
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുള്ള രണ്ടു ലക്ഷത്തോളം പേരുടെ രോഗവിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി പുറത്തായതായുള്ള വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ആരോഗ്യമേഖല. സംഭവം ആശുപത്രി അധികൃതര്‍ മറുനാടനോട് സ്ഥിരീകരിച്ചു. എച്ച്ഐവി ടെസ്റ്റിനു സന്നദ്ധത അറിയിച്ചു രോഗികള്‍ സമര്‍പ്പിച്ചതും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ വരെ പുറത്തായ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ രേഖകളും മറുനാടന്‍ കിട്ടി.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ ആശുപത്രിയില്‍ ചികത്സയ്ക്കും ടെസ്റ്റുകള്‍ക്കും മറ്റുമായി എത്തിയവരുടെ പരിശോധനാഫലങ്ങള്‍, മരുന്നുകുറിപ്പടികള്‍, ലാബ് ടെസ്റ്റ് ഫലങ്ങള്‍ എന്നിവയാണ് ഇന്റര്‍നെറ്റില്‍ പരസ്യമായത്. ആരോഗ്യമേഖലയില്‍ നിന്നും ഇത്രയേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യമാവുന്നത് ഇത് ആദ്യമാണെന്നാണ് സൂചന.
ഡല്‍ഹി കേന്ദ്രമായ ഒബ്സര്‍വര്‍ റിസര്‍ച് ഫൗണ്ടേഷനിലെ (ഒആര്‍എഫ്) ആരോഗ്യവിഭാഗം തലവനും മലയാളിയുമായ ഉമ്മന്‍ സി.കുര്യനാണ് ഗുരുതരമായ പിഴവു് വെളിച്ചത്തു കൊണ്ടു വന്നത്.കോവിഡ് ടെസ്റ്റിങ് ലാബ് കൂടിയുള്ളതിനാല്‍ ആയിരക്കണക്കിനാളുകളുടെ കോവിഡ് റിപ്പോര്‍ട്ടുകളും ചോര്‍ന്നു.
അതീവ സുരക്ഷിതമാക്കി വയ്ക്കേണ്ട ഫയലുകള്‍ ഉള്‍പ്പെട്ട ഫോാള്ഡറുകള് ഇന്റര്‍നെറ്റില്‍ ആര്‍ക്കും തുറക്കാവുന്ന പാകത്തില്‍ സൂക്ഷിച്ചതാണ് ചോരാന്‍ കാരണമെന്നും ജിബി കണക്കിനു ഡേറ്റയാണ് ഓണ്‍ലൈന്‍ ഫോള്ഡറുകളിലുണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. രോഗവിവരങ്ങള്ക്കു പുറമേ ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങം ചോര്‍ന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍.
ഒറ്റ ഇന്‍ഡക്സ് പേജില്‍ എല്ലാ രോഗികളെയും ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഇവ എളുപ്പം ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയുന്ന തരത്തിലാണു കിടന്നതെന്ന് ഉമ്മന്‍ സി കുര്യന് തിരിച്ചറിഞ്ഞു. എന്നാല്‍ പുറത്തുവന്ന വിവരങ്ങളില്‍ ഒട്ടുമുക്കാലും വാസ്തവ വിരുദ്ധമാണെന്നും ഹാക്കിങ് വഴിയാണ് ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ആശുപത്രി വൃത്തങ്ങള്‍ മറുനാടനോട് പ്രതികരിച്ചു.
പുറത്തുവന്നതായിപ്പറയപ്പെടുന്നത് ആശുപത്രിയില്‍ രോഗികള്‍ കൊണ്ടുവന്ന റിപ്പോര്‍ട്ടുകളുടെ സ്കാന്‍ ചെയ്ത കോപ്പികളാണെന്നാണ് പ്രാഥമിക പരിശോധനകളില്‍ വ്യക്തമായിട്ടുള്ളതെന്നും അത്യന്തം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ സുരക്ഷിതമാണെന്നും സുരക്ഷ വീഴ്ച ബോദ്ധ്യപ്പെട്ടയുടന്‍ ഐ ടി വിഭാഗം ഇത് പരിഹരിച്ചിട്ടുണ്ടെന്നും ആശുപത്രി വിശദീകരിക്കുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലന്നുമാണ് മാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam