൂര്‍ണ്ണചിത്രം ഇരുമ്പുമറയ്ക്ക് പുറത്തേക്ക് പൂര്‍ണ്ണമായും എത്തിയിട്ടില്ലെങ്കിലും അത് ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വുഹാന്‍ ഡയറി പോലുള്ള നിരവധി പുസ്തകങ്ങളിലൂടെയും ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെയും ലോകം അറിഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് ആയിരക്കണക്കിന് യുവാക്കള്‍ വീട് നഷ്ടപ്പെട്ട് തെരുവിലാകുന്നത്.

ബെയ്ജിംഗിലെ ഷിയോവുയേയും അയാളുടെ ഭാര്യയും ഒരു ദിവസം ജോലി കഴിഞ്ഞ് അവരുടെ വാടക വീട്ടിലെത്തുമ്പോള്‍ കാണുന്നത് ഒരു പുരുഷനും സ്ത്രീയും കൂടി അവരുടെ വീടിന്റെ പൂട്ട് പൊളിച്ച് മറ്റൊരു പൂട്ടിടുന്നതാണ്. അവര്‍ ആ വിടിന്റെ ഉടമസ്ഥരായിരുന്നു. മാസങ്ങളായി ഷിയാവു വാടക തന്നിട്ടില്ല എന്നതാണ് അതിന് കാരണമായി വീട്ടുടമസ്ഥന്‍ പറഞ്ഞത്. എന്നാല്‍, ഓരോ തവണയും ആറു മാസത്തെ വാടക മുന്‍കൂറായി നല്‍കുന്ന ഷിയാവുയേയ്ക്ക് അതൊരു ഞെട്ടലായിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകളേയാണ് ചൈനയിലെ വിവിധ നഗരങ്ങളില്‍ കുടിയൊഴിച്ചത്. ഇവരില്‍ അധികവും ഗ്രാമങ്ങളില്‍ നിന്നും നല്ലൊരു ഭാവി ആഗ്രഹിച്ച് നഗരങ്ങളില്‍ കുടിയേറിയ ചെറുപ്പക്കാരായിരുന്നു. കടുത്ത ശൈത്യത്തിന് നടുവില്‍ ഇവരില്‍ മിക്കവരും തെരുവുകളിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായി. അതിനിടയില്‍ വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം വീട്ടുടമസ്ഥരും തങ്ങള്‍ക്ക് നിരവധി മാസങ്ങളിലെ വാടക ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.

ഡാന്‍കേ അഥവാ മുട്ടത്തോട്
ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ചൈനയില്‍ അധിവേഗം വളര്‍ന്നു വന്ന ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയായിരുന്നു. ഡാന്‍കേ അപ്പാര്‍ട്ട്‌മെന്റ് എന്ന ആപ്പ് ആയിരുന്നു കമ്പനിയുടെ മുഖമുദ്ര. മുട്ടത്തോട് എന്നര്‍ത്ഥം വരുന്ന ഡാന്‍കേ എന്ന പദം സൂചിപ്പിച്ചിരുന്നത് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരിടം എന്നതിനെയായിരുന്നു. ഇവര്‍, ചൈനയിലെ പല കെട്ടിടമുടമകളില്‍ നിന്നും കെട്ടിടങ്ങള്‍ മൊത്തമായി വാടകയ്ക്ക് എടുത്ത്, അത് ചെറിയ യൂണിറ്റുകളായി തിരിച്ച് താരതമ്യേന കുറഞ്ഞ വാടകയ്ക്ക് നല്‍കുന്ന ബിസിനസ്സിലായിരുന്നു.

2015 ല്‍ ഇത് പുറത്തിറങ്ങിയ ഉടനെ തന്നെ ചൈനയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വളരെയധികം പ്രചാരം നേടി. ചൈനയിലെ നഗരവത്ക്കരണം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിയ ഈ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് മെച്ചപ്പെട്ട തൊഴില്‍ തേടി നഗരങ്ങളിലേക്ക് വന്നുകൊണ്ടിരുന്നത്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന കിടപ്പാടങ്ങള്‍ സൗകര്യപ്രദമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ കൂടുതലായി ഈ ആപ്പിനെ ആശ്രയിക്കാന്‍ തുടങ്ങി.

ഡാന്‍കെയുടെ വളര്‍ച്ച
മുന്‍പ് സൂചിപ്പിച്ചതുപോലെ 2013 ന് ശേഷം ഗ്രാമങ്ങളില്‍ നിന്നും ചെറുപ്പക്കാരുടെ ഒഴുക്ക് നഗരങ്ങളിലേക്ക് വന്‍ തോതില്‍ തന്നെനടന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് ചെറുപ്പക്കാരായിരുന്നു ഇങ്ങനെ വന്നുകൊണ്ടിരുന്നത്. മാത്രമല്ല, കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കും ജീവിത സൗകര്യങ്ങള്‍ക്കുമൊക്കെയായി ഒരു നഗരം വിട്ട് മറ്റൊന്നില്‍ ചേക്കേറുന്നവരുടെ എണ്ണം കാര്യമായി വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ മഹാനഗരങ്ങളിലെ വാടക പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

ഇവിടെയാണ് ഡാന്‍കെ കുറഞ്ഞ വാടകയ്ക്ക് താമസമൊരുക്കി ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുന്നത്. വാടക കുറവാണെന്നു മാത്രമല്ല, ഒരു വര്‍ഷത്തേയോ ആറു മാസത്തേയോ വാടക ഒന്നിച്ച് മുന്‍കൂറായി അടച്ചാല്‍ ആകര്‍ഷകമായ കിഴിവും കമ്പനി വാഗ്ദാനം നല്‍കിയിരുന്നു. ഇതിനായി, കമ്പനിക്ക് പങ്കാളിത്തമുള്ള ബാങ്കുകള്‍ വായ്പ നല്‍കാനും തയ്യാറായി മുന്നോട്ട് വന്നു. ഇതും യുവാക്കള്‍ക്ക് അനുഗ്രഹമായി. ഓണ്‍ലൈന്‍ വഴി മാത്രം വായ്പ നല്‍കുന്ന വി ബാങ്കില്‍ നിന്നുമാത്രം ം1,60,000 പേരാണ് മുന്‍കൂറായി വാടക നല്‍കുവാനായി വായ്പ എടുത്തത് എന്നറിയുമ്പോഴാണ് എത്രയധികം പേര്‍ ഈ കമ്പനി നല്‍കുന്ന സൗകര്യം ഉപയോഗിച്ചു മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇങ്ങനെ പരോക്ഷമായ വായ്പയിലൂടെ തങ്ങളുടെ മൂലധനം വര്‍ദ്ധിപ്പിച്ച കമ്പനി അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് ചൈനയിലെ 13 വന്‍നഗരങ്ങളില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. ആരംഭത്തില്‍ 2,400 അപ്പാര്‍ട്ടുമെന്റുകളാണ് കമ്പനി ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കിയിരുന്നതെങ്കില്‍ 2020 ജനുവരി ആകുമ്പോഴേക്കും 4,15,000 അപ്പാര്‍ട്ടുമെന്റുകള്‍ കമ്പനി നല്‍കിക്കഴിഞ്ഞു. മാത്രമല്ല, ന്യുയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ റെജിസ്റ്റര്‍ ചെയ്ത കമ്പനി 149 മില്ല്യണ്‍ യു എസ് ഡോളറിന്റെ മൂലധന സമാഹരണം നടത്തുകയും ചെയ്തു.

മുട്ടത്തോട് തകരുന്നു
കഴിഞ്ഞ നവംബറോടെയാണ് ഡാന്‍കെയെ കുറിച്ചുള്ള അപ്രിയ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ട്വിറ്ററിന് സമാനമായ വീബോ എന്ന സമൂഹമാധ്യമത്തിലൂടെയായിരുന്നു ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുറത്തുവന്ന ഒറ്റപ്പെട്ട സംഭവങ്ങ്‌ളില്‍, വാടക നല്‍കാത്തതിന് വീട്ടുടമസ്ഥര്‍ വാടകക്കാരെ ഇറക്കിവിട്ട കഥകളായിരുന്നു അധികവും. ഈ ബെയ്ജിങ് ആസ്ഥാനമായുള്ള കമ്പനി കരാര്‍ പ്രകാരമുള്ള വാടക നല്‍കുന്നില്ലെന്ന ചില വീട്ടുടമസ്ഥരുടെ പരാതികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

വാടകയ്ക്ക് താമസിക്കുന്നവരില്‍ മിക്കവരും ഒരു വര്‍ഷത്തേയോ ആറു മാസത്തേയോ ഒക്കെ വാടക മുന്‍കൂറായി നല്‍കിയ ശേഷമാണ് വാടക നല്‍കിയില്ലെന്നതിന്റെ പേരില്‍ പുറത്താക്കപ്പെടുന്നത്. അതേസമയം, ഇവരില്‍ നിന്നും പിരിച്ച വാടക, കമ്പനി വീട്ടുടമസ്ഥര്‍ക്ക് നല്‍കുന്നുമില്ല. ഇത്തരത്തില്‍ പുറത്താക്കപ്പെട്ട യുവതി തന്റെ ദുരനുഭവം പങ്കുവച്ചുകൊണ്ട് വീബോയില്‍ എത്തിയിരുന്നു. തന്റെ സാധനങ്ങളെല്ലാം വീട്ടുടമസ്ഥന്‍ വലിച്ച് പുറത്തിട്ട്, വീട് അടച്ചുപൂട്ടുകയായിരുന്നു എന്നാണവര്‍ പറഞ്ഞത്.

നേരത്തേ പരാമര്‍ശിച്ച ഷിയോവുയേ താരതമ്യേന ഭാഗ്യംചെയ്ത വ്യക്തിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരായൈരുന്ന അയാള്‍ക്കുംഭാര്യയ്ക്കുംകാര്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്നതിനാല്‍, വീട്ടുടമസ്ഥനുമായി പുതിയൊരു കരാര്‍ ഉണ്ടാക്കി വാടക നല്‍കി അതേ വീട്ടില്‍ താമസിക്കാന്‍ സാധിച്ചു. എന്നാല്‍, പലരുടെയും അവസ്ഥ അതായിരുന്നില്ല.

തുടക്കക്കാര്‍ക്ക് താരതമ്യേന കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന ചൈനയില്‍, വായ്പ എടുത്ത് ഒരുവര്‍ഷത്തെ വരെ വാടക മുന്‍കൂറായി നല്‍കിയവര്‍ക്ക് വായ്പ തിരിച്ചടക്കലും വീണ്ടും വാടകകൊടുക്കലുമൊക്കെ ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. കടുത്ത ശൈത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഫാസ്റ്റ് ഫുഡ് സെന്ററിന്റെ വരാന്തയിലും മറ്റും ഉറങ്ങുന്നവരുടെ കഥകള്‍ പരക്കാന്‍ തുടങ്ങിയതോടെ ജനരോഷം ഇരമ്പി. ഇതിനിടയില്‍ ഇത്തരത്തില്‍ പുറത്താക്കപ്പെട്ട ഒരു വ്യക്തി, അപ്പര്‍ട്ട്‌മെന്റിന് തീ കൊളുത്തി അവിടെനിന്നും ചാടി മരിക്കുകയും ചെയ്തു.

ഡാന്‍കെയുടെ തകര്‍ച്ചക്ക് പിന്നില്‍
വായ്പയില്‍ ഊന്നിയുള്ള മൂലധന സമാഹരണമായിരുന്നു കമ്പനിയുടെ തകര്‍ച്ച്ക്ക് പ്രധാന കാരണം എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ചൈനയിലെ സാധാരണക്കാരായ ചെറുപ്പക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലും ഓണ്‍ലൈന്‍ ഇടപാടുകളിലുമൊക്കെ സമര്‍ത്ഥരായിരുന്നു എങ്കിലും അവര്‍ക്ക് സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്നും അവര്‍ വിലയിരുത്തുന്നു. കരുതല്‍ മൂലധനം ഇല്ലാതെ, പരോക്ഷ വായ്പയിലൂടെ ലഭിച്ച പണം മുഴുവന്‍ ബിസിനസ്സ് വ്യാപനത്തിനായി മുതല്‍ മുടക്കുകയായിരുന്നു കമ്പനി.

അതിനിടയിലാണ് വില്ലന്‍ കൊറോണയുടെ രൂപത്തിലെത്തുന്നത്. കോവിഡ് ചൈനയുടേ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ തിരിച്ചടി ഇവിടെയും തൊഴില്‍ നഷ്ടങ്ങള്‍ക്ക് വഴിയൊരുക്കി എന്നുമാത്രമല്ല, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ക്കപ്പെടാതെയും ആയി. ഇത് ഡാന്‍കേയുടെ സ്വാഭാവിക പോണമൊഴുക്കിനെ തടസ്സപ്പെടുത്തി.. ഇതാണ് കമ്പനി തകരുവാന്‍ കാരണമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, ഈ കമ്പനിയുടെ തകര്‍ച്ച സാമ്പത്തിക രംഗത്തേക്കാള്‍ അധികം വിപരീതമായി ബാധിച്ചത് സാമൂഹ്യ രംഗത്തെയായിരുന്നു.

ചൈനീസ് സര്‍ക്കാര്‍ ഡാന്‍കെയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. സാമ്പത്തിക നഷ്ടത്തോടൊപ്പം തലചായ്ക്കന്‍ ഉണ്ടായിരുന്ന ഒരിടം കൂടി നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടി ഉണ്ടായിട്ടില്ല. ഇത്നിസ്സഹായരായ ലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.അതേസമയം ഡാന്‍കെ, അവര്‍ സാമ്പത്തികമായി തകര്‍ന്നു എന്ന വാര്‍ത്ത വെറും കെട്ടുകഥയാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ്. അപ്പോഴും, നല്‍കേണ്ട വാടക കുടിശ്ശിക എപ്പോള്‍ നല്‍കുമെന്നോ, അതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നോ ഉള്ളതിനെ കുറിച്ച് കമ്പനി വ്യക്തമായ ഒരു ഉത്തരം നല്‍കുന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category