1 GBP =99.00INR                       

BREAKING NEWS

മകനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് കൊന്നത്; പരാതിയുമായി പിതാവ് രംഗത്ത്; തട്ടിപ്പു കേസില്‍ റിമാന്‍ഡിലായിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടത് തലച്ചോറിലെ രക്തസ്രാവം മൂലം

Britishmalayali
kz´wteJI³

കോട്ടയം:തട്ടിപ്പു കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ പൊലീസി നെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികി ത്സയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖിന്റെ പിതാവാണ് മകനെ പൊലീസുകാര്‍ മര്‍ദ്ദിച്ചുകൊന്നതാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോള്‍ കഴിഞ്ഞദിവ സം വൈകിട്ട് മൂന്നിനാണ് ഷെഫീഖ് മരിച്ചത്. 'ഷെഫീക്കിന്റെ തലയ്ക്ക് പിന്നില്‍ വലിയ മുറിവുണ്ട്. ഇത് പൊലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണ്, മര്‍ദനമാണ് മരണകാരണം' പിതാവ് മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് അബോധാവസ്ഥയിലാണ് ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് രക്തം കട്ടപിടിക്കാന്‍ കാരണമെന്നു കരുതുന്നതായി ന്യൂറോ സര്‍ജന്‍ ഡോ. പി.കെ.ബാലകൃഷ്ണന്‍ പറഞ്ഞു. ഞരമ്പു പൊട്ടിയതല്ലെന്നും വീഴ്ച മൂലമോ തല എവിടെയെങ്കിലും ശക്തമായി ഇടിച്ചതു മൂലമോ ആകാം ക്ഷതമേറ്റതെന്നുമാണ് ഡോക്ടര്‍ പറയുന്നത്.

ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്ത കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ പാര്‍പ്പിച്ചു. അപസ്മാരബാ ധയെത്തുടര്‍ന്നു ചൊവ്വാഴ്ച കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അതേസമയം അറസ്റ്റ് ചെയ്ത 11നു വൈകിട്ടു തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതാ ണെന്ന് ഉദയംപേരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ബാലന്‍ പറഞ്ഞു. ഷെഫീഖിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ഭാര്യ: സെറീന. മക്കള്‍: സയന, സന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category