1 GBP = 99.60INR                       

BREAKING NEWS

ഹോങ്കോങിലെ പ്രമുഖ ബിസിനസ് സംരംഭക കൈക്കുഞ്ഞുമായി ചാടി ആത്മഹത്യ ചെയ്തു; അഞ്ചുമാസമയ കുഞ്ഞുമായി അപ്പാര്‍ട്ട്മെന്റില്‍ നിന്നും ചാടിയത് ഹിലരി ക്ലിന്റന്‍ അടക്കമുള്ള പ്രമുഖരുമായി അടുപ്പമുള്ള 35കാരി: അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

Britishmalayali
kz´wteJI³

ഹോങ്കോങ്: ഹോങ്കോങിലെ പ്രമുഖ ബിസിനസ് സംരംഭക കൈക്കുഞ്ഞുമായി അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹോങ്കോങിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭക ലുവോ ലിലി (34) യാണ് അഞ്ചുമാസമുള്ള പെണ്‍കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തത്. ഹിലരി ക്ലിന്റന്‍, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുള്ള ബിസിനസുകാരിയാണ് ലുവോ.

ലുവോയേയും കുഞ്ഞിനെയും ബുധനാഴ്ചയാണ് അപ്പാര്‍ട്ട്മെന്റിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. അഥേസമയം ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ലുവോയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 28-ാം വയസ്സില്‍ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്നും പിന്തുണ ലഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ലുവോ ലിലോ, അടുത്തിടെയാണ് സിംഗിള്‍ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് ഇതുവരെയും വ്യക്തമല്ല. മകള്‍ ജനിച്ചതിന്റെ 100ാം ദിനത്തില്‍ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റില്‍, ദൈവത്തിന്റെ ദാനമെന്നു കുറിച്ചിരുന്നു.

ചൈനയിലെ റിയല്‍ എസ്റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്. ചെറുപ്പം തൊട്ട് വിദേശത്തു പഠിച്ചും നിരന്തരം യാത്ര ചെയ്തും അതിസമ്പന്നമായ ജീവിതമായിരുന്നു ലുവോയുടേത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category