1 GBP =99.00INR                       

BREAKING NEWS

ശബരിമല യുവതി പ്രവേശനത്തെ നേരിട്ടത് സമചിത്തതയോടെ; വില്ലേജ് ഓഫീസറെ ശകാരിച്ച് പ്രളയകാല നീതി; ഇറ്റലിയില്‍ നിന്ന് പറന്നെത്തിയ കോവിഡിനെ റൂട്ട് മാപ്പില്‍ തളച്ചു; രാജ്യത്തിന് മാതൃകയായ തബ്ലീഗ് സമ്മേളന കോണ്‍ടാക്ട് ട്രെസിങ്; ലോക്ഡൗണില്‍ ചുമടെടുത്ത കളക്ടര്‍; ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാര്‍.... നൂഹ് പത്തനംതിട്ടയില്‍ നിന്ന് മടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: 2018 ജൂണ്‍ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്. സമാനതകളില്ലാത്ത പല വിവാദങ്ങളും പത്തനംതിട്ടയെ തേടിയെത്തിയ കാലം. ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു അതില്‍ പ്രധാനം. പിന്നെ പ്രളയം... ഒടുവില്‍ കൊറോണയും. ഈ വെല്ലുവിളികളെ എല്ലാം മുന്നില്‍ നിന്ന് നേരിട്ട കളക്ടര്‍. സ്ത്രീ പ്രവേശന വിവാദത്തില്‍ സര്‍ക്കാരും പൊലീസും പ്രതിക്കൂട്ടിലായപ്പോഴും ഈ കളക്ടറെ ജനം ഗോ ബാക്ക് പറഞ്ഞ് ഓട്ടിച്ചു വിട്ടില്ല. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് പ്രശ്നം സങ്കീര്‍ണ്ണമാക്കാതെ നോക്കിയ ജനകീയ കളക്ടറായിരുന്നു നൂഹ്. അതുകൊണ്ട് തന്നെ പത്തനംതിട്ടയ്ക്ക് ഇത് നഷ്ടബോധത്തിന്റെ ദിവസങ്ങളാണ്.

മൂന്ന് വര്‍ഷത്തോളം കളക്ടറായിരുന്ന നൂഹ് ജില്ലയില്‍ നിന്ന് മടങ്ങുകയാണ്. പുതിയ ഉത്തരവാദിത്തവുമായി. ഇത് അറിഞ്ഞ് വേദന പങ്കുവയ്ക്കുകയാണ് പത്തനംതിട്ടക്കാര്‍. ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാര്‍'- ബുധനാഴ്ച രാത്രി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും ഈ വാക്കുകളായിരുന്നു. കേരളത്തില്‍ ഇതുവരെ ഒരു കളക്ടര്‍ക്കും കിട്ടാത്ത അംഗീകാരം. സാധാരണക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചാണ് നൂഹ് ഈ സ്നേഹം സ്വന്തമാക്കിയത്. എന്നാല്‍ കര്‍ശന നിലപാടുകള്‍ എടുക്കേണ്ടിടത്ത് വേണ്ട കരുതലുകളുമെടുത്തു. ശബരിമലയിലെ വിവാദകാലത്തും പ്രളയത്തിലും എല്ലാം അതു ചര്‍ച്ചയാവുകയും ചെയ്തു.

മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവില്‍ സര്‍വീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിടെയാണ് പുതിയ നിയമനം. മകരവിളക്ക് കണ്ട് നൂഹ് പുതിയ ഉത്തരവാദത്തിലേക്ക് കടക്കം. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. സര്‍വീസ് ജീവിതത്തില്‍ പകരംവെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നല്‍കിയത് എന്ന് കളക്ടറും പറയുന്നു. പ്രതിസന്ധികള്‍ മറികടക്കാനായത് നാടിന്റെ പിന്തുണയാലാണ്. ജനങ്ങളില്‍ വിശ്വാസം സൃഷ്ടിക്കാനായതിനാലാണ് പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിയതെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

പ്രതിസന്ധികളില്‍ നാടുഴലുമ്പോഴെല്ലാം സാന്ത്വനവും കരുത്തും പകര്‍ന്ന നൂഹിനോടുള്ള ആദരവും സ്നേഹവും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ വ്യക്തമാണ്. സഹകരണ രജിസ്ട്രാര്‍ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടര്‍ദൗത്യം.

 

പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജില്‍ എത്തിയ സന്ദേശങ്ങളില്‍ ചിലത്
ആലപ്പുഴ ജില്ല ആണെങ്കിലും ഞങ്ങള്‍ ചെങ്ങന്നൂരുകാര്‍ ഏറ്റവും കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശത്തിനും മറ്റും ആശ്രയിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടരുടെ പേജ് ആയിരുന്നു. ഒരുപാട് പേര് വന്നിട്ട് ഉണ്ടെങ്കിലും പത്തനംതിട്ടയുടെ മനസ്സില്‍ പതിഞ്ഞ പേര് കളക്ടര്‍ ബ്രോയുടെ പേര് ആണ്. പത്തനംതിട്ടയുടെ അമരക്കാരന് എല്ലാവിധ ആശംസകളും ????.മറക്കില്ല ഒരിക്കലും....... പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോട് മുന്നില്‍ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരന്‍ പ്രിയ കളക്ടര്‍ സര്‍,,, ഒരായിരം നന്ദി ????????
സര്‍, നിങ്ങള്‍ പത്തനംതിട്ട ജില്ലക്ക് ചെയ്ത എല്ലാ സേവനത്തിനും ഒരുപാട് നന്ദി .മറ്റുള്ള കളക്ടര്‍മാരെക്കാള്‍ നിങ്ങള്‍ എന്നും ഒരുപടി മുന്‍പില്‍ ആണ് . ഒരുപക്ഷെ നിങ്ങള്‍ ജില്ലയില്‍ നിന്ന് പോയാലും ഈ പത്തനംതിട്ട ജില്ലയില്‍ ഉള്ള ആരും നിങ്ങളെ മറക്കില്ല . ഇനിയും കിട്ടുന്ന അവസരങ്ങള്‍ ഇതിനേക്കാള്‍ നന്നായി ചെയുവാന്‍ ഇടയാകട്ടെ ..
കുടുംബത്തില്‍ നിന്നൊരാള്‍ മാറി നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അതെ വിഷമം പത്തനംതിട്ടക്കാര്‍ക്ക്. പുതിയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍.. പ്രളയം മുതല്‍ അടുത്തറിഞ്ഞ നന്മകള്‍, നേരിട്ട് പരിചയപ്പെടണം എന്ന് ഒത്തിരി ആഗ്രഹിച്ച കലക്റ്റര്‍. സത്യത്തില്‍ കൊറോണ അതി രൂക്ഷമായിരുന്ന സമയത്ത്...
പത്തനംതിട്ട ജില്ലയുടെ കിരീടം വെക്കാത്ത രാജാവായി ചുരുങ്ങിയ കാലം കൊണ്ട് ഞങള്‍ പത്തനംതിട്ട ജനതയുടെ മനസ്സില്‍ ഇടം നേടിയ സര്‍ നേ ആകും നിലവില്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്.സര്‍ ന്റെ എല്ലാ വിധ സേവനങ്ങള്‍ക്കും ഒരുപാട് നന്ദി.ഇനിയും ഇതിലും നല്ല പ്രവര്‍ത്തങ്ങള്‍ കാഴ്ച വെക്കാന്‍ എല്ലാ വിധ അനുഗ്രഹങ്ങളും ജഗദീശ്വരന്‍ തരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.??അഹഹ വേല യെേല
എവിടെ ആയാലും പത്തനംതിട്ടക്കാരെ മറക്കരുത് പുതിയ കര്‍മ്മ പഥത്തില്‍ ഏറ്റവും നന്നായി ശോഭിക്കുവാന്‍ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകുമാറാകട്ടെ
2018 ജൂണ്‍ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്. മഹാപ്രളയത്തിനു മുന്നില്‍ നാട് വിറങ്ങലിച്ചുനിന്നപ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായ സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങള്‍ അന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

ശബരിമല യുവതീപ്രവേശനവിഷയത്തില്‍ പ്രതിഷേധം പലയിടത്തും ആളിക്കത്തിയപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു. കോവിഡ് കേരളത്തില്‍ ആദ്യം പ്രതിസന്ധി തീര്‍ത്തതും പത്തനംതിട്ടയിലായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയില്‍ നാടൊന്നടങ്കം ഞെട്ടി. എന്നാല്‍ റാന്നി എംഎല്‍എ രാജു എബ്രഹാമിനൊപ്പം പ്രതിരോധത്തിന് മുന്നില്‍ നിന്നു. രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്തു. രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇദ്ദേഹത്തെ പേരെടുത്തുപറഞ്ഞ് പ്രശംസിച്ചു.

കോവിഡിന്റെ ലോക് ഡൗണ്‍ കാലത്ത് കോന്നിയില്‍ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങള്‍ ചുമന്നെത്തിക്കാനും ജില്ലാ കളക്ടര്‍ മുന്നില്‍ നിന്നത് 'വൈറലായി'. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു. കോവിഡു കാലത്ത് എണ്ണയിട്ട യന്ത്രം പോലെയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിച്ചത്. മറ്റുള്ളവര്‍ മനസില്‍ കാണുമ്പോഴേ അവര്‍ മാനത്ത് കാണും. അവര്‍ക്ക് അതിനുള്ള അവസരമൊരുക്കി കൊടുത്തതാകട്ടെ ഇറ്റലിയില്‍ നിന്ന് വന്ന ഐത്തലക്കാരും. ചികില്‍സ തേടാതെ ഐത്തലക്കാര്‍ അലഞ്ഞു തിരിഞ്ഞു നടന്ന സഞ്ചാരപഥം കണ്ടെത്തിയ ജില്ലാ കലക്ടര്‍ താരമായി.

നിസാമുദ്ദീനില്‍ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളില്‍ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് പത്തനംതിട്ട ജില്ലാ കലക്ടറുടെ സര്‍വൈലന്‍സ് ടീം ആയിരുന്നു; ഇതും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ സഹായിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category