1 GBP = 99.60INR                       

BREAKING NEWS

രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് 'മുത്തലാഖില്‍' അകത്താകാതിരിക്കാന്‍; ജീവനാംശം ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയില്‍ എത്തിയത് 2019 നവംബറില്‍; കുട്ടികളെ കൊണ്ടു പോയത് ഡിസംബറില്‍; അച്ഛനെ പള്ളിക്കമ്മറ്റിയും കൈവിട്ടു;കടയ്ക്കാവൂരിലെ പോക്സോ കേസ് പ്രതികാര ബുദ്ധിയുടേത് തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പറയുന്നു. ഇതോടെ മുത്തലാഖ് ചൊല്ലിയാണ് വിവാഹ മോചനവും തുടര്‍ വിവാഹവും എന്ന വാദം ശക്തമാകുകയാണ്. രണ്ടാം വിവാഹത്തെ കോടതിയില്‍ ചോദ്യം ചെയ്തതാണ് പോക്സോ കേസിന് ആധാരമെന്നും വ്യക്തമാകുന്നു. കടയ്ക്കാവൂരില്‍ മകനെ മാതാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി രണ്ടു ദിവസത്തിനുള്ളില്‍ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറും. ആവശ്യമെങ്കില്‍ കുട്ടിയുടെയും റിമാന്‍ഡിലുള്ള യുവതിയുടെ ബന്ധുക്കളുടെയും മൊഴിയെടുക്കും.

്ഒരിക്കലും ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് യുവതിയെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സമ്മര്‍ദ്ദം കാരണമാണ് കുട്ടിയുടെ മൊഴി. സ്ത്രീധനപീഡന പരാതികളില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ്, രണ്ടാം ഭാര്യ, പൊലീസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കുടുംബം പരാതി നല്‍കി. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുട്ടിയുടെ പിതാവുമായി ചേര്‍ന്ന് പൊലീസ് ഒത്തുകളിച്ചെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. അതിനിടെ, യുവതി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലെ കോടതി നിരീക്ഷണവും നിര്‍ണ്ണായകമാകും.

രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും പ്രതികരിച്ചു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്ത്. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. എന്നാല്‍ ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് പറയുന്ന ന്യായം ഇങ്ങിനെയാണ്. മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നും വാദിക്കുന്നു. പക്ഷെ പള്ളികമ്മിറ്റി ആ വാദം പൂര്‍ണമായി തള്ളി.

രണ്ടാം വിവാഹം നിയമപരമല്ലെന്ന് തെളിഞ്ഞതോടെ അതിനെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍. ഇതോടെ മുത്തലാഖില്‍ കേസും എടുക്കേണ്ടി വരും. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ ഉണ്ട്. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത്. മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി. പള്ളി കമ്മറ്റിയുടെ വെളിപ്പെടുത്തലോടെ ഇതാണ് സംഭവിച്ചതെന്ന് വ്യക്തമാകുകയാണ്. എല്ലാ തരത്തിലുള്ള തലാഖും (തലാഖ്-ഇ-ബിദ്ദത്തോ മറ്റു രൂപത്തിലുള്ളതോ-എഴുതിയും ഇലക്ട്രോണിക് രൂപത്തിലുമുള്‍പ്പെടെ) നിയമവിരുദ്ധമാണ് രാജ്യത്ത്. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ മുസ്ലിം പുരുഷന് മൂന്നുവര്‍ഷം തടവോ പിഴയോ (പൊലീസ് ഓഫീസര്‍ക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം). തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവര്‍ക്കോ പരാതി നല്‍കാം എന്നാണ് വ്യവസ്ഥ.

ആരോപിതന് മജിസ്ട്രേറ്റിന് ജാമ്യം നല്‍കാം. ഇത് സ്ത്രീയുടെ ഭാഗം കേട്ടശേഷം ജാമ്യം നല്‍കാന്‍ ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രം. സ്ത്രീയുടെ അപേക്ഷയില്‍ കേസില്‍ അനുരഞ്ജനമാവാം. മാനദണ്ഡങ്ങള്‍ മജിസ്ട്രേറ്റിനു തീരുമാനിക്കാം. തലാഖ് ചൊല്ലിയ പുരുഷനില്‍നിന്ന് സ്ത്രീക്ക് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ആവശ്യപ്പെടാം. എത്രയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം. സ്ത്രീക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാം. ഏതു രീതിയിലെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം - ഇങ്ങനെയാണ് നിയമത്തിലെ വ്യവസ്ഥകള്‍. ഇതൊന്നും കടയ്ക്കാവൂരില്‍ പൊലീസ് നോക്കിയിട്ടില്ല. ഭര്‍ത്താവിനെ രക്ഷപ്പെടുത്തുന്ന നടപടികളാണ് നടത്തിയത്. ഇതിന് ശേഷം യുവതിയെ കേസില്‍ കുടുക്കുകയും ചെയ്തു.

രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍. രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസം ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടു മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണു പരാതി. യുവതിയുടെ കുടുംബം ഇന്നലെ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ജില്ലാ പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബാലക്ഷേമ സമിതി എന്നതും ശ്രദ്ധേയമാണ് വിവരം നല്‍കിയയാളുടെ സ്ഥാനത്ത് തന്റെ പേര് ഉള്‍പ്പെടുത്തിയത് തിരുത്തി പൊലീസ് എഫ്.ഐ.ആര്‍. നല്‍കണമെന്നാണ് ആവശ്യം. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും ബാലക്ഷേമസമിതി ജില്ലാ അധ്യക്ഷ പരാതി നല്‍കി. കൗണ്‍സിലിങ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേസെടുത്തതില്‍ നിയമപ്രശ്‌നമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇതും പൊലീസിന് തലവേദനയാണ്. കേസില്‍ പൊലീസ് കള്ളക്കളികള്‍ നടത്തിയെന്നാണ് ആരോപണം.

പൊലീസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചു. വിശദമായ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് നടപടി. കേസ് ഡയറി പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായോയെന്നാണു പരിശോധന. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കടയ്ക്കാവൂര്‍ എസ്ഐയെ ഐ.ജി. വിളിച്ചു വരുത്തിയിരുന്നു. കുടുംബത്തില്‍നിന്നും ഐ.ജി. വിവരങ്ങള്‍ തേടും. യുവതിയുടെ മകനെ ഇന്നലെ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കള്ളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബം ആവര്‍ത്തിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category