1 GBP =99.00INR                       

BREAKING NEWS

കരിപ്പൂരില്‍ കസ്റ്റംസുകാര്‍ ഒത്താശ ചെയ്യുന്നത് കാസര്‍ക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന്; കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കാത്തതും വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; എയര്‍പോര്‍ട്ടിലെ കടത്തിന് തടയിടാന്‍ സിബിഐ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കരിപ്പുര്‍ വിമാനത്താവളത്തിലെ കോഴ ഇടപാടില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവീല്‍ദാര്‍ എന്നിവരെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും പിടിച്ച പണവും കൃത്യമായ പരിശോധന നടത്താതെ വിട്ട യാത്രക്കാരില്‍ നിന്നുള്ള സ്വര്‍ണവുമടക്കം ഒരു കോടി രൂപയ്ക്കു മുകളില്‍ വരും പിടിച്ചെടുത്തതിന്റെ മൂല്യം. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും മൂന്ന് ലക്ഷം രൂപയോളം വിമാനത്താവളത്തില്‍ പിടിച്ചു. ഇതിന് പുറമേ അവരുടെ വീടുകള്‍ റെയ്ഡ് ചെയ്തതില്‍ അഞ്ചുലക്ഷം രൂപയും കണ്ടെടുത്തു. ഇതോടെയാണ് നടപടി എടുക്കാന്‍ കസ്റ്റംസ് നിര്‍ബന്ധിതരായത്.

പണം വാങ്ങി സിഗററ്റും സ്വര്‍ണവും ഇലക്ട്രോണിക്‌സ് സാധനങ്ങളും കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായി സിബിഐ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്ന് 5 ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നും 1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യഗോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കരിപ്പൂരിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ. കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരോടും വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചി സിബിഐ. ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കും. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നത് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടെന്ന് പേരുകള്‍ സഹിതം സിബിഐ.ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരിശോധിച്ചതില്‍നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ഇതേസമയംതന്നെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്താനുള്ള സിബിഐ. ആവശ്യത്തെത്തുടര്‍ന്ന് കസ്റ്റംസിന്റെ കോഴിക്കോട് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരുടെ വീടുകളില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നുമാത്രമായി എട്ടുലക്ഷം രൂപയിലധികം പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് സിബിഐക്ക് മുന്നില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തേണ്ടി വരും. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി നേരത്തേതന്നെ ആരോപണമുള്ളതാണ്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും കമ്മിഷന്‍ കൈപ്പറ്റിയാണ് പരിശോധനയില്‍ നിന്നും ഒഴിവാക്കിവിടുകയോ സ്വര്‍ണം പിടിക്കുമ്പോഴുള്ള യഥാര്‍ഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കുകയോ ചെയ്യുന്നത്. ഈ രീതിയില്‍ ലഭിച്ച പണമാണിതെന്നാണ് സിബിഐ. കരുതുന്നത്.

കരിപ്പൂരിലെ കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യറിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നില്ല. കോഴിക്കോട് വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ചുമതലയുള്ള കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഡോ. എന്‍.എസ്. രാജിയാണ് ആറുമാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ റിപ്പോര്‍ട്ട് ശരിവെച്ച്, കസ്റ്റംസ് ചീഫ് കമ്മിഷണര്‍ക്ക് നല്‍കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരെ തത്കാലം മാറ്റേണ്ടെന്ന് ചീഫ് കമ്മിഷണര്‍ ഓഫീസ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂരില്‍ സിബിഐ. കേസെടുത്തതില്‍ ഈ മൂന്നു പേരില്‍ ഒരാള്‍ ഉള്‍പ്പെടുന്നതായാണ് സൂചന.

ഉദ്യോഗസ്ഥരെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ സിബിഐക്ക് ലഭിച്ചു. കരിപ്പൂരിലെ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. കാസര്‍ക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന് കരിപ്പൂര്‍ കസ്റ്റംസ് വിഭാഗം സഹായം നല്‍കുന്നതായും സിബിഐ സ്ഥിരീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ യുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി.ആര്‍.ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.

പുലര്‍ച്ചെ എയര്‍അറേബ്യയുടെ ഷാര്‍ജ വിമാനം എത്തുമ്പോഴാണ് സംഘം കരിപ്പൂരിലെത്തിയത്.ഈ വിമാനത്തില്‍ പരിശോധനകള്‍ കഴിഞ്ഞ് ഏതാനും യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു.ഇവരെ തിരികെ വിളിച്ച് പരിശോധിച്ചാണ് തിരിച്ചയച്ചത്.തുടര്‍ന്ന് ചൊവ്വാഴ്ച്ച കസ്റ്റംസ് ഹാളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 637 ഗ്രാം സ്വര്‍ണം,മൂന്നുലക്ഷം രൂപ തുടങ്ങിയവ കണ്ടെത്തിയത്.ഇതിന് പുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു.

ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് 17,000 രൂപയും മറ്റൊരാളില്‍ നിന്ന് 13,000 രൂപയും,മൂന്നാമനില്‍ നിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്.ഇതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ കരിപ്പൂരിലുണ്ടായിരുന്ന മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥ തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category