
പ്രെസ്റ്റന്: ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ വിവിധ ഇടവകകളിലെയും , മിഷനുകളിലെയും, പ്രപ്പോസ്ഡ് മിഷനുകളിലെയും ദേവാലയ തിരുക്കര്‍മ്മങ്ങളിലും, ആരാധനാ ശുശ്രൂഷകളിലും സഹായിക്കുന്ന ഗായക സംഘങ്ങള്‍ക്കായി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. രൂപത ക്വയര്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി മുപ്പതാം തീയതി വൈകുന്നേരം അഞ്ചു മുപ്പത് മുതല്‍ ഏഴു മുപ്പത് വരെ നടത്തുന്ന ഈ പരിശീലന ക്ലാസ് നയിക്കുന്നത് ആരാധന ക്രമ പണ്ഡിതനും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനുമായ പ്രൊഫെസ്സര് ഡോ.പോളി മണിയാട്ട് ആണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പഠന ക്ളാസ്സ് ഉത്ഘാടനം ചെയ്യും. രൂപതയിലെ കുട്ടികളും ,മുതിര്‍ന്നവരുമായ എല്ലാ ഗായക സംഘാംഗങ്ങളും ഈ പഠന ക്ലാസ്സ് പ്രയോജനപ്പെടുത്തണമെന്ന് രൂപതാ ക്വയര്‍ കമ്മീഷന് ചെയര്മാന് റവ . ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു. ഈ ആരാധനക്രമം സജീവമാക്കുന്നതില്‍ ഗായകസംഘത്തിനുള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ 'ഗായകസംഘമാണ് മുഴുവന്‍ ആരാധനസംഘത്തിന്റെ സംഗീത ചാലകര്‍. അതോടൊപ്പം തന്നെ ആരാധനക്രമ ആഘോഷത്തില്‍ പ്രാര്‍ത്ഥന ചൈതന്യം വളര്‍ത്താന്‍ ആവശ്യമായ പഠനങ്ങള്‍ നടത്തണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെടുന്നുണ്ട്.
സീറോ മലബാര്‍ ആരാധനാക്രമത്തില്‍ ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. വിശുദ്ധ കുര്‍ബാനയിലും മറ്റു തിരുക്കര്മങ്ങളിലും ഗാനങ്ങള്‍ ആലപിക്കുന്നവര്‍ പ്രത്യേകമായ പരിശീലനം നേടേണ്ടത് ആവശ്യമാണ്. ഗ്രെറ്റ് ബ്രിട്ടന് രൂപതയില്‍ ഇത്തരത്തില്‍ ധാരാളം ഗായകര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. ദേവാലയത്തിരുക്കര്മങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ക്ലാസ്സിലേക്ക് പ്രത്യേകമായി ക്ഷണിക്കുന്നതായി ക്വയര്‍ കമ്മീഷന് അറിയിച്ചു
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam