
കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും അവയെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടും കര്‍ഷകര്‍ സമരം തുടരും. സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം തുടരുന്നത്. അതിനിടെ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത ഏതെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന് കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള അടുത്തഘട്ട ചര്‍ച്ച നടക്കുന്ന ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമിതിയിലെ ഒരാളായ ഭൂപീന്ദര്‍ സിങ് മന് ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റാണ്. കൃഷി നിയമങ്ങളെ പിന്തുണച്ച് കേന്ദ്ര കൃഷി മന്ത്രിക്കു കത്തയച്ചിരുന്നു. അനില്‍ ഘന്‍വത് മഹാരാഷ്ട്രയിലെ ക്ഷേത്കരി സംഘടന് പ്രസിഡന്റാണ്. അദ്ദേഹവും നിയമങ്ങള്‍ പിന്‍വലിക്കരുതെന്നും ഭേദഗതികള്‍ മതിയെന്നും മന്ത്രിക്കു കത്തയച്ചിരുന്നു. ഡോ. പ്രമോദ്: കുമാര്‍ ജോഷി കൃഷി വിദഗ്ധനാണ്. നിയമങ്ങള്‍ മൂലം വിളകള്‍ക്കുള്ള താങ്ങുവില ഇല്ലാതാകുമെന്ന വാദം തള്ളുന്നു. അശോക് ഗുലാത്തിയാകട്ടെ കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞനാണ്. മാറ്റങ്ങളെ അനുകൂലിച്ചു ലേഖനങ്ങളെഴുതി. കൃഷി നിയമങ്ങള്‍ കര്‍ഷകര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും അവസരങ്ങളും ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
സുപ്രീം കോടതി രൂപീകരിച്ച സമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്നു സമരത്തിലുള്ള കര്‍ഷക സംഘടനകള്‍ തീരുമാനിച്ചതു പുതിയ പ്രതിസന്ധിക്കാണു വഴിയൊരുക്കുന്നത്. നിയമങ്ങളെ അനുകൂലിക്കുന്നവരാണു സമിതി അംഗങ്ങളെന്നു സന്തോഷിച്ച കേന്ദ്ര സര്‍ക്കാരിനു സമരക്കാരുടെ നിലപാട് തിരിച്ചടിയാണ്. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ അംഗങ്ങളെ സുപ്രീംകോടതി മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ സമിതി അംഗങ്ങള്‍ നിയമങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സമരം തുടരും. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ സമാന്തര പരേഡ് നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ല.
സമിതിക്കെതിരെ കോണ്‍ഗ്രസ് അതിശക്തമായി രംഗത്തു വന്നു. ആരാണ് ചീഫ് ജസ്റ്റിസിന് ഈ പേരുകള്‍ നല്‍കിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്തുകൊണ്ടാണ് അവരുടെ നിലപാടുകളും പശ്ചാത്തലവും പരിശോധിക്കാത്തത്. ഈ നാലുപേരും നിയമങ്ങളെ അനുകൂലിക്കുകയും പ്രധാനമന്ത്രി മോദിക്കൊപ്പം നില്ക്കുന്നവരുമാണ്. ഇത്തരമൊരു സമിതിയില്‍നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കും.- സുര്‍ജേവാല ചോദിച്ചു. കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ കേസിലെ ഹര്‍ജിക്കാരനാണെന്നും സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയില്‍ എങ്ങനെ ഹര്ജിക്കാരന് അംഗമാകുമെന്നും സുര്‍ജേവാല ചോദിച്ചു. നാലുപേരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും കമ്മിറ്റിയില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രാഥമിക വാദം കേട്ട്, പ്രത്യക്ഷത്തില്‍തന്നെ നിയമങ്ങള്‍ കുഴപ്പംപിടിച്ചതെന്നു വിലയിരുത്തിയല്ല സുപ്രീംകോടതിയുടെ സ്റ്റേ നടപടി. എന്നാല്‍, നിയമങ്ങളെക്കുറിച്ചുള്ള ചില വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന ഊഹവും കോടതി മുന്നോട്ടുവയ്ക്കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാണ്. മിനിമം താങ്ങുവില സംവിധാനം തുടരുമെന്നും കര്‍ഷക ഭൂമി സംരക്ഷിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിയമങ്ങളുടെ വിശദമായ പരിശോധനയില്ലാതെ അവ സ്റ്റേ ചെയ്യുമ്പോള്‍, നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തില്‍ കോടതി ഇടപെടുന്ന നടപടിയാകുന്നുവെന്ന വിമര്‍ശനം സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ചില ജഡ്ജിമാര്‍ ഉന്നയിച്ചിട്ടുണ്ട്.
നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തെങ്കിലും കോടതിയുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. രൂപീകരിച്ചിട്ടുള്ള സമിതി ജുഡീഷ്യല്‍ നടപടികളുടെ ഭാഗമായിരിക്കുമെന്നാണു കോടതി പറഞ്ഞത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam