1 GBP =99.00INR                       

BREAKING NEWS

സ്വപ്നയെ നിയമിച്ചത് കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍; നാട്ടുകാരി രമ്യയെ കമ്പനി സെക്രട്ടറിയാക്കിയത് സ്പെഷ്യല്‍ റൂള്‍ തിരുത്തി; മറുനാടന്‍ വാര്‍ത്തകള്‍ ശരിവച്ച് ധനകാര്യ പരിശോധനാ വിഭാഗവും; അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാര്‍ശ; ശിവശങ്കര ബുദ്ധി ഐടി വകുപ്പിനെ ഹൈജാക്ക് ചെയ്തത് തെളിയുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ (കെഎസ്ഐടിഐഎല്‍) നിയമന തട്ടിപ്പുകളില്‍ മറുനാടന്‍ മലയാളി നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം. ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളില്‍ എം.ശിവശങ്കര്‍ അധികാരം ദുരുപയോഗിച്ച് സ്വപ്നാ സുരേഷിനെയും മറ്റു ചിലരെയും അനധികൃതമായി നിയമിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. മറുനാടന്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില വിശദ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്നതാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ വഴിവിട്ടു നിയമനം നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിശദ അന്വേഷണത്തിനായി ധനകാര്യ സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിനും ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടല്‍ പരിശോധിക്കുന്ന സമിതിക്കും റിപ്പോര്‍ട്ട് കൈമാറുമെന്നാണു സൂചന. കെഎസ്ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാര്‍ശയുണ്ടെന്നാണ് സൂചന.

നിശ്ചിത യോഗ്യത ഇല്ലാത്ത സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നും ശിവശങ്കര്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മറ്റൊരു വകുപ്പില്‍ ക്രമക്കേടു നടത്തിയതിനു നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനെയും ശിവശങ്കര്‍ നിയമിച്ചുവെന്നതാണ് വസ്തുത. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ (കെഎസ്ഐടിഐഎല്‍) കണ്‍സല്‍റ്റന്റ് ആയി നിയമിച്ച വിവരം സര്‍ക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലും നിര്‍ണ്ണായകമാണ്. 2009ല്‍ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെടുന്നു.

കേരള ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡിലെ 16 ഉന്നത പദവികള്‍ വഹിക്കുന്നവരെ സ്ഥിരപ്പെടുത്താന്‍ ശിവശങ്കര്‍ തന്നെ നേരിട്ടു നടത്തിയ നീക്കത്തിന്റെ കഥ മറുനാടന്‍ തെളിവുകള്‍ സഹിതം പുറത്തു വിട്ടിരുന്നു. കമ്പിനി സെക്രട്ടറിയും തന്റെ നാട്ടു കാരിയുമായ രമ്യയെ കെ എസ് ഐ ടി എല്ലില്‍ എത്തിക്കാന്‍ ശിവശങ്കര്‍ നടത്തിയ കള്ളക്കളികളും രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു. 2009 ലാണ് കെ എസ് ഐ ടി എല്ലില്‍ സര്‍ക്കാര്‍ ആറു തസ്തികകള്‍ സൃഷിടിക്കുന്നത്. ഈ തസ്തികകള്‍ക്ക് വേണ്ട റിക്രൂട്ടമെന്റ് ആന്‍ഡ് സര്‍വ്വീസ് റൂള്‍ 2012 നവംബറില്‍ സര്‍ക്കാര്‍ പുറത്തിറക്കുകയു ചെയ്തു. ഇതിനു ശേഷം കേരളാ ഐ ടി ഇന്‍ഫ്രാ സ്ട്രെക്ടചര്‍ ലിമിറ്റഡില്‍ കമ്പിനി സെക്രട്ടറി &ഫിനാന്‍സ് മാനേജരുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബര്‍ഷിപ്പും എം ബി എ (ഫിനാന്‍സ് ) ഉം നിര്‍ബന്ധവും ഐ സി ഡ്ബ്ള്യൂ അഭികാമ്യവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് നിശ്ചയിച്ചത്. യോഗ്യതയില്‍ ഇളവു വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി തേടണമെന്നും ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. കേരള ഐ ടി ഇന്‍ഫ്രസ്ട്രെക്ചറില്‍ കമ്പിനി സെക്രട്ടറി &ഫിനാന്‍സ് മാനേജരുടെ തസ്തിക വിജ്ഞാപനം ചെയ്തപ്പോള്‍ തന്നെ ആദ്യ കള്ളക്കളി തുടങ്ങി.

നാട്ടുകാരിയായ രമ്യക്ക് വേണ്ടി കമ്പിനി സെക്രട്ടറി മെംബര്‍ ഷിപ്പും അഞ്ചു വര്‍ഷം പ്രവൃത്തി പരിചയവും നിര്‍ബന്ധിത യോഗ്യതയും എം ബി എ ഫിനാന്‍സും ഐ സി ഡബ്ള്യൂ വും അഭികാമ്യവും ആക്കി. അതായത് രമ്യക്ക് ഇല്ലാത്ത എം ബി എ (ഫിനാന്‍സ്) നിര്‍ബന്ധിത യോഗ്യതയില്‍ നിന്നും അഭികാമ്യം എന്നാക്കി. ഇങ്ങനെ യോഗ്യതയില്‍ മാറ്റം വരുത്തിയത് സര്‍ക്കാര്‍ അനുമതി തേടിയല്ലയെന്ന് മനസിലാക്കുമ്പോഴാണ് കള്ളക്കളിയുടെ ആഴം മനസിലാകുന്നത്. കൂടാതെ രമ്യ നലകിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളിലും ദുരൂഹതയുണ്ട്. ആറു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് രമ്യ അവകാശപ്പെട്ടത്. കെ എസ് ഐ ടി എല്ല് ചോദിച്ചതാകട്ടെ അഞ്ചു വര്‍ഷവും . ഒരു വര്‍ഷം അധിക പ്രവൃത്തി പരിചയം രമ്യ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളിലൊന്നും തൊഴില്‍ വകുപ്പിന്റെ അറ്റസ്റ്റേഷന്‍ നടത്തിയിട്ടില്ല. മാത്രമല്ല കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചതു പോലും പ്രവൃത്തി പരിചയ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതില്‍ പത്തു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവരെ ഒഴിവാക്കിയാണ് രമ്യയുടെ നിയമനം നടന്നിരിക്കുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്റെ ഇഷ്ടക്കാരായ രണ്ടു പേരെ തിരുകി കയറ്റുന്നതിലും ശിവശങ്കര്‍ വിജയിച്ചു. സാധാരണ ഗതിയില്‍ എം.ഡിയും രണ്ട് ബോര്‍ഡ് മെംബര്‍മാരും ഒരു വിഷയ വിദഗ്ധനുമാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുക.

ഇവിടെ ബോര്‍ഡ് മെംബര്‍മാര്‍ അല്ലാതിരുന്നിട്ടു കൂടി ഐ സിഎഫ്ഒഎസ്എസ് എംഡി ശിവശങ്കര്‍ പ്രസാദിനെയും സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ അന്നത്തെ സി ഇ ഒ സജി ഗോപിനാഥിനെയുമാണ് ഉള്‍പ്പെടുത്തിയത്. ഇവരാണ് രമ്യയ്ക്ക് മികച്ച യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയത് . ഈ രണ്ടു പേരും സബ്ജക്ട് എക്സപേര്‍ട്ടുകളോ ബന്ധപ്പെട്ട തസ്തിക സംബന്ധിച്ച് ധാരണ ഉള്ളവരോ ആയിരുന്നില്ലന്നയെന്നതാണ് ആക്ഷേപം . ഇതില്‍ ജയശങ്കര്‍ പ്രസാദിനെ ശിവശങ്കര്‍ തന്നെ പിന്നീട് കെ എസ് ഐ ടി എല്ലിന്റെ എം ഡിയാക്കി. സ്വപന കേസില്‍ വിവാദത്തില്‍പ്പെട്ട അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു. സജി ഗോപിനാഥിനെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി സി ആക്കി. ഈ നിയമനവും ശിവശങ്കര്‍ ബസത്തില്‍ പെട്ട് വിവാദത്തിലായിരിക്കയാണ് .

കെഎസ്‌ഐ ടിഎല്ലില്‍ നിലവില്‍ രമ്യ ഉള്‍പ്പെടെയുള്ള 16 പേരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവശങ്കര്‍ നടത്തിയ നീക്കങ്ങള്‍ മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കെ എസ് ഐ ടി എല്ലിലെ കമ്പനിസെക്രട്ടറി & ഫിനാന്‍സ്മാനേജര്‍ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്ന നിലയില്‍ തസ്തികയില്‍ പോലും വീണ്ടും മാറ്റം വരുത്തി. ശിവശങ്കര്‍ സ്വന്തം നാട്ടുകാരിക്ക് വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആന്‍ഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്‌സൃഷ്ടിച്ചത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍പോസ്റ്റിലേക്ക് വേണ്ടമിനിമം പ്രവര്‍ത്തിപരിചയം 8 വര്‍ഷവും യോഗ്യത എം കോമും മാത്രമാണ്. കൂടാതെ കമ്പനി സെക്രട്ടറികോഴ്‌സും കൂടി പാസായ ഉദ്യോഗാര്‍ത്ഥിക്ക് മാത്രമേ ഈ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കര്‍ സ്വന്തം നാട്ടുകാരിക്ക വേണ്ടി വീണ്ടും ചട്ടങ്ങളില്‍ ഇളവു വരുത്തിയത്.

ഈ സാഹചര്യത്തിലാണ് കെഎസ്ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണം എന്ന ശുപാര്‍ശ അന്വേഷണ സംഘം മുമ്പോട്ട് വയ്ക്കുന്നത്. 2009ല്‍ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണം. യുഡിഎഫ് കാലത്തും നിയമനത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച സ്പെഷല്‍ റൂളില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മാത്രം അറിവോടെ ഭേദഗതി വരുത്തിയാണ് യുഡിഎഫിനു താല്‍പര്യമുള്ളവരെ നിയമിച്ചത്-സമിതി ആവശ്യപ്പെടുന്നു. മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിയെ കെഎസ്ഐടിഐഎല്ലില്‍ ഉന്നത പദവിയില്‍ നിയമിച്ചതും മതിയായ യോഗ്യതയില്ലാതെയാണെന്നും വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category