1 GBP = 99.60INR                       

BREAKING NEWS

കെവി തോമസിന് സീറ്റ് ഉറപ്പ്; എന്‍ എസ് എസിനെ അടുപ്പിക്കാന്‍ പിജെ കുര്യനും സ്ഥാനാര്‍ത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂര്‍ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താല്‍പ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാന്‍; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ ഏറെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ കെവി തോമസിനും പിജെ കുര്യനും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കും. സീറ്റ് കിട്ടിയില്ലെങ്കില്‍ തോമസ് ഇടതു സ്വതന്ത്രനാകുമെന്ന സൂചനകളുണ്ട്. ഇതാണ് തോമസിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കുന്നത്. എന്‍എസ് എസുമായുള്ള അടുപ്പമാണ് പിജെ കുര്യന് തുണയാകുന്നത്. എന്‍എസ്എസിന്റെ പിണക്കം ഉണ്ടാകാതിരിക്കാന്‍ പിജെ കുര്യനും സീറ്റ് നല്‍കും.

കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹരിപ്പാട് തന്നെ ചെന്നിത്തല മത്സരിക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേതെങ്കിലുമൊന്ന് ചെന്നിത്തല തിരഞ്ഞെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിച്ചേക്കും. അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. മത്സരിച്ചാല്‍ കൊടുവള്ളിയാകാനാണ് സാധ്യത.

കൊടുവള്ളി ലീഗിന്റെ സീറ്റാണ്. ഇവിടെ എംകെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ലീഗ് തീരുമാനം. ഈ സീറ്റിലാണ് മുല്ലപ്പള്ളി കണ്ണു വയ്ക്കുന്നത്. മുല്ലപ്പള്ളിക്ക് വേണ്ടി സീറ്റ് വിട്ടു കൊടുക്കാന്‍ ലീഗ് തയ്യാറാണ്. അങ്ങനെയെങ്കില്‍ മുനീറിന് വേണ്ടി മറ്റൊരു സുരക്ഷിത മണ്ഡലം കണ്ടെത്തും. വടകരയില്‍ ആര്‍എംപിക്ക് നല്‍കാനാണ് ധാരണ. കെകെ രമ മത്സരിക്കുന്നുവെന്ന് ഉറപ്പു വരുത്തിയാകും ഇത്. അല്ലാത്ത പക്ഷം വടകയില്‍ മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.

എട്ട് പ്രാവശ്യം ഇരിക്കൂറില്‍നിന്ന് ജയിച്ച കെ.സി. ജോസഫ്, അടൂരില്‍ നിന്നും കോട്ടയത്തുനിന്നുമായി ആറ്് തവണ ജയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും. തിരുവഞ്ചൂര്‍ കോട്ടയത്തു തന്നെ മത്സരിക്കും. എന്നാല്‍ കെ.സി. ജോസഫ് ഇരിക്കൂറില്‍ നിന്ന് കോട്ടയം ജില്ലയിലേക്ക് മാറാനുള്ള സാധ്യതയും ഇല്ലാതില്ല. പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യന്‍ എന്നിവര്‍ക്ക് സീറ്റ് ഉറപ്പാക്കുമ്പോള്‍ പി.സി. ചാക്കോയും പരിഗണനാ പട്ടികയിലുണ്ട്.

പി.ജെ. കുര്യന് തിരുവല്ലയാണ് താത്പര്യം. റാന്നി കേരള കോണ്‍ഗ്രസിന് നല്‍കി കോണ്‍ഗ്രസ് തിരുവല്ല ഏറ്റെടുക്കും. കെ.വി. തോമസ് കൊച്ചിയില്‍ മത്സരിക്കും. യു.ഡി.എഫ്. കണ്‍വീനര്‍ എംഎം ഹസന് കായംകുളത്ത് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ട്. ഹസനും രണ്ട് ടേമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തനിക്ക് സീറ്റ് വേണമെന്നതാണ് ഹസന്റ് ആഗ്രഹം. എന്നാല്‍ ജയസാധ്യത ഉള്ള സീറ്റ് കിട്ടിയാല്‍ മാത്രമേ ഹസന്‍ മത്സരിക്കൂ.

പിജെ കുര്യനേയും കെവി തോമസിനേയും പിണക്കാത്തത് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കൂടിയാണ്. അവരുടെ സമുദായങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇതിനൊപ്പം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ അടുത്ത സുഹൃത്ത് കൂടിയാണ് പിജെ കുര്യന്‍. യുഡിഎഫ് നേതാക്കളെ കാണാന്‍ പോലും കൂട്ടാക്കത്ത സുകുമാരന്‍ നായരെ പിജെ കുര്യനിലൂടെ അടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് മത്സരിച്ചത് 87 സീറ്റിലാണ്. ഇതില്‍ പകുതി സീറ്റിലെങ്കിലും പുതുമുഖങ്ങളും ചെറുപ്പക്കാരും വരണമെന്നാണ് നേതൃത്വത്തിന്റെ ലക്ഷ്യം. ഇതും പാലിക്കും. അതിനിടെ കേരളത്തില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് പ്രത്യേക സര്‍വെ നടത്തുന്നു. ഓരോ മണ്ഡലത്തിലെയും ജയസാധ്യത, ഏത് സ്ഥാനാര്‍ത്ഥിയായാലാണ് സാധ്യയുള്ളത്, അനുകൂല, പ്രതികൂല ഘടകങ്ങള്‍ എന്നിവയൊക്കെയാണ് അന്വേഷിക്കുക.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഹൈക്കമാന്‍ഡ് ചോദിച്ചിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ തങ്ങള്‍ മത്സരിച്ചുപോരുന്ന മണ്ഡലങ്ങളിലേക്ക് നിര്‍ദേശിക്കുന്ന പേരുകളുടെ പട്ടിക തയാറാക്കി വരുന്നു. മറ്റ് മണ്ഡലങ്ങളിലും ജയസാധ്യയുള്ള സ്ഥാനാര്‍ത്ഥികളുടെ പേര് ഇരു ഗ്രൂപ്പുകളും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ പേരുകള്‍ ഏകോപിപ്പിച്ചായിരിക്കും സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് പട്ടിക സമര്‍പ്പിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category