1 GBP =99.00INR                       

BREAKING NEWS

സ്‌കൂളിലെ കൗണ്‍സിലില്‍ ടീച്ചറോട് പറഞ്ഞത് പ്രണയം നടിച്ചുള്ള ചതി; പൊലീസ് എത്തിയാല്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ കുതിരാനില്‍ ഒളിച്ചിരുന്ന പ്രതി; കുതിരാന്‍ ഇരുമ്പുപാലം വളഞ്ഞ് അക്ഷയിനെ പൊക്കി പൊലീസ്; 'ലുട്ടു' അകത്താകുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ മൂര്‍ക്കനാട് സ്വദേശി കീഴ്ത്താണി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ ലുട്ടു എന്ന് വിളിക്കുന്ന അക്ഷയ് 25 വയസ്സ് അറസ്റ്റില്‍.

സ്‌ക്കൂളില്‍ വച്ച് നടന്ന കൗണ്‍സിലിംഗില്‍ വച്ച് വിദ്യാര്‍ത്ഥിനി പീഡനം നടന്ന വിവരം കൗണ്‍സിലിങ് ടീച്ചറോട് പറയുകയായിരുന്നു. ടീച്ചര്‍ ഈ വിവരം ഇരിങ്ങാലക്കുട പൊലീസില്‍ അറിയിക്കുകയും ഇരിങ്ങാലക്കുട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് കരീം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു .

തൃശൂര്‍ റൂറല്‍ എസ്പി.ആര്‍. വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി രാജേഷ് പി.ആറിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമും എസ്സ്.ഐ. അനൂപ് പി.ജിയും അടങ്ങുന്ന സംഘം പ്രതിയെ കുതിരാന്‍ ഇരുമ്പു പാലം ഭാഗത്ത് ഒളിത്താവളത്തില്‍ നിന്ന് സാഹസികമായി പിടിക്കൂടുകയായിരുന്നു .

പൊലീസ് അന്വേഷിച്ചെത്തിയാല്‍ എളുപ്പത്തില്‍ തമിഴ്നാട്ടിലേക്ക് കടക്കുന്നതിനായാണ് കുതിരാന്‍ ഭാഗം ഒളിത്താവളമായി സ്വീകരിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വിവ പ്രദീപ് , സിവില്‍ പൊലീസ് ഓഫീസര്‍മാരായ വൈശാഖ് മംഗലന്‍ , ഫൈസല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category