1 GBP = 99.60INR                       

BREAKING NEWS

ഇടതുപക്ഷ സ്വഭാവം നഷ്ടമാകാതിരിക്കാനുള്ള നിയമന നീക്കം ടിപി ദാസന്റെ മരുമകനും കൂട്ടുകാര്‍ക്കും വേണ്ടി; സെക്രട്ടറിയുടെ എതിര്‍പ്പ് തിരിച്ചറിഞ്ഞ് ശുപാര്‍ശ അയച്ചത് അതീവ രഹസ്യമായി; വിവരാവകാശത്തിലൂടെ കത്ത് ചോര്‍ന്നതിനാല്‍ ആര്‍ക്കും സ്ഥിര നിയമനം കൊടുത്തില്ല; ചലച്ചിത്ര അക്കാദമിയില്‍ കമല്‍ ഒറ്റപ്പെടുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ ചായ്വുള്ളവരെ തള്ളിക്കയറ്റാനുള്ള ചെയര്‍മാനും സംവിധായകനുമായ കമലിന്റെ നീക്കം വിവാദത്തില്‍. അക്കാദമി സെക്രട്ടറി അറിയാതെയാണ് ഇത്തരത്തിലൊരു കത്ത് അയച്ചത്. അക്കാദമിയില്‍ വര്‍ഷങ്ങളായി ജോലി എടുക്കുന്ന സാധാരണ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.

ഇടതുപക്ഷ ചിന്താഗതിക്കാരായ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്തയച്ചതിലാണ് പുതിയ വിവാദം പുറത്തുവന്നിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നടപടിയും പുരോഗമിച്ചിരുന്നു. ഇതിനിടെ കത്ത് ചോര്‍ന്നുവെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതോടെ നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. അക്കാദമിയിലെ ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്., ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ.ജെ., പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍ വി.പി. എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു കമല്‍ കത്തയച്ചത്.

ഇതില്‍ ഒരാള്‍ പ്രമുഖ സിപിഎം നേതാവ് ടിപി ദാസന്റെ മകളുടെ ഭര്‍ത്താവാണ്. ഇദ്ദേഹമാണ് സര്‍ക്കാരിന് അയയ്ക്കാനുള്ള കത്ത് തയ്യാറാക്കിയത്. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍പി സജീഷാണ് ദാസന്റെ മരുമകന്‍. നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന തീരുമാനത്തെ സെക്രട്ടറി എതിര്‍ത്തതോടെ കമല്‍ നേരിട്ട് മന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു. കമലിന്റെ ഈ നിര്‍ദ്ദേശത്തെ സെക്രട്ടറി എതിര്‍ത്തത് ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ്. ഇതോടെ ഇരുചെവി അറിയാതെ കത്തയച്ചു.

ഇത് സാംസ്‌കാരിക വകുപ്പില്‍ എത്തിയപ്പോഴാണ് വിവരം ചോര്‍ന്നത്. ഈ കത്ത് വിവരാവകാശത്തിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ സ്വന്തമാക്കുകയും ചെയ്തു. കത്തു പുറത്തു വന്നതോടെ സര്‍ക്കാര്‍ കമലിന്റെ കത്തില്‍ തീരുമാനം വൈകിപ്പിച്ചു. സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നത സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടത് ചായ്വുള്ളവരെ നിയമിക്കണമെന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു.

ഇടതുപക്ഷ അനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അക്കാദമിയിലെ മറ്റ് ജീവനക്കാരും ഈ രഹസ്യ നീക്കം അറിഞ്ഞ് ഞെട്ടി. അഞ്ച് കൊല്ലത്തില്‍ അധികമായി ഇവിടെ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാരായ ജീവനക്കാരുണ്ട്. ഇവരെ ആരേയും സ്ഥിരപ്പെടുത്താതെ ഉന്നത നേതാവിന്റെ മരുമകന് വേണ്ടി കള്ളക്കളികള്‍ നടത്തിയെന്ന ആരോപണമാണ് കമലിനെതിരെ സജീവമാകുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ദാസന്റെ മരുമകന് ഈ പദവിയിലേക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന ആരോപണവും സജീവമാണ്.

കമലിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ചലച്ചിത്ര അക്കാദമിയിലെ നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ചിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. കത്തിനെ സിപിഎം നേതാക്കള്‍ പോലും ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. വലിയ വീഴ്ച കമലിന് ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ചലച്ചിത്ര അക്കാദമിയിലും ഈ കത്ത് കമലിനെ ഒറ്റപ്പെടുത്തുകയാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category