
കൊറോണയെന്ന കുഞ്ഞന്‍ വൈറസിന്റെ മാരകശക്തി ബ്രിട്ടന് കണ്ടറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. 15,46 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. മരണം തലയ്ക്ക് മുകളില്‍ നിഴല്‍ വിരിച്ചു നില്‍ക്കുമ്പോഴും ബ്രിട്ടന് ആശ്വാസമായി പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവു വന്നു. ഇന്നലെ 50,000-ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം വരവിന്റെ മൂര്‍ദ്ധന്യഘട്ടം കഴിഞ്ഞുപോയി എന്നൊരു തോന്നലിന് ഇത് ഇടയാക്കിയിട്ടുണ്ട്.
എന്നാല്‍, രോഗം ബാധിച്ച് ആഴ്ച്ചകള്‍ കഴിയുമ്പോഴായിരിക്കും അത് ഗുരുതരമായി മരണത്തിലേക്ക് നയിക്കുക എന്ന സത്യം ഇനി വരുന്ന നാളുകളില്‍ കൂടുതല്‍ മരണങ്ങള് ഉണ്ടായേക്കുമെന്ന ഭയാനകമായ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇനിയങ്ങോട്ട് ഒന്നാം വരവില്‍ ഉണ്ടായതിനേക്കാള്‍ അധികം മരണങ്ങള് രണ്ടാം വരവില്‍ ഉണ്ടായേക്കാം എന്നാണ് ആരോഗ്യ രംഗത്തെ ചില പ്രമുഖര്‍ പറയുന്നത്. ഇന്നലെ 47,525 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയെ അപേക്ഷിച്ച് 23.7 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ദൃശ്യമായിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നത്.
കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ എന്ന വാദഗതിയെ ബോറിസ് ജോണ്സണ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ മരണ നിരക്ക് പുറത്തുവന്നത്. എന്നാല്‍, നിലവിലെ നിയന്ത്രണങ്ങള്‍ ഫലവത്താകുന്നു എന്നതിന്റെ സൂചനയായി രോഗവ്യാപന നിരക്കില്‍ കുറവ് കാണുന്നുണ്ട്. ഒന്നാം ലോക്ക്ഡൗണിനോളം കര്‍ശമായ സമീപനം ഇത്തവണ പുലര്‍ത്താത് എന്താണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് സര് കീര്‍ സ്റ്റാര്‍മര്‍ നേരത്തേ ചോദിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സ്ഥിരമായ നിരീക്ഷണത്തിലാണെന്നും ആവശ്യമുള്ള സമയത്ത് വേണ്ട ഭേദഗതികള്‍ വരുത്തുമെന്നുമായിരുന്നു പ്രധാനമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.
.jpg)
അതുപോലെ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലും കുറവ് ദൃശ്യമാകുന്നുണ്ട്. ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഇത് വ്യക്തമായി ദൃശ്യമാണ്. എന്നാലും, ഒന്നാം വരവിനെ അപേക്ഷിച്ച്, ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണെന്നുള്ളത് എന്‍ എച്ച് എസ് അധികൃതരെ വിഷമിപ്പിക്കുന്നുണ്ട്.
അതിനിടയില്‍, ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ ബ്രിട്ടനിലെത്തി എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍ ഈ ഇനം വൈറസ് ബ്രിട്ടനിലെത്തിയെന്നതിനോ, ഇതിന് കെന്റിലെ വൈറസിനെ പോലെ അതിതീവ്ര വ്യാപനശേഷിയുണ്ട് എന്നതിനോ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മ്യുട്ടേഷന് നടന്ന ഉടനെ തന്നെ വൈറസിന്റെ തീവ്രത വ്യക്തമാകില്ല എന്നാണ് ചില ശാസ്ത്രജ്ഞന്മാര് പറയുന്നത്. സാവധാനത്തിലായിരിക്കും ഇവ തീവ്രത കൈവരിക്കുക.

പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് ദൃശ്യമാകുന്നുണ്ടെങ്കിലും ആശാവഹമായ ഒരു പുരോഗതി ഇക്കാര്യത്തില്‍ ഇല്ല. അതിനാല്‍ തന്നെ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണ് എന്ന് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായ സര് പാട്രിക് വാലന്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയിലെ രോഗവ്യാപന തോത് പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള് ദര്‍ശിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുത്തിവെയ്പ്പിന് സജ്ജീകരണങ്ങളൊരുക്കി അസ്ദ
പ്രതിരോധകുത്തിവെയ്പ്പ് നല്കുന്നതില് എന്‍എച്ച്എസുമായി സഹകരിക്കുന്നതിന് യുകെയിലെ വന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ അസ്ദയെ തെരഞ്ഞെടുത്തു. അസ്ദയുടെ ബര്‍മിങ്ഹാം ബ്രാഞ്ചായിരിക്കും വാക്സിനേഷന് സെന്റര്‍ ആയി പ്രവര്‍ത്തിക്കുക.
വാക്സിനേഷന് കേന്ദ്രത്തിനായി ബ്രാഞ്ചിനെ തയാറാക്കാനുള്ള ഒരുക്കങ്ങള്‍ അസ്ദ ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയില്‍ 7 ദിവസവും രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണിവരെ പ്രതിരോധകുത്തിവെയ്പ്പ് ഇവിടെനിന്നും നല്‍കാനാണ് തീരുമാനം. എന്‍ എച്ച് എസിന്റെയും സര്‍ക്കാരിന്റെയും സഹകരണത്തോടെ കുത്തിവെയ്പ്പ് നല്കാന് സാധിക്കുന്ന തങ്ങളുടെ മറ്റു ബ്രാഞ്ചുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അസ്ദ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam